കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന്റെ വീട്ടില്‍ ചായ കുടിക്കാനെത്തി രാഹുല്‍; വൈദ്യുതി ബില്‍ തോന്നിയത് പോലെയെന്ന് പരാതി!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലൂടെ ഇപ്പോള്‍ കടന്നുപോകുന്നത്. സംസ്ഥാനത്ത് ഇത് യാത്രയുടെ ഏഴാം ദിവസമാണ്. രാഹുല്‍ ബുന്ധിയില്‍ നിന്ന് ഇന്ന് സവായ് മധോപൂരില്‍ എത്തിയിരുന്നു. രസകരമായ കാര്യങ്ങളാണ് യാത്രയില്‍ ഇന്ന് നടന്നത്. കിജുരി ഗ്രാമത്തില്‍ രാവിലെ എട്ടരയോടെ എത്തിയ രാഹുല്‍ ചായ കുടിക്കാനെത്തിയത് കര്‍ഷകന്റെ വീട്ടിലാണ്.

ഈ കുടുംബത്തോട് അനുവാദം ചോദിച്ചായിരുന്നു രാഹുല്‍ ഇവിടേക്ക് എത്തിയത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നിരവധി പേരോട് അദ്ദേഹം സംസാരിക്കാറുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ എല്ലാം രാഹുല്‍ ചോദിച്ചറിയാറുണ്ട്. ഇത് കൂടുതല്‍ പേരിലേക്ക് എത്താന്‍ രാഹുലിനെ സഹായിക്കുന്നുണ്ട്.

1

സവായ് മധോപൂരില്‍ കര്‍ഷകന്റെ വീട്ടില്‍ ചായ കുടിക്കാനായി ഒരു ബ്രേക്ക് എടുത്താണ് രാഹുല്‍ എത്തിയത്. എന്നാല്‍ രാഹുലിനെ കാത്തിരുന്നത് പരാതികളുടെ വലിയ പ്രളയമായിരുന്നു. കുടുംബത്തിന് വളരെയധികം സന്തോഷമായെങ്കിലും, സംസ്ഥാനത്ത് വൈദ്യതിയുടെ കാര്യം തോന്നിയത് പോലെയാണെന്നായിരുന്നു വേണിപ്രസാദ് മീണയെന്ന കര്‍ഷകന്റെ പരാതി.

നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണംനോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണം

ഇയാള്‍ സവായ് മധോപൂരിലെ കര്‍ഷകനാണ്. താന്‍ കനത്ത വൈദ്യുതി ബില്‍ നല്‍കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് വേണിപ്രസാദ് പറയുന്നു. താങ്ങാവുന്നതിലും അപ്പുറമാണ് രാജസ്ഥാനിലെ വൈദ്യുതി ബില്ലെന്ന് രാഹുലിനോട് ഇയാള്‍ പരാതി പറയുകയും ചെയ്തു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ഗ്രാമത്തിലെ ആളുകള്‍ക്ക് വൈദ്യുതി ബില്ലിനെ കാര്യത്തില്‍ യാതൊരു റിബേറ്റും ലഭിക്കുന്നില്ലെന്ന് വേണിപ്രസാദ് മീണ പറഞ്ഞു. ഇലക്ട്രീഷ്യന്‍മാര്‍ ഇവിടെ മീറ്റര്‍ പരിശോധനയ്ക്കായി വരാറേയില്ല. പകരം വൈദ്യുതി വകുപ്പാണ് ബില്ലുകള്‍ അയക്കാറുള്ളത്. ഈ ഗ്രാമത്തിലെ മൊത്തം അവസ്ഥം ഇതാണെന്നും വേനിപ്രസാദ് മീണ രാഹുലിനോട് പറഞ്ഞു.

ഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെ

കര്‍ഷകര്‍ ശരിക്കും ദുരിതം അനുഭവിക്കുകയാണ്. കൃത്യമായി വളം ലഭിക്കുന്നില്ല. അതുകൊണ്ട് വലിയ വില കൊടുത്ത് വളം വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പഞ്ഞു. 270 രൂപ വിലയുള്ള വളത്തിന്റെ പാക്കറ്റ് കരിഞ്ചന്തയില്‍ 600 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും മീണ ആരോപിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി തന്റെ വീട്ടില്‍ വന്നുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വേണിപ്രസാദ് പറയുന്നു. രാഹുലിന്റെ ഗാന്ധിയുടെ ആളുകള്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വീട്ടിലെത്തിയത്. രാഹുലിന് തന്റെ വീട്ടില്‍ എത്തി ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ടെന്ന് അറിയിച്ചു. പ്രിയങ്ക ഗാന്ധിയും ചായ കുടിക്കുന്ന സമയത്ത് രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഇവര്‍ക്ക് ഒപ്പം ചിത്രങ്ങള്‍ എടുത്തെന്നും വേണിപ്രസാദ് പറഞ്ഞു.

തന്റെ രണ്ട് ആണ്‍കുട്ടികളോടും രാഹുല്‍ സംസാരിച്ചു. അവരോട് നന്നായി പഠിക്കാന്‍ പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും ചോക്ലേറ്റുകള്‍ നല്‍കിയാണ് രാഹുല്‍ പോയതെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടെ രണ്ട് കര്‍ഷകര്‍ രാഹുലിന്റെ പേര് ഉച്ചത്തില്‍ വിളിച്ചിരുന്നു. ഇവരെയും രാഹുല്‍ കാണാനെത്തി. ഭരത്‌ലാല്‍ മീണ, ഗോപാല്‍ ഗുര്‍ജാര്‍ എന്നിവരെയാണ് രാഹുല്‍ കണ്ടത്.

English summary
rahul gandhi have tea break on a farmer's home during bharat jodo yatra and gets complaint from him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X