Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ രാഹുലിന്റെ ഞെട്ടിച്ച സര്‍വേ, അമരീന്ദര്‍ കളത്തിലില്ല, യൂത്തിന് പ്രിയം സിദ്ദു

ദില്ലി: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന് ഉണ്ടായിരുന്ന ആധിപത്യം നഷ്ടമാകുന്നു. ഹൈക്കമാന്‍ഡ് നടത്തിയ ഇടപെടലില്‍ നവജ്യോത് സിദ്ദു പോപ്പുലര്‍ ഫിഗറാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ അദ്ദേഹം ദില്ലിയില്‍ ഓടിയെത്തിരിക്കുകയാണ്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അദ്ദേഹം കണ്ടിരിക്കുകയാണ്. എന്നാല്‍ സിദ്ദുവിനെ സീനിയര്‍ നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്. സിഖുക്കാരനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കത്തെ പൊളിക്കുകയാണ് ലക്ഷ്യം.

ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം

1

പഞ്ചാബിലെ പ്രശ്‌നത്തെ തുടര്‍ന്ന് ജനങ്ങളുടെ താല്‍പര്യം എന്താണെന്ന് അറിയാന്‍ രാഹുല്‍ ഗാന്ധി സര്‍വേ നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലുമായിരുന്നു സര്‍വേ. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും സംഘടനാ പ്രവര്‍ത്തനത്തെ കുറിച്ചുമാണ് സര്‍വേയില്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്. അമരീന്ദര്‍ സിംഗിന് വിചാരിച്ചത്ര പോപ്പുലറാവാന്‍ ഈ സര്‍വേയില്‍ സാധിച്ചിട്ടില്ല. സിദ്ദുവാണെങ്കില്‍ അപ്രതീക്ഷിതമായി ജനപിന്തുണ വര്‍ധിപ്പിക്കുകയും ചെയ്തു.

2

മൂന്ന് റൗണ്ടുകളായിട്ടാണ് ഈ സര്‍വേ നടത്തിയത്. പാര്‍ട്ടിയില്‍ സിദ്ദു അടുത്ത സംസ്ഥാന അധ്യക്ഷനാവണമെന്നാണ് വികാരം. സര്‍വേയെ കുറിച്ച് കോണ്‍ഗ്രസ് പുറത്തു പറയുന്നില്ല. എന്നാല്‍ സിദ്ദുവിന് കാര്യമായ പിന്തുണ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട്. യുവാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വലിയ തോതിലാണ് സിദ്ദുവിനെ പിന്തുണച്ചത്. പഞ്ചാബില്‍ വീണ്ടും അധികാരത്തില്‍ എത്തണമെങ്കില്‍ യുവാക്കളുടെ വോട്ട് കോണ്‍ഗ്രസിന് ആവശ്യമാണ്. സിദ്ദുവിനെ തഴഞ്ഞാല്‍ അത് ശക്തമായി കോണ്‍ഗ്രസിനെ ബാധിക്കും.

3

സര്‍വേയില്‍ അമരീന്ദറിന്റെ പഞ്ചാബില്‍ ഇല്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നാണ് പരാതി. 2017ലെ വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് പാലിച്ചില്ലെന്നാണ് മറ്റൊരു പരാതി. അകാലിദളിനെ നേരിടാന്‍ അമരീന്ദറിന് സാധിക്കുന്നില്ലെന്നാണ് ഏറ്റവും വലിയ പരാതി. അമരീന്ദര്‍ മൃദു സമീപനമാണ് ബാദല്‍ കുടുംബത്തോട് സ്വീകരിക്കുന്നതെന്ന് പാര്‍ട്ടിയില്‍ തന്നെ നടത്തിയ സര്‍വേ പറയുന്നു. ഇതേ തുടര്‍ന്നാണ് സിദ്ദു ഇപ്പോള്‍ സംസ്ഥാന അധ്യക്ഷനാവാന്‍ പോകുന്നത്.

4

അതേസമയം സിദ്ദു സംസ്ഥാന അധ്യക്ഷനാവുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെ ദില്ലിയിലെത്തിയിരിക്കുകയാണ്. സിദ്ദു സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും നേരിട്ട് കണ്ടു. ഇരുവരും അദ്ദേഹത്തോട് ദില്ലിയിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അമരീന്ദര്‍ സിദ്ദുവിനെ എന്ത് വന്നാലും അധ്യക്ഷനാക്കില്ലെന്ന നിലപാടിലാണ്. രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ പഞ്ചാബ് കോണ്‍ഗ്രസിലുണ്ടാവും. ഇതിലൊന്ന് ദളിത് വിഭാഗത്തില്‍ നിന്നും മറ്റൊന്ന് ഹിന്ദു വിഭാഗത്തില്‍ നിന്നുമായിരിക്കും.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India
    5

    ഇതിനിടെ പഞ്ചാബ് അധ്യക്ഷനാവുമെന്ന് കരുതിയ മനീഷ് തിവാരി സിദ്ദുവിനെ വെട്ടാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാനത്തിന്റെ ജനസംഖ്യാ ആനുപാതം നോക്കിയാണ് അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്ന് തിവാരി പറഞ്ഞു ഹിന്ദുക്കള്‍ ജനസംഖ്യയുടെ 38.49 ശതമാനം ഹിന്ദുക്കളുണ്ടെന്ന് തിവാരി ചൂണ്ടിക്കാണിക്കുന്നു. ദളിതുകള്‍ 31.94 ശതമാനം ഉണ്ടെന്നും തിവാരി പറയുന്നു. പഞ്ചാബ് മതനിരപേക്ഷ സംസ്ഥാനമാണ്. അതുകൊണ്ട് സാമുഹിക സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ ഹിന്ദുവിനെയോ ദളിതിനെയോ നിയമിക്കണമെന്ന് മനീഷ് തിവാരി വ്യക്തമാക്കി. ഇത് സിദ്ദുവിനെ ലക്ഷ്യമിട്ടുള്ള നീക്കമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+