Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് പഞ്ചാബിലും ഞെട്ടല്‍: പാർട്ടി എംഎല്‍എ എഎപിയില്‍, കഴിഞ്ഞയാഴ്ച വരെ വന്‍ വിമർശകന്‍

അമൃത്സർ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുതിർന്ന നേതാവായ എം എല്‍ എ പാർട്ടിവിട്ടു. ചബ്ബേവാൾ എം എൽ എ ഡോ രാജ് കുമാർ ചബ്ബേവാളാണ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ച രാജ് കുമാർ ചബ്ബേവാള്‍ നിയംസഭാംഗത്വവും രാജിവെച്ചു. രാജിക്ക് പിന്നാലെ അദ്ദേഹം എ എ പിയില്‍ ചേരുകയും ചെയ്തു.

സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഭരണകക്ഷിയായ എ എ പിക്കെതിരെ വലിയ പ്രതിഷേധം നടത്തി ഒരാഴ്ച തികയുന്നതിന് മുമ്പാണ് കോണ്‍ഗ്രസ് എം എല്‍ എ അതേ പാർട്ടിയിലേക്ക് തന്നെ ചേക്കേറുന്നത് എന്നതാണ് ശ്രദ്ധേയം. എ എ പിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇരുമ്പ് ചങ്ങലയുമായിട്ടായിരുന്നു രാജ് കുമാർ പഞ്ചാബ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്.

rajkumar

മുഖ്യമന്ത്രി ഭഗവന്ത് മാൻ ചബ്ബേവാളിന് എ എ പി അംഗത്വം നല്‍കി എ എ പിയിലേക്ക് സ്വീകരണം നല്‍കി. പാർട്ടിയുടെ നയങ്ങളിൽ മതിപ്പുളവാക്കുന്നതിനാലാണ് ചബ്ബേവാൾ പാർട്ടിയിൽ ചേർന്നതെന്ന് എ എ പി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കോൺഗ്രസും എ എ പിയും സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത് ഏതാനും ആഴ്ചകൾക്ക് ശേഷം ഇത്തരം രാജികള്‍ നിരന്തരം തുടരുന്നുണ്ട്.

എ എ പി ഇപ്പോൾ നിരവധി കോൺഗ്രസ് നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.രാജ്കുമാർ ചബ്ബേവാള്‍ രണ്ട് ദിവസം മുമ്പ് എ എ പിയുമായി നടത്തിയ ചർച്ചകളെ കുറിച്ച് പാർട്ടി മനസ്സിലാക്കുകയും അദ്ദേഹത്തെ സമീപിക്കുകയും ചെയ്തതിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. " പാർട്ടി വിടാന്‍ അദ്ദേഹം മനസ്സിൽ ഉറപ്പിച്ചിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞില്ല, "ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നേരത്തെ, മുൻ കോൺഗ്രസ് എംഎൽഎ സുശീൽ കുമാർ റിങ്കു എ എ പിയിൽ ചേരുകയും രണ്ട് വർഷം മുമ്പ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ജലന്ധറിൽ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ എ എ പിയുടെ ഏക സിറ്റിംഗ് എംപിയാണ് അദ്ദേഹം. അതേസമയം, എഎപിയോടുള്ള കടുത്ത എതിർപ്പിന് പേരുകേട്ട ചബ്ബേവാൾ സർക്കാരിൻ്റെ നയങ്ങളുടെ ഒരു പ്രമുഖ വിമർശകനായിരുന്നു.

വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ആം ആദ്മി പാർട്ടിയുടെ പരാജയങ്ങൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചിരുന്നു. അധ്യാപക തസ്തികകളിലെ വലിയ ഒഴിവുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കുതിച്ചുചാട്ടവും തൻ്റെ മണ്ഡലത്തെ അലട്ടുന്നതായും അദ്ദേഹം ആരോപിച്ചു.

അമൃത്‌സറിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും എംഡിയും (റേഡിയോ ഡയഗ്‌നോസിസ്) നേടിയ മെഡിക്കൽ പ്രൊഫഷണലായ ഡോ. ചബ്ബേവാൾ സാമൂഹിക പ്രവർത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ 2010-ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കോൺഗ്രസിൽ ചേർന്ന് 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും മത്സരിക്കുകയും വിജയിക്കുകയുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+