Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റക്കല്ല... കരുത്തറിയിക്കാൻ ക്യാപ്റ്റൻ: 50 എംഎൽഎമാരുടെ പിന്തുണയെന്ന് അമരീന്ദർ, മൂന്ന് പേർ ഔട്ട്

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് അധികാരമുറപ്പിക്കാനാണ് കോൺഗ്രസ് നീക്കങ്ങൾ നടത്തുന്നത്. അതേ സമയം പഞ്ചാബ് ഘടകത്തിൽ ഉടലെടുക്കുന്നത് ചേരിപ്പോരാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പുവരുത്തുന്നതിന് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് വിമതർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അമരീന്ദർ സിംഗിന് കീഴിലുള്ള സർക്കാർ പരാജയപ്പെട്ടുവെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയെന്നുമാണ് വിമതർ ചൂണ്ടിക്കാണിക്കുന്നത്.

1

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെ ശക്തി തെളിയിക്കുന്നതിനായി ക്യാബിനറ്റ് യോഗം വിളിച്ച് ക്യാപ്റ്റൻ. മൂന്ന് മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നത്. 50 എംഎൽഎമാരും എട്ട് എംപിമാരും അടക്കം അടക്കമുള്ളവരാണ് ക്യാബിനറ്റ് മന്ത്രി റാണാ ഗുർമീത് സോധിയുടെ വീട്ടിൽ ഒരുക്കിയ അത്താഴവിരുന്നിനെത്തിയത്. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിശ്വസ്തനാണ് റാണാ ഗുർമീത്. കഴിഞ്ഞ ദിവസം ഹരീഷ് റാവത്തുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത മന്ത്രിമാരെയും ചരൺജിത് സിംഗ് ചന്നി എന്നിവരെയും ക്യാബിനറ്റ് യോഗത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്.

2


പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ട വിമത നേതാക്കളിൽ ത്രിപ്ത് രാജീന്ദർ ബജ് വ, സുഖ്ജീന്ദർ സിംഗ് രൺധാവ, സുഖ്ബീന്ദർ സിംഗ് സർകറിയ എന്നിവരും ഉൾപ്പെടുന്നുണ്ട്. ഇന്ന് രാവിലെ ദില്ലിയിലേക്ക് പുറപ്പെട്ടുവെന്നാണ് ഇവരോടടുത്ത വൃത്തങ്ങൾ പറയുന്നത്.

3

2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അമരീന്ദർ സിംഗിനെ നീക്കം ചെയ്യില്ലെന്ന് പഞ്ചാബിന്റെ ചുമതലയുള്ള അമരീന്ദർ സിംഗ് വ്യക്തമാക്കിയതോടെ പോര് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിഗം സിദ്ദുവും അമരീന്ദർ സിംഗും നേരിട്ടായിത്തീർന്നിട്ടുണ്ട്. നേരത്തെ നവ്ജ്യോത് സിദ്ദുവിന്റെ ഉപദേശകർ നടത്തിയ കശ്മീർ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ സിദ്ധുവിനെതിരെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. പ്യാരെ ലാൽ ഗാർഗും മൽവിന്ദർ മാലിയും ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

4


ഈ വിവാദത്തോടെ രണ്ട് ഉപദേശകരെയും നവ്ജ്യോത് സിംഗ് സിദ്ദു പിരിച്ചുവിടണമെന്ന് പോലും ആവശ്യമുയരുകയും ചെയ്തിരുന്നു. ഹരീഷ് റാവത്താണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസിൽ നിന്നുള്ള 32 ഓളം എംഎൽഎമാർ രംഗത്തെത്തുന്നത്. ഇവരെല്ലാം സിദ്ദുവിന്റെ വിശ്വസ്ഥരാണ്. 32 പേർ സിദ്ധുവിനെ പിന്തുണയ്ക്കുമ്പേൾ 50 പേരുടെ പിന്തുണയും അമരീന്ദറിനാണുള്ളത്.

5

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റണമെന്നുള്ള ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നവ്ജ്യോത് സിദ്ധു ക്യാമ്പ് ഇപ്പോൾ നടത്തുന്നത് അനാവശ്യ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കമാണെന്നും അമരീന്ദർ ക്യാമ്പ് ഉന്നയിക്കുന്ന പ്രത്യാരോപണം. രാജ്യത്ത് കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തിയ ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്.

