Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ അയോഗ്യത: കറുപ്പുടുത്ത് പ്രതിപക്ഷ എംപിമാര്‍, സഭയില്‍ ബഹളം; കോണ്‍ഗ്രസിനൊപ്പം 16 പാര്‍ട്ടികളും

ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം പാര്‍ലമെന്റില്‍. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ലോക്‌സഭ നാല് മണി വരേയും രാജ്യസഭ രണ്ട് മണി വരേയും ആണ് നിര്‍ത്തി വെച്ചിരിക്കുന്നത്.

ഇന്ന് ഒരു മിനിറ്റ് പോലും ഇരു സഭകളും ചേരാന്‍ സാധിച്ചില്ല. കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചാണ് കോണ്‍ഗ്രസ് എം പിമാര്‍ എത്തിയത്. രാഹുലിന്റെ അയോഗ്യതയില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. പാര്‍ലമെന്റ് നടപടികള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത സംയുക്ത പ്രതിപക്ഷ യോഗത്തില്‍ 17 കക്ഷികള്‍ പങ്കെടുത്തു.

PARLIAMENT

ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. കോണ്‍ഗ്രസ്, ഡി എം കെ, എസ് പി, ജെ ഡി യു, ബി ആര്‍ എസ്, സി പി എം, ആര്‍ ജെ ഡി, എന്‍ സി പി, സി പി ഐ, മുസ്ലീം ലീഗ്, എം ഡി എം കെ, കേരള കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ എസ് പി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ശിവസേന (ഉദ്ധവ്) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യതയില്‍ പാര്‍ലമെന്റിലും പുറത്തും ഒറ്റക്കെട്ടായി നില്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്ന ആരെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റില്‍ കറുപ്പണിഞ്ഞുള്ള പ്രതിഷേധത്തില്‍ കോണ്‍ഗ്രസിന് പുറമെ ബി ആര്‍ എസും ശിവസേനയും പങ്കാളികളായി.

Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ

അതേസമയം അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ നിശിതമായ ചോദ്യങ്ങളാല്‍ പ്രധാനമന്ത്രിയെയും ബി ജെ പിയെയും അസ്വസ്ഥപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി നിശ്ശബ്ദനാക്കാനുള്ള ഗൂഢാലോചന എന്നാണ് കോണ്‍ഗ്രസ് ഇന്നും ആവര്‍ത്തിച്ചത്. ഒരു രക്തസാക്ഷിയുടെ മകനെ നിശബ്ദനാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടി നിയമാനുസൃതമാണെന്നും സ്വതന്ത്ര ജുഡീഷ്യറി ആരംഭിച്ച നടപടിയാണിത് എന്നും ആണ് ബി ജെ പി വാദിക്കുന്നത്. ഭരണഘടനയ്ക്കും കോടതികള്‍ക്കുമെതിരായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നും ബി ജെ പി നേതാക്കള്‍ തിരിച്ചടിച്ചു. അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+