കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമില്ലെന്ന് കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വത്തോടൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയുടേത് തെറ്റിദ്ധാരണ പരത്തുന്നതും അപമാനിക്കുന്നതുമായ ആരോപണമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സ്വാമിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. സൂറിച്ചിലെ ബാങ്കില്‍ രാഹുലിന് അക്കൗണ്ട് ഇല്ല. ലോഗന്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചിട്ടുമില്ല. സുബ്രഹ്മണ്യന്‍ സ്വാമി രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് കാട്ടി പുറത്തുവിട്ട രേഖകളില്‍ തന്നെ രാഹുല്‍ ഇന്ത്യന്‍ പൗരനാണെന്ന് പറയുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി.

rahulgandhi-n

വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് സുബ്രഹ്മണ്യന്‍ സ്വാമി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. ബാക്കോപ്‌സ ലിമിറ്റഡ് എന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ രാഹുലിന് 65% ഷെയറുകളുണ്ടെന്നും കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും രേഖകള്‍ സഹിതം സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

കമ്പനിയുടെ വാര്‍ഷിക വരുമാനവുമായി ബന്ധപ്പെട്ടുള്ള രേഖകളില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി കാണിച്ചിട്ടുണ്ടെന്നും സ്വാമി ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം അന്വേഷിക്കണമെന്നാണ് സ്വാമിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് സുബ്രഹ്മണ്യന്‍ സ്വാമി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

English summary
Rahul Gandhi is British; Congress rubbishes Subramanian Swamy's claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X