Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറോളം വാഹനങ്ങളുമായി പഞ്ചാബ് പൊലീസിന്റെ ചേസ്; അമൃത്പാൽ സിംഗ് അറസ്റ്റിൽ

punjab

അമൃത്സര്‍: വിവാദ ഖാലിസ്ഥാന്‍ അനുഭാവി അമൃത്പാല്‍ സിംഗ് അറസ്റ്റിൽ. ഇയാളെ പിടികൂടാന്‍ സര്‍വ്വ സന്നാഹങ്ങളുമായി പഞ്ചാബ് പൊലീസ് നിലയുറപ്പിച്ചിരുന്നു. നൂറോളം പൊലീസ് വാഹനങ്ങളിലാണ് പൊലീസ് അമൃത്പാല്‍ സിംഗിനെ പിടികൂടാന്‍ അയാളുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നത്. എട്ട് ജില്ലകളിലെ പൊലീസ് ഫോഴ്‌സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അമൃത്പാല്‍ സിംഗിന്റെ വാഹനം പിന്തുടര്‍ന്ന പൊലീസ് ആറോളം അനുയായികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അമൃതാപാല്‍ സിംഗ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാളെ വരെ നിര്‍ത്തിവയ്ക്കുമെന്ന് പഞ്ചാബ് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ക്രമസമാധാനപാലനത്തിനായി പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് പൊലീസ് നടപടികളില്‍ ഇടപെടരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ അമൃത്പാല്‍ സിംഗിന്റെ അടുത്ത സഹായിയെ അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യം വിടാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.

വ്യാജ പ്രചാരണം തടയുന്നതിന് വേണ്ടിയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. മോഗ ജില്ലയില്‍ കനത്ത പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമൃത്പാല്‍ സിംഗിന്റെ വിവരം നേരത്തെ അറിഞ്ഞ പൊലീസ് എല്ലാ റോഡുകളും അടച്ച് കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഗ്രാമത്തിലെ എല്ലാ റോഡുകളും പൊലീസ് നേരത്തെ അടച്ചിരുന്നു. തീവ്ര വിഘടനവാദി നേതാവായ അമൃത്പാല്‍ സിംഗ് കഴിഞ്ഞ കുറച്ച് കാലമായി പഞ്ചാബില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു ആരംഭിച്ച വാരിസ് ദേ പഞ്ചാബ് എന്ന വിഘടനവാദി സംഘടനയെ നയിക്കുന്നത് അമൃത്പാല്‍ സിംഗാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+