അമരീന്ദറിന്റെ സുഹൃത്തിന് ഐഎസ്‌ഐ ബന്ധം, അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് ഉപമുഖ്യമന്ത്രി, തിരിച്ചടി
ദില്ലി: അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം വന്നതിന് പിന്നാലെ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ക്യാപ്റ്റന്റെ സുഹൃത്തായ. പാകിസ്താന്‍കാരന്റെ ഐഎസ്‌ഐ ബന്ധങ്ങള്‍ അന്വേഷിക്കാനാണ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ ഉത്തരവിട്ടിരിക്കുന്നത്. പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകനായ ആറൂസ ആലമിനെ കുറിച്ചാണ് ദുരൂഹതകള്‍ ഉയര്‍ന്നിരിക്കുന്നത്. അമരീന്ദര്‍ സിംഗിന്റെ ദീര്‍ഘകാല സുഹൃത്താണ് ആറൂസ. നവജ്യോത് സിദ്ദുവിന് പാകിസ്താന്‍ ബന്ധമുണ്ടെന്ന് നേരത്തെ അമരീന്ദര്‍ ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് അന്വേഷണമെന്നാണ് സൂചന. ആറൂസ ആലമിന് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഉപമുഖ്യമന്ത്രി കൂടിയായ രണ്‍ധാവയാണ് ആഭ്യന്തര വകുപ്പ് പഞ്ചാബില്‍ കൈകാര്യം ചെയ്യുന്നത്. ആറൂസ ആലമുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട് അമരീന്ദരിന്. വര്‍ഷങ്ങളോളം ഇവര്‍ ഇന്ത്യയില്‍ താമസിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഓരോ തവണയും അവരുടെ വിസ പുതുക്കി കൊണ്ടിരിക്കുന്നുണ്ടെന്നും രണ്‍ധാവ പറഞ്ഞു. പാകിസ്താനില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പഞ്ചാബിലേക്ക് ഒഴുകുന്നുണ്ടെന്നും, ഡ്രോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. ആറൂസ നാലര വര്‍ഷത്തോളം ഇന്ത്യയിലുണ്ടായിരുന്നു. എന്തുകൊണ്ട് കേന്ദ്രം അവരുടെ വിസ റദ്ദാക്കിയില്ല. ഞങ്ങള്‍ അമരീന്ദറിനെതിരെ രംഗത്ത് വന്നപ്പോള്‍ അവരെന്തിനാണ് ഇന്ത്യ വിട്ട് പോയതെന്നും രണ്‍ധാവ ചോദിച്ചു.
അതേസമയം ഈ ട്വീറ്റ് രണ്‍ധാവ പിന്നീട് ഡിലീറ്റ് ചെയ്തു. ഇതിന് പിന്നാലെ തന്നെ അമരീന്ദര്‍ മറുപടിയുമായി രംഗത്ത് വന്നു. എന്തുകൊണ്ടാണ് തന്റെ ക്യാബിനറ്റില്‍ മന്ത്രിയായിരുന്നിട്ടും ഇക്കാര്യം അദ്ദേഹം പറയാതിരുന്നത്. ആറൂസ ആലമിനെ കുറിച്ച് ഇതുവരെ രണ്‍ധാവ പരാതി പറയുന്നത് കേട്ടിട്ടില്ല. 16 വര്‍ഷമായി കേന്ദ്രത്തിന്റെ പിന്തുണയോടെയാണ് അവര്‍ ഇന്ത്യയില്‍ വന്നിരുന്നത്. എന്‍ഡിഎയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും ഒരുപാലെ ഇവരെ സഹായിച്ചെന്നാണോ പറയുന്നത്. ഇവര്‍ ഐഎസ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണോ നിങ്ങള്‍ പറയുന്നതെന്നും അമരീന്ദര്‍ ചോദിച്ചു.
രണ്‍ധാവ വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമിക്കുന്നത്. ഒരു മാസം എടുത്തിട്ടാണ് ഇതൊക്കെ ആരംഭിക്കുന്നത്. നിങ്ങള്‍ ആകെ ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കാനുള്ളത് ഇക്കാര്യമാണ്. മയക്കുമരുന്ന് വിഷയത്തില്‍ നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചതല്ലേ നിങ്ങള്‍. എവിടെ നടപടി. പഞ്ചാബ് ഇപ്പോഴും നിങ്ങളുടെ നടപടിയെ കാത്തിരിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞു. സുഖ്ജീന്ദര്‍ സംസ്ഥാനത്ത് നിയമവാഴ്ച്ച നടപ്പാക്കുന്നതിന് പകരം ഒരു കാര്യവുമില്ലാത്ത ഒരു അന്വേഷണത്തിനാണ് അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. പഞ്ചാബില്‍ തീവ്രവാദ ഭീഷണി ശക്തമാണ്. ഒപ്പം ആഘോഷങ്ങള്‍ വരാനിരിക്കുകയാണ്. ഇതൊന്നുമല്ല ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ ഉള്ളതെന്നും അമരീന്ദര്‍ പറഞ്ഞു.












Click it and Unblock the Notifications