നിക്ഷേപത്തട്ടിപ്പ്, രാഹുല്‍ ദ്രാവിഡിനും രക്ഷയില്ല...നഷ്ടമായത് നാലു കോടി, ഒടുവില്‍ പരാതിയുമായെത്തി!
20 കോടി നിക്ഷേപമുള്ള കമ്പനിയില്‍ നിന്ന് ഇതുവരെ തനിക്ക് 16 കോടി മാത്രമാണ് ലഭിച്ചതെന്ന് ദ്രാവിഡ് പറഞ്ഞു
ബംഗളൂരു: നിക്ഷേപത്തട്ടിപ്പുകള്‍ നാടുമുഴുവന്‍ വര്‍ധിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡും ആ കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. ദ്രാവിഡില്‍ നിന്ന് നാലു കോടിയാണ് തട്ടിയെടുത്തിരിക്കുന്നത്. ബംഗളൂരുവിലെ പ്രമുഖ കമ്പനിയായ വെല്‍ത്ത് മാനേജ്മെന്റ് കമ്പനി വിക്രം ഇന്‍വെസ്റ്റാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്. ഇവരുടെ കമ്പനിയില്‍ ദ്രാവിഡ് 20 കോടി നിക്ഷേിപിച്ചിരുന്നു. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു ദ്രാവിഡില്‍ നിന്ന് ഇത്രയും തുക ഇവര്‍ കമ്പനിയില്‍ നിക്ഷേപിച്ചത്. എന്നാല്‍ ഇതില്‍ 16 കോടി ഇവര്‍ തിരിച്ച് നല്‍കിയെങ്കിലും ബാക്കി നാലു കോടി തരാതെ ദ്രാവിഡിനെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ദിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ ദ്രാവിഡ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കമ്പനിക്കെതിരെ നിരവധി പരാതികള്‍ വേറെയും ഉയര്‍ന്നിട്ടുണ്ട്. പലരെയും ഇത്തരത്തില്‍ വിക്രം ഇന്‍വെസ്റ്റ് പറ്റിച്ചതായിട്ടാണ് സൂചന. 500 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് രാഘവേന്ദ്ര ശ്രീനാഥ്, സൂത്രം സുരേഷ്, നരസിംഹമൂര്‍ത്തി, നാഗരാജ്, പ്രഹ്ലാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് 800ലധികം പേരെ ഇവര്‍ പറ്റിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സുരേഷ് ബംഗളൂരു പ്രമുഖ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റാണ്. ഇയാള്‍ വഴിയാണ് പ്രമുഖ സ്പോര്‍ട്സ് താരങ്ങള്‍ തട്ടിപ്പില്‍ വീണുപോയതെന്ന് പോലീസ് പറഞ്ഞു.

ദ്രാവിഡിനെ കൂടാതെ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള്, ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണ്‍ എന്നിവര്‍ ഇവരുടെ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. നേരത്തെ പിആര്‍ ബാലാജി എന്ന നിക്ഷേപകന് തന്റെ 11 കോടിയിലധികം വരുന്ന പണം ഇവര്‍ തട്ടിയെടുത്തതായി കാണിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നിരവധി പേര് പരാതിയുമായി പോലീസില്‍ എത്തിയത്. നിക്ഷേപിക്കുന്ന തുകയ്ക്ക് 40 ശതമാനത്തിലധികം വാര്‍ഷിക റിട്ടേണ്‍ നല്‍കാമെന്ന് വാഗ്ദാനത്തില്‍ പലരും വീണുപോയതെന്നാണ് പോലീസ് പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications