Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അമരീന്ദർ പക്ഷം; പ്രശ്ന പരിഹാരത്തിന് വീണ്ടും കേന്ദ്ര നേതൃത്വം

അമരീന്ദർ സിങ്ങിനെതിരെ സിദ്ധു നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറയണമെന്നാണ് മുഖ്യമന്ത്രിയുടെയും അനുകൂലികളുടെയും ആവശ്യം

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ട നവ്ജോത് സിങ് സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നു. ഏറെ നാൾ നീണ്ടു നിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കഴിഞ്ഞ ദിവസം പിപിസിസി അധ്യക്ഷനായി സിദ്ധുവിനെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചത്. എന്നാൽ അമരീന്ദർ സിങ്ങിനെതിരെ സിദ്ധു നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറയണമെന്നാണ് മുഖ്യമന്ത്രിയുടെയും അനുകൂലികളുടെയും ആവശ്യം.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

1

സിദ്ധുവുമായി സഹകരിക്കണമെങ്കിൽ അത്തരം പരാമർശങ്ങളിൽ മാപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് അമരീന്ദർ ക്യാംപ്. അതുവരെ സിദ്ധുവിന്റെ പ്രവർത്തനങ്ങളെ പുറത്തുനിന്ന് നിരീക്ഷിക്കാനുമാണ് തീരുമാനം. വെള്ളിയാഴ്ചയാണ് പിപിസിസി അധ്യക്ഷനായി സിദ്ധു ചുമതലയേൽക്കുന്നത്. ഈ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്നും പഞ്ചാബ് കോൺഗ്രസ് പ്രവർത്തകർ ഉറ്റുനോക്കുകയാണ്.

2

നിലവിലെ സാഹചര്യത്തിൽ ചടങ്ങിൽ നിന്നും അമരീന്ദർ വിട്ടുനിൽക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. സ്ഥാനാരോഹണ ചടങ്ങിലേക്ക് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ ക്ഷണിച്ചിട്ടുണ്ടെന്ന് സിദ്ധു ക്യാംപ് അവകാശപ്പെട്ടു. എന്നാൽ ഇതിനെ പൂർണമായും തള്ളുകയാണ് അമരീന്ദർ അനുകൂലികൾ. എന്നാൽ സിദ്ധുവിന് പുറമെ പഞ്ചാബ് കോൺഗ്രസിന്റെ പുതിയ നാല് വർക്കിംഗ് പ്രസിഡന്റുമാരും മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

3

സിദ്ധുവിനെ പാർട്ടി അധ്യക്ഷനാക്കി പഞ്ചാബ് കോൺഗ്രസി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കത്തിന് തിരിച്ചടി നൽകുന്നതാണ് അമരീന്ദർ സിംഗിന്റെ ഇപ്പോഴത്തെ നിലപാട്. സിദ്ധുവിനെ പുറമേ പഞ്ചാബ് കോൺഗ്രസിന് വേണ്ടി നാല് വർക്കിംഗ് പ്രസിഡന്റുമാരെയും കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചിരുന്നു. സിദ്ദു അമരീന്ദറിനോട് മാപ്പ് പറയില്ലെന്നും അമരീന്ദറാണ് മാപ്പ് പറയേണ്ടതെന്നുമാണ് സിദ്ധു അനുയായികളുടെ നിലപാട്.

4

അതേസമയം പ്രശ്ന പരിഹാരത്തിന് വീണ്ടും കോൺഗ്രസ് ദേശീയ നേതൃത്വം ഇടപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനും തമ്മിലുള്ള പോര് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തണമെന്ന ആവശ്യം ശക്തമാണ്.

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'
    5

    സമാധാന ഉടമ്പടിയെന്ന നിലയിൽ തന്നെയായിരുന്നു നേതൃത്വം സിദ്ധുവിനെ പാർട്ടി തലപ്പത്തേക്ക് എത്തിച്ചത്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനുള്ളതുപോലെ തന്നെ പിന്തുണ തനിക്കും ഉണ്ടാക്കിയെടുക്കാൻ സിദ്ധുവിന് സാധിച്ചിരുന്നു. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. അതേസമയം സിദ്ധു സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ നിരവധി നേതാക്കള്‍ കളം മാറ്റി ചവിട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. ക്യാപ്റ്റനൊപ്പം നിന്ന പലരും സിദ്ദുവിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അമ്യത്സറില്‍ ഇന്ന് നടന്ന യോഗത്തില്‍ സിദ്ദുവിനൊപ്പം 62 എംഎല്‍എമാരാണ് എത്തിയത്.

    പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+