കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുർവാഞ്ചൽ എക്സ്പ്രസ് വേ - ഉത്തർപ്രദേശ് സ്വന്തമാക്കാനുളള ബിജെപിയുടെ വോട്ട് പെട്ടി തന്ത്രമോ ?

പുർവാഞ്ചൽ എക്സ്പ്രസ് വേ - ഉത്തർപ്രദേശ് സ്വന്തമാക്കാനുളള ബിജെപിയുടെ വോട്ട് പെട്ടി തന്ത്രമോ ?

Google Oneindia Malayalam News

ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് ബിജെപിയ്ക്ക് അനുകൂലമാകുമോ പ്രതികൂലമാകുമോ?... ഒരു സംശയത്തിന്റെ മുൾമുനയാണ് ഇവിടെ പ്രകടമാകുന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കൾക്ക് അടക്കം ഉത്തർ പ്രദേശ് ഒരു ചോദ്യ ചിഹ്നമാണ്. കാരണം എങ്ങോട്ട് വേണമെങ്കിലും മലക്കം മറിയാനുളള സാധ്യത ഒരിക്കലും തളളി കളയാനാകില്ല. ബിജെപിയെ സംബന്ധിച്ച് പ്രത്യേകം പരിഗണന കൊടുക്കേണ്ട സംസ്ഥാനമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം അടക്കം എങ്ങോട്ട് വേണമെങ്കിലും ഉത്തർ പ്രദേശ് മറിയാനുളള സാധ്യതയെ ബലപ്പെടുത്തുന്നതാണ്...

1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണാസി. ഉത്തർപ്രദേശിൽ ബിജെപിയുടെ വഴിത്തിരിവിന്റെ ശില്പിയായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നതിനാൽ ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്.

പുർവാഞ്ചൽ എക്സ്പ്രസ് വേ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുംപുർവാഞ്ചൽ എക്സ്പ്രസ് വേ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും

2

ഉത്തർപ്രദേശ് ബിജെപിയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രതിപക്ഷ വിമർശനങ്ങളും ഏറെയാണ്. ആയതിനാൽ തന്നെ വിവിധ രീതിയിലുളള തന്ത്രങ്ങളാണ് ഇവിടെ ബിജെപി ഇറക്കുന്നത്. കഴിഞ്ഞാഴ്ച മുതിർന്ന നേതാക്കളുടെ സന്ദർശനമായിരുന്നെങ്കിൽ ഇന്ന് ഉത്തർപ്രദേശ് സാക്ഷിയായത് ' പുർവാഞ്ചൽ എക്സ്പ്രസ് വേയുടെ ഔദ്ദ്യോഗിക ഉദ്ഘാടനമായിരുന്നു... ഉത്തർ പ്രദേശിലെ ഓരോ ജനതയും എക്സ്പ്രസ് വേ നെഞ്ചോട് ഏറ്റ് വാങ്ങി കഴിഞ്ഞു.

3

ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയുടെ സാമ്പത്തിക വികസനത്തിന് ഗുണകരമാകുന്ന പദ്ധതിയാണ് 'പുർവാഞ്ചൽ എക്സ്പ്രസ് വേ'. 340.8 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. ഏകദേശം 22,500 കോടിയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ്. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിനെ കിഴക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം പ്രധാന നഗരങ്ങളായ പ്രയാഗ്‌രാജ്, വാരണാസി എന്നിവയെയും റോഡ് ബന്ധിപ്പിക്കും. ലഖ്‌നൗ, ബരാബങ്കി, അമേഠി, അയോധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ, ഗാസിപൂർ എന്നിവയുൾപ്പെടെ ഒമ്പത് ജില്ലകളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്.

4

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രം പുർവാഞ്ചൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഭരണ തുടർച്ച ബിജെപിയ്ക്ക് ലഭിക്കുമെങ്കിൽ പോലും ഉദ്ദേശിച്ച സീറ്റുകൾ ഇത്തവണ ബിജെപിയ്ക്ക് കിട്ടണമെന്നില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വരെ വിളിച്ചു പറയുന്നു.

രാജ്യാന്തര ചലച്ചിത്രമേള മാറ്റിവച്ചു; മേള ഡിസംബറിൽ നടക്കില്ല; ഫ്രെബുവരിയിലേക്ക് മാറ്റി; തിരുവനന്തപുരം വേദിയാകുംരാജ്യാന്തര ചലച്ചിത്രമേള മാറ്റിവച്ചു; മേള ഡിസംബറിൽ നടക്കില്ല; ഫ്രെബുവരിയിലേക്ക് മാറ്റി; തിരുവനന്തപുരം വേദിയാകും

4

ഉത്തർ പ്രദേശ് ബിജെപി സംബന്ധിച്ച് അവരുടെ സ്വകാര്യ നേട്ടമാകുന്ന സംസ്ഥാനമാണ്. ഇവിടെ സീറ്റ് പിടിക്കാനുളള തന്ത്രങ്ങൾക്ക് മാസ്റ്റർ പ്ലാൻ ഇടുന്നത് ബിജെപിയുടെ ഇലക്ഷൻ മാസ്റ്ററായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ്. ബിജെപിയുടെ സോഷ്യൽ മീഡിയ വളണ്ടിയർമാർ അടക്കം രംഗത്തെത്തിയിരിക്കുന്നത് ഷാ നൽകുന്ന നേതൃ പാഠങ്ങളുടെ പുൻഗാമികളായി...

