കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയും യുഎസിലേക്ക്, പക്ഷേ എവിടെയാണ് ഈ ഗ്ലോബല്‍ മീറ്റ്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമേരിക്കന്‍ പര്യടനത്തില്‍. അമേരിക്കയിലെ ആസ്പനില്‍ ഒരു ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി പോയത് എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. എന്നാല്‍ രാഹുല്‍ പങ്കെടുക്കുന്ന ഈ ഗ്ലോബല്‍ മീറ്റ് എന്നാണെന്നോ എവിടെയാണെന്നോ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

രാഹുല്‍ ഗാന്ധി എവിടേക്കാണ് പോയത് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആരോടും പറയാതെ പുറപ്പെട്ടുപോയ രാഹുല്‍ ഗാന്ധി രണ്ട് മാസത്തോളം അജ്ഞാതവാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ശേഷം പൊതുരംഗത്ത് സജീവമായി വരികയായിരുന്നു രാഹുല്‍ ഗാന്ധി. അതിനിടയില്‍ എവിടേക്കാണ് രാഹുല്‍ ഗാന്ധി പോയത്.

സുര്‍ജേവാല പറഞ്ഞത് ഇങ്ങനെ

സുര്‍ജേവാല പറഞ്ഞത് ഇങ്ങനെ

അമേരിക്കയില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് രാഹുല്‍ അമേരിക്കയിലേക്ക് പോയത് എന്നാണ് പാര്‍ട്ടി വക്താവ് രാജ്ദീപ് സുര്‍ജെവാല പറഞ്ഞത്. ആസ്പനില്‍ നടക്കുന്ന ഈ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ വിവരങ്ങള്‍ പക്ഷേ ലഭ്യമല്ല.

ആഗോളനേതാക്കളുടെ പരിപാടി

ആഗോളനേതാക്കളുടെ പരിപാടി

വിവിധ രാജ്യങ്ങളില്‍ നിന്നായി സര്‍ക്കാര്‍, സ്വകാര്യമേഖലകളിലുള്ള ലോകനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് അറിയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി എം പി സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണോ പോകുന്നത് എന്നത് വ്യക്തമല്ല.

മുത്തശ്ശിയെ കാണാന്‍ പോയതാണോ

മുത്തശ്ശിയെ കാണാന്‍ പോയതാണോ

രാഹുല്‍ ഗാന്ധി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പോയതാണ് എന്നൊരു പറച്ചില്‍ പാര്‍ട്ടി അണികളുടെ ഇടയിലുണ്ട്. സുഖമില്ലാതെ കിടക്കുന്ന മുത്തശ്ശിയെ കാണാന്‍ പോയതാണ് രാഹുലെന്നും പറയപ്പെടുന്നു

മോദിയും അമേരിക്കയില്‍

മോദിയും അമേരിക്കയില്‍

രാഹുല്‍ ഗാന്ധി മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് മോദി അമേരിക്കയിലെത്തിയത്. മോദിക്ക് വേറെയും ഔദ്യോഗിക പരിപാടികള്‍ അവിടെയുണ്ട്.

ശക്തമായി തിരിച്ചുവരും

ശക്തമായി തിരിച്ചുവരും

അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം രാഹുല്‍ ഗാന്ധി ബിഹാര്‍ തിരഞ്ഞെടുപ്പ് ക്യാംപെയ്‌നിന് നേതൃത്വം നല്‍കും എന്നാണ് സുര്‍ജേവാല പറഞ്ഞത്. മറ്റ് അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു.

തുടര്‍ച്ചയായി പരിപാടികള്‍

തുടര്‍ച്ചയായി പരിപാടികള്‍

രാഹുല്‍ ഗാന്ധി കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി പൊതുപരിപാടികളില്‍ പങ്കെടുക്കുകയാണ്. ബിഹാര്‍ ക്യാംപെയ്‌നിനിടെ രാഹുല്‍ വിദേശത്ത് പോയത് പാര്‍ട്ടി അണികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

English summary
Congress vice-president Rahul Gandhi left for the United States. Party spokesperson Randeep Surjewala said that Rahul Gandhi is travelling to US to attend a conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X