Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി: ആ 20000 കോടി അദാനിയുടേതല്ലെന്നുറപ്പാണ്, പിന്നെ ആരുടേത്..? ഇതെന്താണ് ആരും ചോദിക്കാത്തത്?

ന്യൂദല്‍ഹി: തനിക്ക് എതിരായ അയോഗ്യതയെ ഗൗനിക്കുന്നില്ല എന്ന് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതിനാണ് തനിക്കെതിരെ അയോഗ്യത കൊണ്ടു വന്നിരിക്കുന്നത്. എന്നാല്‍ ഇത് കൊണ്ടൊന്നും അദാനി വിഷയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ 20000 കോടി രൂപ ആരാണ് നിക്ഷേപിച്ചത്.

അത് അദാനിയുടെ പണമല്ല. ഈ പണം എവിടെ നിന്നാണ് വന്നത്, ആരുടെ പണമാണ് ഇത് എന്നാണ് ഞാന്‍ ചോദിച്ചത്. ആരുടെ ഷെല്‍ കമ്പനികളാണിത്. ഈ കമ്പനികള്‍ പ്രതിരോധ മേഖലയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ആരുടെ പണമാണ് എന്ന് ആര്‍ക്കും അറിയാത്തത് എന്തുകൊണ്ടാണ്. ഇതില്‍ ചൈനീസ് ബന്ധമുണ്ട്. എന്തുകൊണ്ടാണ് ഈ ചൈനീസ് ബന്ധത്തെ കുറിച്ചും ആരും ചോദിക്കാത്തത്. അതാണ് ആദ്യ ചോദ്യം.

rahul and adani

അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണ് എന്നുള്ളതാണ് രണ്ടാമത്തെ ലളിതമായ ചോദ്യം. വിശദമായി തന്നെ ഞാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി എന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായോ അന്ന് തുടങ്ങിയ വളര്‍ച്ചയാണ് അദിനായുടേത്. ഇതിന് പൊതുസമക്ഷത്തില്‍ തെളിവുണ്ട്. നരേന്ദ്ര മോദിക്കൊപ്പം അദാനി വളരെ കംഫര്‍ട്ടാണ്, തന്റെ സുഹൃത്തിനൊപ്പം എന്ന പോലെ.

ഇതിനെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത്. അതിന് എന്നെ അയോഗ്യനാക്കിയത് കൊണ്ടോ ജയിലില്‍ അടച്ചത് കൊണ്ടോ ഒന്നും കാര്യമില്ല. അതിന്റെ പേരില്‍ ഭയന്ന് പിന്‍മാറുന്ന ചരിത്രമല്ല എന്റേത്. ഇക്കാര്യങ്ങളെല്ലാം ഞാന്‍ പാര്‍ലമെന്റിലും ചോദിച്ചതാണ്. അതിനൊന്നും എനിക്ക് യാതൊരു മറുപടിയും തന്നിട്ടില്ല. ഇതിന്റെ പേരില്‍ ബി ജെ പി നേതാക്കള്‍ എനിക്കെതിരെ കള്ളം പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..

നേരത്തെ പാര്‍ലമെന്റില്‍ ഇതേ വിഷയം രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. അന്ന് നരേന്ദ്ര മോദിയും ഗൗതം അദാനിയും ഒന്നിച്ചുള്ള ചിത്രം ഉയര്‍ത്തി കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇതിന് പിന്നാലെ ട്വിറ്ററിലും രാഹുല്‍ ഗാന്ധി ഇക്കാര്യം ആരോപിച്ചിരുന്നു. അദാനിയുടെ കമ്പനിയില്‍ നിക്ഷേപമുള്ള അതേ കമ്പനി തന്നെയാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ആയുധങ്ങളുടെ നവീകരണത്തിനായുള്ള കരാര്‍ ഏറ്റെടുത്തത് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+