കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡില്‍ ആദിവാസിയല്ലാത്ത മുഖ്യമന്ത്രി... രഘുബര്‍ ദാസ്

  • By Soorya Chandran
Google Oneindia Malayalam News

റാഞ്ചി: ഝാര്‍ഖണ്ഡിലെ പുതിയ മുഖ്യമന്ത്രി രഘുബര്‍ ദാസ്. ബിജെപിയുടെ നിയമസഭ കക്ഷിയോഗമാണ് രഘുബര്‍ ദാസിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഒരു ആദിവാസി മുഖ്യമന്ത്രി എന്ന പതിവ് തെറ്റിച്ചുകൊണ്ടാണ് രഘുബര്‍ ദാസിനെ ബിജെപി മുഖ്യമന്ത്രിയാക്കുന്നത്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അര്‍ജുന്‍ മുണ്ടയെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. വീണ്ടും മത്സരിപ്പിച്ച് മുണ്ടയെ മുഖ്യമന്ത്രിയാക്കണം എന്നായിരുന്നു ആവശ്യം . എന്നാല്‍ ഇത് തുടക്കത്തിലേ തള്ളിക്കളഞ്ഞു. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയാണ് അര്‍ജുന്‍ മുണ്ടെ.

Raghubar Das

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് രഘുബര്‍ ദാസ്. ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആനന്ദ് ബിഹാരി ദുബേയെ എഴുപതിനായിരത്തി ഒരുനൂറ്റി അമ്പത്തിയേഴ് വോട്ടുകള്‍ക്കാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

എന്തായാലും അര്‍ജുന്‍ മുണ്ടേയുടെ പരാജയമാണ് രഘുബര്‍ ദാസിന് നറുക്ക് വീഴാനുള്ള കാരണം. മൂന്ന് തവണ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ മുണ്ടെ ലഖര്‍സാവന്‍ മണ്ഡലത്തിലാണ് മത്സരിച്ച് തോറ്റത്. അതോടെ അമ്പത്തി ഒമ്പത് കാരനായ രഘുബാര്‍ ദാസ് ഝാര്‍ഖണ്ഡിന്റെ ആദ്യ ആദിവാസി ഇതര മുഖ്യമന്ത്രിയാവുകയാണ്.

81 അംഗ നിയമസഭയില്‍ ബിജെപിക്ക് 37 എംഎല്‍എമാരാണ് ഉള്ളത്. സഖ്യ കക്ഷിയായ എജെഎസ് യുവിന് അഞ്ച് എംഎല്‍എമാരും ഉണ്ട്.

2000 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം അഞ്ച് മുഖ്യമന്ത്രിമാരാണ് ഝാര്‍ഖണ്ഡ് ഭരിച്ചത്. ബാബുലാല്‍ മറണ്ടി, അര്‍ജുന്‍ മുണ്ടെ, ഷിബു സോറന്‍, മധു കോട, ഹേമന്ത് സോറന്‍... എല്ലാവരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍.

English summary
Raghubar Das to be first non-tribal chief minister of Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X