അയോഗ്യതാ വിധി; രാഹുലിന്റെ ഹര്‍ജിയില്‍ ഓഗസ്റ്റ് നാലിന് വാദം കേള്‍ക്കും, നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതിയുടെ അയോഗ്യതാ വിധിക്കെതിരെയുള്ള രാഹുലിന്റെ ഹര്‍ജിയില്‍ ഓഗസ്റ്റ് നാലിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ഹര്‍ജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ബിആര്‍ ഗവായ്, പികെ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂലായ് പതിനഞ്ചിനാണ് രാഹുല്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
നേരത്തെ ഗുജറാത്ത് ഹൈക്കോടതി രാഹുലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഈ വിധിയില്‍ ഇളവ് നല്‍കാന്‍ കോടതി തയ്യാറായിരുന്നില്ല. രാഹുല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഗുജറാത്ത് സര്‍ക്കാരിനും, ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദിക്കുമാണ് സുപ്രീം കോടതി നോട്ടീസയച്ചിരിക്കുന്നത്. പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് ഗുജറാത്ത് ഹൈക്കോടതി രാഹുലിനെ അയോഗ്യനാക്കിയത്. മോദി പരാമര്‍ശത്തിന്റെ പേരിലായിരുന്നു രാഹുലിനെ കോടതി ശിക്ഷിച്ചത്.

മോദി സമുദായത്തെ മുഴുവന്‍ അധിക്ഷേപിക്കുന്നതാണ് പരാമര്‍ശമെന്ന് കോടതി പറഞ്ഞിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ രാഹുലിന് തിരിച്ചടിയാവും. നിലവില്‍ ലോക്‌സഭാ എംപി സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിരിക്കുകയാണ്. കേസില്‍ ശിക്ഷിപ്പെട്ടതിനെ തുടര്‍ന്നാണിത്. തന്റെ ഭാഗം കേള്‍ക്കാതെ കേസില്‍ വിധി പുറപ്പെടുവിക്കരുതെന്ന് തടസ്സ ഹര്‍ജി സമര്‍പ്പിച്ച് പൂര്‍ണേഷ് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications