കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ മൂടല്‍ മഞ്ഞ്: പഞ്ചാബില്‍ വാഹനാപകടത്തില്‍ 12 അധ്യാപകര്‍ മരിച്ചു

പഞ്ചാബില്‍ വാഹനാപകടത്തില്‍ 13 മരണം. മരിച്ചവരില്‍ 12 പേര്‍ അധ്യാപകര്‍. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 13 മരണം. 12 അധ്യാപകരും ഡ്രൈവറുമാണ് മരിച്ചത്. വെള്ളിയാഴ്ച ഫസില്‍കയിലെ ചാന്ദ്മാജ്രിയില്‍ വച്ചാണ് അപകടമുണ്ടായത്. രാവിലെ എട്ടേകാലോടെയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. അധ്യാപകര്‍ സഞ്ചരിക്കുകയായിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് പോകുന്നതിനിടെ ശക്തമായ മഞ്ഞ് കാരണം എതിര്‍ ദിശയില്‍ നിന്ന വരികയായിരുന്ന ട്രക്കിനെ കാണാന്‍ കഴിഞ്ഞില്ല. ഫസൈക്കയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരാണ് വാനില്‍ ഉണ്ടായിരുന്നത്.

accident

15 അധ്യാപകരാണ് വാനില്‍ ഉണ്ടായിരുന്നതെന്നാണ് വിവരങ്ങള്‍. ജോലിക്കു പോവുകയായിരുന്നു എല്ലാരും. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ദില്‍ജിത് സിങ് ചീമ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്കെത്തി.

താപനില വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് വടക്കന്‍ ഇന്ത്യയിലെ പലഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ഒമ്പത് അന്താരാഷ്ട്ര വിമാന സര്‍വീസുകളും 15 ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിരുന്നു.

അപകടത്തെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്തര്‍ സിങ് അപലപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം കനത്ത മഞ്ഞ് തുടരുന്നതിനാല്‍ സ്‌കൂളുകളുടെയും മറ്റ് ഓഫീസുകളുടെയും പ്രവര്‍ത്തന സമയം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
A total of 12 teachers, including four women and a driver were killed in a collision between the vehicle they were travelling in and a truck over dense fog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X