6

രണ്ടാംതവണ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നതിനെ തുടക്കം മുതൽ തന്നെ മുൻ ക്രിക്കറ്റ് താരവും ബിജെപി വിട്ട് കോൺഗ്രസിലെത്തിയ രാഷ്ട്രീയ നേതാവുമായ സിദ്ദു എതിർത്തിരുന്നു. ഈ അസ്വാരസ്യങ്ങൾ പലപ്പോഴും പരസ്യമായി മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു. നവ്ജ്യോത് സിംഗ് സിദ്ധുവിനെ പിസിസി അധ്യക്ഷനായി നിയമിക്കുന്നത് വരെയും സിദ്ദു- അമരീന്ദർ പോര് പരസ്യമായി പഞ്ചാബിൽ പുറത്തുവരികയും ചെയ്തിരുന്നു. തുടക്കത്തിൽ സിംഗും സിദ്ദും വേദി പങ്കിടാൻ വിസമ്മതിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ സന്ധി സംഭാഷണങ്ങൾക്കൊടുവിൽ ഇരുവർക്കുമിടയിലെ മഞ്ഞുരുകുകയായിരുന്നു.

7


ആഗസ്റ്റ് 11നാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ ഉപദേശകരായി മൽവീന്ദർ സിംഗും ഗാർഗും ചുമതലയേറ്റത്. ഇതിന് പിന്നാലെ പാകിസ്താൻ, കശ്മീർ വിഷയങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തിയത് വാർത്തകളിൽ നടന്നിരുന്നു. ഇതോടെ അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് സിദ്ധു ഉപദേശകർക്ക് നിർദേശം നൽകണമെന്നും നിയന്ത്രിക്കണമെന്നും അമരീന്ദർ സിംഗ് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സംഭവം കൂടി ആയതോടെ സംസ്ഥാന കോൺഗ്രസിലെ ചേരിപ്പോര് രൂക്ഷമായിരുന്നു.

8

117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. യഥാക്രമം ആപ്പിന് 20, 15നും സീറ്റുകളാണുള്ളത്. പഞ്ചാബിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപിയും ആം ആദ്മിയും ശ്രമങ്ങൾ നടത്തുമ്പോഴാണ് കോൺഗ്രസിനുള്ളിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് കോൺഗ്രസ് ഓരോ പ്രതിസന്ധിയും സമയാസമയങ്ങളിൽ പരിഹരിച്ചുവരുന്നത്.

9

മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന സിദ്ദു ക്യാമ്പിന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് അമരീന്ദർ സിംഗിന്റെ ഭാര്യയും കോൺഗ്രസ് എംപിയുമായ പ്രണീത് കൗർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പഞ്ചാബ് കോൺഗ്രസിലെ നിലവിലെ പ്രതിസന്ധിക്ക് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവാണ് ഉത്തരവാദിയെന്നാണ് അവർ കുറ്റപ്പെടുത്തിയത്. 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം നീക്കങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യുന്നതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉയർത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയെ നിരവധി വിജയങ്ങളിലേക്ക് നയിച്ചതിനും പഞ്ചാബിനെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചതിനും അവർ മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു.

10

ശിരോമണി അകാലിദൾ പ്രസിഡന്റഅ സുഖ്ബീർ സിംഗ് ബാദലുമായി ചേർന്ന് മുഖ്യമന്ത്രി ഗുഡാലോചന നടത്തുകയാണെന്നും വിമത എംഎൽഎമാർ ആരോപിക്കുന്നു. 18 ഇന അജൻഡ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് നേരത്തെ ജുലൈയിൽ അമരീന്ദറിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോൺഗ്രസിന് 80 എംഎൽഎമാരാണുള്ളത്. കോൺഗ്രസ് സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പാർട്ടിക്കുള്ളിൽ തന്നെ കലാപം ഉടലെടുക്കുന്നത്. എന്നാൽ അമരീന്ദറിനെ മാറ്റുന്ന കാര്യമുദിക്കുന്നില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+