കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാക്‌സിനും ഓക്‌സിജനും മരുന്നുകള്‍ക്കും ഒപ്പം പ്രധാനമന്ത്രിയേയും കാണാനില്ല', പരിഹസിച്ച് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. പ്രധാനമന്ത്രിയെ കാണാനില്ലെന്ന് രാഹുല്‍ പരിഹസിച്ചു.

'വാക്‌സിനും ഓക്‌സിജനും മരുന്നുകള്‍ക്കും ഒപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. ആകെ ഉളളത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും മരുന്നുകള്‍ക്ക് ജിഎസ്ടി നികുതിയും അവിടേയും ഇവിടെയുമായി പ്രധാനമന്ത്രിയുടെ ചിത്രങ്ങളുമാണ്' എന്നാണ് രാഹുലിന്റെ ട്വീറ്റ്. കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. പോസിറ്റിവിറ്റി കൊണ്ട് ജനങ്ങള്‍ക്ക് ശ്വാസം കിട്ടില്ല എന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.

rg

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം

ഇന്ത്യയുടെ വേദന അജണ്ടയിലൂടെ മറച്ച് വെക്കാതെ കൊവിഡ് മഹാമാരി കാരണം ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് അടിയന്തരമായി സഹായം എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. സര്‍ക്കാര്‍ പോസിറ്റിവിറ്റി പരത്തേണ്ടത് ക്രിയാത്മകമായ ഇടപെടല്‍ വഴിയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി-ആര്‍എസ്എസ് നടത്തുന്ന പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ് എന്ന ലെക്ചര്‍ സീരിസിനെ ചൂണ്ടിയാണ് കോണ്‍ഗ്രസ് വിമര്‍ശനം.

ഇതിനെതിരെ രോഗികള്‍ക്ക് ശ്വസിക്കാന്‍ പോസിറ്റിവിറ്റി മതിയാകുമോ എന്ന ചോദ്യം ഉയര്‍ത്തി കോണ്‍ഗ്രസും ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗംഗയില്‍ മൃതശരീരങ്ങള്‍ ഒഴുകുന്നതുമായി ബന്ധപ്പെട്ടാണ് സുര്‍ജേവാലയുടെ വിമര്‍ശനം. ഈ പുതിയ ഇന്ത്യയില്‍ ഇതെന്താണ് സംഭവിക്കുന്നത് എന്നും നദികളില്‍ ശവശരീരങ്ങള്‍ ഒഴുകുന്നതും സര്‍ക്കാരിന് കാണാനികുന്നില്ലേ എന്നാണ് സുര്‍ജേവാലയുടെ ട്വീറ്റ്.

Recommended Video

cmsvideo
India needs oxygen not PM's residency says Rahul gandhi | Oneindia Malayalam

സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ

English summary
Rahul Gandhi and Congress slams Narendra Modi over handling Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X