6

ഇന്ന് രാജ്യത്തിനായി സമർപ്പിച്ച പുർവാഞ്ചൽ എക്സ്പ്രസ് വേ തെരഞ്ഞെടുപ്പിന്റെ മറ്റൊരു തന്ത്രമായാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് അടക്കം വെളിപ്പെടുത്തുന്നത്. പുർവാഞ്ചൽ എക്സ്പ്രസ് വേ വിഭാവനം ചെയ്തതിന് പിന്നിൽ കേന്ദ്രത്തിന് ഒരു പങ്കില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ട് പെട്ടിയിലാക്കാനാളള ബുദ്ധി പരമായ നീക്കമാണ് വിമർശിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ 'പരിവര്‍ത്തന്‍ യാത്ര' അടുത്ത മാസം മുതല്‍ ആരംഭിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകൾ ഈ തന്ത്രങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.

7

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് 341 കിലോമീറ്റർ നീളമുള്ള പുർവാഞ്ചൽ എക്‌സ്‌പ്രസ് വേ വഴിയൊരുക്കും എന്ന കാര്യത്തിൽ സംശയമില്ല.

കേന്ദത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നത് ഇങ്ങനെ -
പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയെ വികസനത്തിന്റെ പാതയായി വിശേഷിപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു, "സ്വാതന്ത്ര്യത്തിന് ശേഷം അവഗണിക്കപ്പെട്ട കിഴക്കൻ യു പി ഇപ്പോൾ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്. കിഴക്കൻ യുപിയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി അതിവേഗ പാത മാറും. എക്‌സ്പ്രസ് വേയിലെ എട്ട് സ്ഥലങ്ങളിൽ, വ്യാവസായിക-വ്യാപാര പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനായി സംസ്ഥാന സർക്കാർ വ്യാവസായിക ഇടനാഴി വികസിപ്പിക്കും. വ്യവസായ ഇടനാഴിയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

8

എന്നാൽ, പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ പദ്ധതി യഥാർത്ഥത്തിൽ തന്റെ സർക്കാരാണ് വിഭാവനം ചെയ്തതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറയുന്നു. യുപി സർക്കാർ ആഗ്ര എക്സ്പ്രസ് വേ 22 മാസത്തിനുള്ളിൽ പൂർത്തിയാക്കി. അതേസമയം ബിജെപി സർക്കാർ അപൂർണ്ണമായ പൂർവാഞ്ചൽ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നു. ജനങ്ങൾക്ക് വസ്തുത അറിയാം, അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല, "അദ്ദേഹം അവകാശപ്പെട്ടു.

9

എന്നാൽ, പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ നേട്ടം എടുക്കാൻ ബിജെപി ശ്രമിക്കുന്നത് ശരിയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും പറഞ്ഞിരുന്നു. പടിഞ്ഞാറൻ യു പി യിലെ നോയിഡയെ കിഴക്കൻ യുപിയിലെ ജില്ലകളുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പദ്ധതി തയാറാക്കിയത് ബിഎസ്പി അധികാരത്തിൽ ഇരുന്നപ്പോൾ ആണ്. അന്നത്തെ കോൺഗ്രസ് സർക്കാർ കേന്ദ്രം കൊണ്ടുവന്ന തടസ്സങ്ങൾ കാരണം പദ്ധതി ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് ബി എസ് പി അധ്യക്ഷ മായാവതി പറഞ്ഞു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
10

ഇത്തരത്തിൽ പല കോണിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. അതേസമയം, 2017 ലെ തെരഞ്ഞെടുപ്പിൽ 39.67 ശതമാനം വോട്ടോടെ 312 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാൽ, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 പാർലമെന്റ് മണ്ഡലങ്ങളിൽ 62 എണ്ണവും ബിജെപി നേടിയപ്പോൾ ശക്തമായ തിരഞ്ഞെടുപ്പ് പ്രകടനമാണ് ഇതിന് പിന്നാലെയുണ്ടായത്.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കലെടുത്തുളള അമിത് ഷായുടെ വാരണാസി സന്ദർശനത്തിൽ തെരെഞ്ഞടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്താനും സജ്ജമാക്കാനും ബിജെപിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് വാരാണസിയിൽ നടന്ന അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കുകയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉൾപ്പെടെയുള്ള ബിജെപി ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

English summary
Purvanchal Expressway - BJP madevvarious strategies to consolidate Uttar Pradesh in Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X