ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ: ഇന്ത്യയുമായി ഇടഞ്ഞ് ഖത്തറും കുവൈത്തും, സ്ഥാനപതിയെ വിളിച്ചുവരുത്തി
ദില്ലി: ബി ജെ പി വക്താവ് നൂപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡാലിന്റെയും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഖത്തറും കുവൈത്തും ഞായറാഴ്ച ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ശര്‍മ്മയെ പാര്‍ട്ടിയില്‍ നിന്ന് ബിജെപി സസ്പെന്‍ഡ് ചെയ്യുകയും ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം. ഇരു നേതാക്കള്‍ക്കുമെതിരായ ബി.ജെ.പിയുടെ നടപടിയെ ഖത്തര്‍ സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പില്‍ അറിയിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് മുഹമ്മദ് നബിയെയും കുടുംബത്തെയും അപമാനിച്ച് ബി ജെ പി ദേശീയ വക്താവ് നുപുര്‍ ശര്‍മ സംസാരിച്ചത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് മുഹമ്മദ് നബിയെയും കുടുംബത്തെയും അപമാനിച്ച് ബി ജെ പി ദേശീയ വക്താവ് നുപുര്‍ ശര്‍മ സംസാരിച്ചത്.
ഇന്ന് രാവിലെ, വിദേശകാര്യ ഓഫീസില്‍ അംബാസഡര്‍ ദീപക് മിത്തല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നൂപുര്‍ ശര്‍മ്മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡാലിന്റെയും പരാമര്‍ശങ്ങളില്‍ ഖത്തര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസിയും രംഗത്തെത്തി. നമ്മുടെ നാഗരിക പൈതൃകത്തിനും നാനാത്വത്തില്‍ ഏകത്വത്തിന്റെ ശക്തമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി, ഇന്ത്യാ ഗവണ്‍മെന്റ് എല്ലാ മതങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന ബഹുമാനം നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

നുപൂള്‍ ശര്‍മ്മയുടെ പ്രസ്താവന ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് കാണ്‍പൂരില്‍ മുസ്ലീങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് നുപൂല്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്നാണ് നുപുര്‍ പറഞ്ഞത്.

മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായിതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നുപൂര്‍ ശര്‍മ്മ രംഗത്തെത്തി.

തന്റെ പരാമര്‍ശം ആരുടയെഹ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപൂര്‍ പറഞ്ഞു. വിവാദ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ നുപൂറിനെ ബി ജെ പിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, ശര്‍മയ്ക്കെതിരെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശര്‍മ മാപ്പ് പറയണമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടുമായിരുന്നു യുപിയിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ച നിസ്‌കാര ശേഷം പ്രതിഷേധം തുടങ്ങിയത്.

മുസ്ലിം സംഘടനയായ റസാ അകാദമിയുടെ പരാതിയലാണ് സൗത്ത് മുംബൈ പോലീസ് കേസെടുത്തത്. റസാ അകാദമിയുടെ മുംബൈയിലെ ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ശൈഖ് ആണ് പരാതിക്കാരന്‍. ഇതിനിടെ വിഷയത്തില്‍ ഖത്തര്‍ ഇടപെട്ടതോടെ സംഭവം ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ഇതിനെതിരെ രംഗത്ത് വരുമെന്നാണ് സൂചന.

അതേസമയം, പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് ശക്തമായ നടപടി തുടങ്ങി. ആയിരത്തിലധികം പേര്‍ക്കെതിരെയാണ് കാണ്‍പൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 40 പേരുകള്‍ സൂചിപ്പിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസുണ്ട്. 40 പേര്‍ ഇതുവരെ അറസ്റ്റിലായി എന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications