ലോക്സഭ തിരഞ്ഞെടുപ്പ്: 13 സീറ്റിലും തനിച്ച് മത്സരിക്കും: പഞ്ചാബില്‍ എഎപിയുമായി സഖ്യമില്ല: കോണ്‍ഗ്രസ്
അമൃത്സർ: 2024ലെ പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 13 പാർലമെന്റ് സീറ്റുകളിലും കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്ന് പാർട്ടി നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പ്രതാപ് സിംഗ് ബജ്‌വ. രണ്ട് പാർട്ടികളും പ്രതിപക്ഷ സംഖ്യമായ ഇന്ത്യൻ ബ്ലോക്കിലാണെങ്കിലും എഎപിയുമായി ഒരു തിരഞ്ഞെടുപ്പ് ധാരണയും പഞ്ചാബില്‍ ഉണ്ടാകില്ലെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
"വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുമായും ലഫ്റ്റനന്റ് ഗവർണർമാരുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ" ബിജെപിക്കെതിരെ ദേശീയ തലത്തിൽ പിന്തുണ നൽകിയതിൽ മാത്രമാണ് എഎപിയുമായുള്ള കോൺഗ്രസിന്റെ ഇടപെടൽ'' എന്നാണ് പ്രളയബാധിത കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പട്യാലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെ പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു.

2024-ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ 13 ലോക്‌സഭാ സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസം ഉള്ളതിനാൽ പൊതുജനങ്ങളുടെ പരാതികൾ കേള്‍ക്കാനും ആം ആദ്മി പാർട്ടിയുടെ ദുർഭരണം തുറന്നുകാട്ടാനും മുതിർന്ന കോൺഗ്രസ് നേതാക്കൾ മുൻ പാർട്ടി നിയമസഭാംഗങ്ങള്‍ ഉള്‍പ്പെടേയുള്ളവർക്ക് പ്രത്യേക നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച ഗ്രാമീണർക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളും കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തി വരികയാണ്. ദുരിതത്തിലായ കർഷകരെ സഹായിക്കാൻ സർക്കാർ വിമുഖത കാട്ടുകയാണ്. ഗഗ്ഗർ നദിയിലെ വെള്ളപ്പൊക്കത്തിൽ മൻസയിലെ കർഷകർക്ക് വൻ നഷ്ടമുണ്ടായെന്നും പ്രസ്താവനകൾ മാത്രം നടത്തുന്ന തിരക്കിലാണ് സംസ്ഥാന സർക്കാരെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമർശനം.
"കർഷകർ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടങ്ങളാണ് നേരിട്ടത്. വിളകൾ നശിച്ചു, വയലുകളിൽ വൻതോതിൽ ചെളി അടിഞ്ഞുകിടക്കുന്നു, ഇത് അടുത്ത തവണ വിളയിറക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. ദുരിതബാധിതർക്ക് ധനസഹായം നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തുകയാണ്. പഞ്ചാബി സഹോദരങ്ങൾക്കായി പോരാടാൻ കോൺഗ്രസ് നേതൃത്വം എപ്പോഴും മുന്നിലുണ്ട്, "പിസിസി അധ്യക്ഷന്‍ അമരീന്ദർ സിങ് രാജ പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ കർഷകർക്ക് ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾക്ക് ഒരു ചില്ലിക്കാശും ഇതുവരെ ലഭിക്കാത്തതിനാൽ, പട്യാല, രൂപ്‌നഗർ, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വാറിംഗ് പറഞ്ഞു. പഞ്ചാബിന് തുച്ഛമായ വെള്ളപ്പൊക്ക ദുരിതാശ്വാസ പാക്കേജ് നൽകിയതിന് കേന്ദ്ര സർക്കാറിനേയും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications