കോണ്‍ഗ്രസിന് തിരിച്ചെത്താന്‍ 2 വഴി, ആ 3 പാര്‍ട്ടികളുമായി ലയിക്കുക, രാഹുലിന് മോദിയെ നേരിടാനാവില്ല!!
ദില്ലി: രാഹുല്‍ ഗാന്ധി ഇന്ത്യയെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ മതേതരവാദികള്‍ അവസാനിപ്പിക്കണമെന്ന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. രാഹുലിനെതിരെ മുമ്പും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള ഗുഹ ഇത്തവണ കൃത്യമായ കാരണങ്ങളും നിരത്തുന്നുണ്ട്. രാഹുലിന് അജ്ഞ കൂടുതലാണെന്നും, അദ്ദേഹം ഒരു കൊച്ചുകുട്ടിയെ പോലെ രാഷ്ട്രീയത്തില്‍ ധാരാളം പിഴവുകള്‍ വരുത്തുന്നുവെന്നും ഗുഹ പറയുന്നു. ഒരിക്കലും മോദിയെ രാഹുലിന് പരാജയപ്പെടുത്താനാവില്ലെന്നും ഗുഹ വ്യക്തമാക്കി.

കണക്കുകള്‍ എതിരാണ്
രാഹുല്‍ ഗാന്ധി ബിജെപിയുടെ മുഖമായ മോദിയെ വീഴ്ത്തില്ലെന്ന് ഓരോ സര്‍വേയും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ വന്ന ഒരു സര്‍വേയില്‍ മോദിയെ പിന്തുണച്ചവരുടെ എണ്ണം നോക്കൂ. 66 ശതമാനമാണ് അദ്ദേഹത്തെ പിന്തുണച്ചവരുടെ എണ്ണം. എന്നാല്‍ രാഹുല്‍ ഗാന്ധിയെ വെറും എട്ട് ശതമാനം പേരാണ് പിന്തുണച്ചത്. 2024ല്‍ രാഹുല്‍ മോദിയെ നേരിടുമെന്ന് ഒരു കാരണവശാലും ആര്‍ക്കും പ്രതീക്ഷിക്കാനാവില്ലെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

2013ല്‍ പ്രവചിച്ചു
2013ലേ രാഹുലിന് രാഷ്ട്രീയത്തില്‍ കഴിവില്ലെന്ന് ഞാന്‍ പഞ്ഞതാണ്. സദ്ദുദ്ദേശമുള്ള നേതാവാണ് രാഹുല്‍. പക്ഷേ അദ്ദേഹത്തിന് പല കാര്യങ്ങളും അറിയില്ല. ഭരണകാര്യങ്ങളില്‍ രാഹുലിന് യാതൊരു കഴിവുമില്ല. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനോ കൂടുതല്‍ ഉത്തരവാദിത്തത്തോടെ മുമ്പോട്ട് പോകാനോ താല്‍പര്യമില്ല. ഗൗരവമേറിയ വിഷയങ്ങള്‍ കേള്‍ക്കാനോ പരിഹരിക്കാനോ അദ്ദേഹത്തിന് ഊര്‍ജമില്ലെന്നും ഗുഹ ചൂണ്ടിക്കാണിച്ചു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്
രാഹുല്‍ കോളേജിലോ ഇനി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയോ, ചെറിയ ബിസിനസ് നടത്തുകയോ ചെയ്യുകയായിരുന്നെങ്കില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. ഈ അറിവില്ലായ്മ ബാധിക്കില്ലായിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയിലെ സുപ്രധാന നേതാവാണ്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. അങ്ങനെ ഒരാള്‍ രാഷ്ട്രീയപരമായി പക്വത കാണിക്കണം. പലരും രാഷ്ട്രീയമായി നടത്തിയ പ്രവചനങ്ങള്‍ പിന്‍വലിച്ച ചരിത്രമുണ്ട്. എനിക്ക് ചിലപ്പോള്‍ അത് സംഭവിച്ചേക്കാം. എന്നാല്‍ ഏഴര വര്‍ഷം ഞാന്‍ എന്ത് പറഞ്ഞോ അതൊരിക്കലും മാറ്റേണ്ടി വരില്ല.

ഹിന്ദിയിലെ മികവ്
രാഹുല്‍ ഗാന്ധിക്ക് ഹിന്ദിയില്‍ നല്ല മികവോടെ സംസാരിക്കുന്നതില്‍ വലിയ കഴിവില്ല. മൂന്ന് തവണ യുപിയില്‍ നിന്ന് എംപിയായിട്ടും അദ്ദേഹം ഈ പിഴവ് ആവര്‍ത്തിക്കുന്നു. 2014ലും 2019ലും തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇംഗ്ലീഷ് വാക്കുകള്‍ കടന്നുവരുന്ന ഹിന്ദിക്ക് ഒരാള്‍ പോലും ആരാധകരുണ്ടാവില്ല. എന്നാല്‍ മോദിയുടെ ഹിന്ദി ഏറ്റവും മികച്ചതായിരുന്നു. അത് ഏത് വോട്ടറെയും ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള നേതാവായത് കൊണ്ട് ജനങ്ങള്‍ ഭക്തിയോടെ കാണുമെന്ന് രാഹുല്‍ കരുതരുതെന്ന് രാമമചന്ദ്ര ഗുഹ പറഞ്ഞു.

രാഹുല്‍ ചെയ്യേണ്ടിയിരുന്നത്
രാഹുല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചൗക്കീദാര്‍ ചോര്‍ ഹെ എന്നാണ് ഉന്നയിച്ചത്. ഇത് വളരെ തെറ്റായൊരു പ്രചാരണമായിരുന്നു. മോദി 2014ല്‍ വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എവിടെയെന്നായിരുന്നു കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത്. ബൊഫോഴ്‌സ് അഴിമതി അടക്കമുള്ളവ രാജീവ് ഗാന്ധിക്ക് നേരെയുണ്ടായിരുന്നു. ഇത് ബിജെപി പ്രചാരണമാക്കുമെന്ന് രാഹുല്‍ ഓര്‍ത്തതേയില്ല. 16 വര്‍ഷമായി അദ്ദേഹം രാഷ്ട്രീയത്തില്‍ വന്നിട്ട്. ഇതുവരെ ഒരു നേട്ടവും അദ്ദേഹത്തിനില്ല. തിരരഞ്ഞെടുപ്പില്‍ ഏറ്റവും മോശമായതും തെറ്റായതുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വോട്ടര്‍മാരെ അകറ്റുകയാണ് രാഹുല്‍.

രണ്ട് ഫോര്‍മുല
കോണ്‍ഗ്രസിന് മുന്നില്‍ എനിക്ക് രണ്ട് ഓപ്ഷനാണ് നല്‍കാനുള്ളത്. ഒന്ന് ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ അധ്യക്ഷനാക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കുകയാണ്. അതായത് വൈഎസ്ആര്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നിവയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുക. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാം. പാര്‍ട്ടിയില്‍ രണ്ടാം നിര നേതാക്കളെ നേതൃത്വത്തിലേക്ക് കണ്ടെത്താനും സാധിക്കണമെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.

രാഹുല്‍ മാറിയാല്‍
രാഹുല്‍ മാറിയാല്‍ തന്നെ കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ നേട്ടമുണ്ടാകും. അത്തരമൊരു നേതാവിനെതിരെ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ ബിജെപിക്ക് ഒന്നും പറയാനാവില്ല. നെഹ്‌റുവിനെയോ ഇന്ദിരയെയോ ആ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. ഹിന്ദി നന്നായി സംസാരിക്കുന്നതും, വലിയ വോട്ടുബാങ്കുള്ള നേതാവുമായിരിക്കണം അത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിഭിന്നമായി പോരാടം തെരുവിലേക്ക് എത്തിക്കാന്‍ അത്തരം നേതാക്കള്‍ക്ക് സാധിക്കുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.