3000 രൂപ ഒറ്റ ദിവസം കൊണ്ട് 9806 കോടിയായി, പിന്നാലെ അപ്രത്യക്ഷമായി : മറിമായത്തിനു പിന്നില്‍?

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഢ് : ജന്‍ധന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന 3000 രൂപ 9806 കോടിയായി മാറിയതും അതിനു പിന്നാലെ അപ്രത്യക്ഷമായതും കണ്ട് പകച്ചു നില്‍ക്കുകയാണ് ടാക്‌സി ഡ്രൈവറായ ബല്‍വീന്ദര്‍ സിംഗ്. ചണ്ഡീഗഢിലാണ് സംഭവം.

അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെന്ന മൊബൈലിലെ മെസേജ് കണ്ട് അത് ഓപ്പണ്‍ ചെയ്ത് നോക്കിയപ്പോഴാണ് 98,05,95,12,231 രൂപ അക്കൗണ്ടില്‍ കയറിയതായി ബല്‍വീന്ദര്‍ സിംഗ് അറിയുന്നത്.

money

പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി പ്രകാരമാണ് പാട്യാല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബല്‍വീന്ദര്‍ സിംഗ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്. 3000 രൂപ അക്കൗണ്ടില്‍ നിക്ഷേപവും ഉണ്ടായിരുന്നു. ഇതാണ് ഒറ്റ ദിവസം കൊണ്ട് 9800 കോടി രൂപയായത്. എന്നാല്‍ ഈ തുകയ്ക്ക് അധികം കാലാവധിയും ഉണ്ടായിരുന്നില്ല. അടുത്ത ദിവസം ഇത് പൂര്‍ണമായി അപ്രതക്യക്ഷമാവുകയും ചെയ്തു.

സംഭവത്തെ കുറിച്ച് ബാങ്ക് അധികൃതരോട് തിരക്കിയപ്പോള്‍ ഇവര്‍ കൈമലര്‍ത്തുകയായിരുന്നുവെന്നും സിംഗ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു ചെന്ന തന്റെ പാസ് ബുക്ക് അധികൃതര്‍ വാങ്ങിവയ്ക്കുകയും ചെയ്തുവെന്ന് ഇയാള്‍ പറയുന്നു. പാസ് ബുക്ക് തിരികെ നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ കയറിയ പണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നതായി സിംഗ്. സംഭവത്തെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായും ഇയാള്‍ പറയുന്നു.

അതേസമയം ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അബദ്ധം പറ്റിയതാണെന്നാണ് സംഭവത്തെ കുറിച്ച് ലീഡ് ബാങ്ക് മാനെജര്‍ പറയുന്നത്. 200 രൂപയുടെ ഇടപാട് രേഖപ്പെടുത്തുന്നതിനു പകരം തുകയുടെ സ്ഥാനത്ത് ലെഡ്ജറിന്റെ നമ്പര്‍ രേഖപ്പെടുത്തിയതാണ് ഇത്തരത്തിലൊരു അബദ്ധം സംഭവിക്കാന്‍ കാരണം. ജൂനിയര്‍ അക്കൗണ്ട് മാനേജരുടെ ഭാഗത്തു നിന്നാണ് ഇത്തരമൊരു അബദ്ധം ഉണ്ടായത്. എന്നാല്‍ ഇക്കാര്യം ഇടപാടുകാരനെ അറിയിക്കാന്‍ സന്നദ്ധത കാണിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

English summary
Taxi driver Balwinder Singh was surprised beyond words when he woke up on November 4 to discover that a sum of Rs 98,05,95,12,231 had been credited into his State Bank of Patiala (SBoP) account.
Please Wait while comments are loading...