കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച് മരിച്ച 72 കാരൻ കാരണം വൈറസ് പിടിപ്പെട്ടത് 23 പേർക്ക്!! നാട് ഒന്നടങ്കം നിരീക്ഷണത്തിൽ!!

Google Oneindia Malayalam News

ചണ്ഡീഗഡ്; കൊവിഡ് ബാധിച്ച് മരിച്ച 72 കാരനുമായുള്ള സമ്പർത്തക്കത്തിലൂടെ പഞ്ചാബിൽ 23 പേർക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ട്.തിങ്കളാഴ്ചയാണ് ബംഗാ ടൗൺ സ്വദേശിയായ ഗുരുദ്വാര പുരോഹിതൻ മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

33 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 23 പേർക്കും രോഗം പകർന്നത് ഇയാളുമായുള്ള സമ്പർക്കത്തിലൂടെയാണെന്ന് അധികൃതർ പറഞ്ഞു. വിശദാംശങ്ങളിലേക്ക്

 നെഞ്ച് വേദനയെ തുടർന്ന്

നെഞ്ച് വേദനയെ തുടർന്ന്

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 72 കാരൻ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്തെ നാലാമത്തെ കൊവിഡ് മരണമായിരുന്നു ഇയാളുടേത്.നാട്ടിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

 നീരീക്ഷണത്തിൽ തുടരാൻ

നീരീക്ഷണത്തിൽ തുടരാൻ

രണ്ടാഴ്ച മുന്‍പായിരുന്നു ഇയാൾ അടുത്ത ഗ്രാമത്തിലെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ജര്‍മനിയിലും ഇറ്റലിയിലും വിനോദയാത്ര നടത്തി മടങ്ങിയെത്തിയത്. വിദേശത്ത് നിന്ന് എത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇയാൾ അത് പാലിച്ചില്ല. നാട്ടിൽ തിരിച്ചെത്തിയ ഇയാൾ മാർച്ച് എട്ടിനും 10 നും ഇടയിൽ അനന്ത്പൂർ സാഹേബിൽ നടന്ന പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു. അതിന് ശേഷം ഇയാൾ തന്റെ നാടായ ഷഹീദ് ഭഗത് സിംഗ് നഗറിലേക്ക് മടങ്ങി.

 കുടുംബത്തിലും 14 പേർക്ക്

കുടുംബത്തിലും 14 പേർക്ക്

ഏകദേശം 100 പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയെന്നാണ് റൂട്ട് മാപ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത്.സംസ്ഥാനത്തെ 15 ഗ്രാമങ്ങളിൽ ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് യാത്ര ചെയ്തുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഇയാളുടെ കുടുംബത്തിൽ മാത്രം 14 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഈ കുടുംബാംഗങ്ങളും നിരവധി പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

 സീൽ ചെയ്തു

സീൽ ചെയ്തു

നവൻഷാർ, അമൃതസർ, ഹോഷിയാർപൂർ, ജലന്ദർ, മൊഹാലി എന്നിവടങ്ങളിൽ വൈറസ് ബാധ പകരാൻ കാരണം മരിച്ച പുരോഹിതനും രണ്ട് സുഹൃത്തുക്കളുമാണെന്നും അധികൃതർ പറയുന്നു. ഇയാളുടെ മരണത്തോടെ 15 ഗ്രാമങ്ങൾ ആരോഗ്യ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരിക്കുകയാണ്.
ഇദ്ദേഹത്തെ ചികിത്സിച്ച സർക്കാർ ആശുപത്രിയിലെ ഡോക്ടറും ക്വാറന്റൈനിലാണ്. ഇയാളുമായി ബന്ധപ്പെട്ട മുഴുവൻ പേരേയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
കൊറോണ കണ്ടുപിടിക്കാന്‍ സ്നിഫര്‍ ഡോഗുകളെ പരിശീലിപ്പിക്കുന്നു | Oneindia Malayalam
 മരണം 17 ആയി

മരണം 17 ആയി

അതിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 694 ആയി. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിൽ 47 പേർ വിദേശികളാണ്. രാജ്യത്ത് നിലവിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. അതേസമയം ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 5,31,337 ആയി. 24,058 പേരാണ് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അമേരിക്ക മുന്നിലെത്തി.

'ഐസോലേഷനിലെ രോഗികൾക്ക് കൂട്ടിരിക്കാമോ?ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ', വൈറൽ കുറിപ്പ്'ഐസോലേഷനിലെ രോഗികൾക്ക് കൂട്ടിരിക്കാമോ?ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ', വൈറൽ കുറിപ്പ്

എല്ലാ വായ്പകൾക്കും 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് ആർബിഐ!! ഭവന വാഹന വായ്പാ നിരക്കുകളും കുറയുംഎല്ലാ വായ്പകൾക്കും 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് ആർബിഐ!! ഭവന വാഹന വായ്പാ നിരക്കുകളും കുറയും

കോവിഡ്-19: ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്; പലിശ നിരക്കുകള്‍ കുറച്ചുകോവിഡ്-19: ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്; പലിശ നിരക്കുകള്‍ കുറച്ചു

English summary
Punjab Man Who Died Of COVID-19 Infected 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X