Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി വാഗ്ധാനങ്ങൾ പൂർത്തീകരിച്ചില്ല: അക്കമിട്ട് നിരത്തി പഞ്ചാബ് എംഎൽഎമാർ, സിദ്ധുവിന് വേണ്ടി പോരാടില്ല

ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾക്കിടെ ചൊവ്വാഴ്ചയാണ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. സോണിയാ ഗാന്ധി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നാണ് 80 മിനിറ്റ് നീണ്ട യോഗത്തിനൊടുവിൽ അമരീന്ദർ സിംഗ് സ്വീകരിച്ച നിലപാട്. എന്നിരുന്നാലും സർക്കാരിനെതിരെ ജനങ്ങൾക്കിടയിലും ഭിന്നിപ്പുണ്ട്.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

ഐഎന്‍എല്‍ പ്രശ്‌നം രൂക്ഷമാക്കിയത് ഗണേഷ് കുമാര്‍? മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ വിയര്‍ക്കും...

1

പഞ്ചാബിൽ, കോൺഗ്രസിന്റെ സ്റ്റേറ്റ് യൂണിറ്റിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. 201ൽ 117 സീറ്റുകളിൽ 80 സീറ്റുകൾ നേടിക്കൊണ്ടാണ് കോൺഗ്രസ് സർക്കാർ പഞ്ചാബിൽ അധികാരത്തിലെത്തുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിയുടെ പ്രകടനം മോശമായി വന്ന സാഹചര്യത്തിലാണ് കോൺഗ്രസ് പഞ്ചാബിൽ വേരുറപ്പിച്ചത്. അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ പുതിയ സർക്കാരും അധികാരത്തിലേറിയിരുന്നു.

2

ഓരോ ദിവസം കഴിയുംതോറും വിജയ സാധ്യത കുറയുകയാണെന്നാണ് പഞ്ചാബിലെ കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം. സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ നന്നുള്ള 24 ഓളം എംഎൽഎമാരെ ഉദ്ധരിച്ചാണ് ദി പ്രിന്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത നിയമസഭാ തിരഞ്ഞടുപ്പ് നടക്കാൻ എട്ട് മാസം മാത്രം അവശേഷിക്കുമ്പോഴാണ് പാർട്ടിക്കുള്ളിൽ പരസ്യമായി പോര് ഉടലെടുക്കുന്നത്. മുഖ്യമന്ത്രി അമരീന്ദർ സിംഗ് നയിക്കുന്ന ഒരു വിഭാഗവും നവ്ജ്യോത് സിംഗ് സിദ്ധുവിനൊപ്പമുള്ള മറ്റൊരു ക്യാമ്പും തമ്മിലാണ് അസ്വാരസ്യം നിലനിൽക്കുന്നത്. എന്നാൽ ഇത് പാർട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് എംഎൽഎമാരുടെ വിലയിരുത്തൽ.

3

പാർട്ടിയുടെ വലിയ രണ്ട് നേതാക്കൾ തമ്മിലുള്ള തർക്കം ഇത്തരത്തിൽ തുടരുന്നതിൽ ആശങ്ക പങ്കുവെച്ച് പല എംഎൽഎമാരും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം സിദ്ധു ക്യാമ്പ് ഉയർത്തിക്കാണിക്കുന്നത് ശരിയായ പ്രശ്നങ്ങളാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നൽകിയ വാഗ്ധാനങ്ങളിൽ പലതും ഈ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിട്ടില്ലെന്നും എംഎൽഎമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന്റെ നീണ്ട പട്ടികയും എംഎൽഎമാർ മുന്നോട്ടുവെക്കുന്നുണ്ട്. ഇത് മുഖ്യമന്ത്രിയുടെ അപ്രാപ്യതയാണെന്നും സർക്കാരിനുള്ളിൽ സുതാര്യതയില്ലായ്മയും മൂലമാണന്നും ചൂണ്ടിക്കാണിക്കുന്നു,

4

മയക്കുമരുന്ന് മാഫിയകളെ സംസ്ഥാനത്ത് നിന്ന് തുരത്തും. ബർഗ്ഗാരി കേസിൽ ശിക്ഷ നടപ്പിലാക്കും എന്നീ വാഗ്ധാനങ്ങളിൽ ഒന്നുപോലും ഇക്കാലത്തിനുള്ളിൽ പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് പൊതുജനങ്ങളെ നേരിടുകയെന്നും മുൻ ഹോക്കി താരവും ജലന്ധറിൽ നിന്നുള്ള എംഎൽഎയുമായ പർഘട്ട് സിംഗ് ചോദിക്കുന്നു. ഇതെല്ലാം കൊണ്ടും ഒരു ബദൽ വേണമെന്ന നിർദേശമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നു. എന്നാൽ എല്ലാ എംഎൽഎമാരും സിദ്ധുവിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നില്ല.

5


മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധുവ് സംസ്ഥാനത്ത് ജനപ്രിയനാണ്. എന്നാൽ ഈ ജനപ്രീതിയെ വോട്ടുകളാക്കി മാറ്റാൻ കഴിയില്ല. ദീപിക പദുക്കോണും വളരെ പ്രശസ്തിയാർജ്ജിച്ച വ്യക്തിയാണ്. എന്നുവെച്ചാൽ രാഷ്ട്രീയ പ്രവേശനം നടത്തിയാൽ മോദി തരംഗമായി മാറണം എന്നില്ല. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റ വിമർശകൻ കൂടിയാണ് കോൺഗ്രസ് നേതാവിന്റേതാണ് പ്രതിതകരണം.

6


അമരീന്ദർ സിംഗ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ദില്ലിയിലേക്ക് പോയതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. സർക്കാർ വാഗ്ധാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് 5000നടുത്ത് സർക്കാർ അധ്യാപകരാണ് മോഹാലിയിൽ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ 15- 20 വർഷത്തോളമായി സർക്കാർ സ്കൂളുകളിൽ താൽക്കാലിക ജീവനക്കാരായാണ് സേവനമനുഷ്ടിക്കുന്നതെന്നു അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സേവനമനുഷ്ടിക്കുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുമെന്ന് 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് വാഗ്ധാനം നൽകിയിരുന്നു. ഇത് ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാലിക്കപ്പെട്ടില്ലെന്നും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.

7

സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ പലരുടേയും മാസവേതനം 6000 രൂപ വരെയാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഞങ്ങളെ സ്ഥിരപ്പെടുത്തുമെന്ന വാഗ്ധാനം അഞ്ച് വർഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് 45 കാരനായ ഗുർദാസ് പൂരിൽ നിന്നുള്ള അധ്യാപകൻ സർത്താജ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്. 2015ലെ ബർഗാരി കേസും പ്രതിഷേധക്കാർക്കെതിരെ വെടിവെയ്പുണ്ടായ സംഭവവും കൈകാര്യം ചെയ്തിട്ടില്ല. ഇത് ഒരു വൈകാരിക പ്രശ്നമാണെന്നും ഈ വിഷയം കൊണ്ട് അകാലിദൾ നേരിട്ട തിരിച്ചടി വലുതാണെന്നും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നും ഫരീദ്കോട്ട് എംഎൽഎ കുഷാൽദീപ് സിംഗ് ധില്ലോൺ ചൂണ്ടിക്കാണിക്കുന്നു. 2015 പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ഫരീദ് കോട്ട്. വൈദ്യുതി പ്രശ്നം സ്ഥിരം സംഭവമായ പഞ്ചാബിൽ ഈ പ്രശ്നം പരിഹരിക്കുമെന്ന വാദ്ഗാനവും പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങളെല്ലാം സ്ഥിതി മോശമാക്കുമെന്നാണ് മാൽവ എംഎൽഎ ചൂണ്ടിക്കാണിക്കുന്നത്.

8

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനോടുള്ള വിശ്വാസക്കുറവ് ഉണ്ടെങ്കിലും വിമർശനം ഉന്നയിക്കുന്നവരിൽ പലരും സിദ്ധുവിനെ പിന്തുണയ്ക്കാൻ തയ്യാറല്ല. 20- 25 വർഷത്തോളം ക്രിക്കറ്റ് താരമായിരുന്നതിനാൽ അദ്ദേഹം ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന മുഖമാണ്. എന്നാൽ ഭരണപരമായി അദ്ദേഹത്തിന് അവകാശപ്പെടാൻ കാര്യമായ നേട്ടങ്ങളൊന്നുമില്ല എന്നതാണ് ഇതിനുള്ള കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ

Recommended Video

cmsvideo
    Perfect ok song's modi and pinarayi version goes viral

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+