പപ്പുവെന്ന് വിളിച്ചോളൂ... പക്ഷെ..; ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തിയ രാഹുലിന്റെ പ്രസംഗങ്ങള്‍
ന്യൂദല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബി ജെ പി നേതാക്കളില്‍ പലരും രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണം എന്ന് മുറവിളി കൂട്ടുന്നുണ്ട്. ലണ്ടനില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ് എന്ന പ്രസംഗത്തിന് പിന്നാലെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം എടുത്ത് കളയണം എന്ന് ആവശ്യപ്പെട്ടുള്ള ബി ജെ പി മുറവിളി.
ഇതിന് മുന്‍പ് പാര്‍ലമെന്റില്‍ അദാനിക്ക് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ ഭരണപക്ഷത്തെ വിറളി പിടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ അന്നത്തെ പ്രസംഗം. 53 മിനിട്ട് നീണ്ട് നിന്ന ആ പ്രസംഗത്തില്‍ 18 തവണയാണ് രാഹുല്‍ ഗാന്ധി, മോദി-അദാനി ബന്ധം പരാമര്‍ശിച്ചത്.

എന്നാല്‍ ഇത് പിന്നീട് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. എല്ലാ കള്ളന്മാര്‍ക്കും മോദി എന്നാണ് കുടുംബപ്പേര് എന്ന പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിലേക്ക് നയിച്ചത്. എന്നാല്‍ ഇതാദ്യമായല്ല രാഹുല്‍ ഗാന്ധി ബി ജെ പിയേയും മോദിയേയും കടന്നാക്രമിച്ച് പ്രസംഗിക്കുന്നത്. ഇതിന് മുന്‍പും രാഹുല്‍ ഗാന്ധി മോദിയെ കടന്നാക്രമിച്ച് പ്രസംഗിച്ചിരുന്നു.
പാര്‍ലമെന്റ് തന്നെ അതിന് നിരവധി തവണ വേദിയായിരുന്നു. നേരത്തെ രാജ്യത്തെ തൊഴിലില്ലായ്മയും വിദ്യാര്‍ത്ഥി പ്രതിഷേധവും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. വെറും അഞ്ച് മണിക്കൂര്‍ കൊണ്ട് 1.6 മില്യണ്‍ ആള്‍ക്കാരാണ് രാഹുലിന്റെ ഊ പ്രസംഗം എന്‍ഡിടിവിയുടെ ട്വിറ്റര്‍ പേജില്‍ കണ്ടിരുന്നത്. നടി സ്വര ഭാസ്‌കര്‍ അടക്കമുള്ളവര്‍ രാഹുലിന്റെ പ്രസംഗത്തെ അഭിനന്ദിച്ച് അന്ന് രംഗത്തെത്തിയിരുന്നു.

2018 ല്‍ റഫാല്‍ ഇടപാട് സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗവും പാര്‍ലമെന്റില്‍ ഏറെ ചര്‍ച്ചയായിരുന്നു. അന്ന് പ്രസംഗം അവസാനിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി ട്രഷറി ബെഞ്ചില്‍ പോയി ആലിംഗനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. നിങ്ങള്‍ എന്നെ പപ്പു എന്ന് വിളിച്ച് ആക്ഷേപിക്കുന്നതില്‍ തനിക്ക് ഒരു തരി പോലും വിഷമമില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞത്.
Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?
അഴിമതിയുടെ കാവല്‍ക്കാരനല്ല മോദി എന്നും അഴിമതിയില്‍ പങ്ക് പറ്റുന്ന ആളാണ് എന്നുമായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നത്. അന്ന് ചൗക്കീദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതില്‍ പിന്നീട് രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2015 ല്‍ ആണ് ലോക്‌സഭയില്‍ ആദ്യമായി നരേന്ദ്ര മോദി സര്‍ക്കാരിന് എതിരെ രാഹുല്‍ ആക്രമണകരമായ പ്രസംഗം നടത്തുന്നത്.
അന്ന് രാജ്യത്തെ കര്‍ഷകരുടെ ദുരവസ്ഥയും മോദിയുടെ വിദേശയാത്രകളും ആയിരുന്നു രാഹുല്‍ ഗാന്ധി ആയുധമാക്കിയിരുന്നത്. കര്‍ഷകരെയും ദരിദ്രരെയും ദ്രോഹിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് വലിയ തെറ്റാണ് എന്നും രാജ്യത്തെ 67% ജനസംഖ്യ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് മറന്ന് പോകരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യാന്‍ ബി ജെ പി നേതാക്കള്‍ ആരംഭിച്ചത്.












Click it and Unblock the Notifications