Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ സസ്‌പെന്‍ഷന്‍ ലഭിക്കുമോ? സാധ്യതകള്‍ ഇങ്ങനെ

RAHUL GANDHI

ദില്ലി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള രാഹുലിന്റെ ആദ്യ തിരിച്ചടിയാണിത്. എന്നാല്‍ ഇനിയങ്ങോട്ട് നിരവധി പ്രശ്‌നങ്ങള്‍ രാഹുല്‍ നേരിടേണ്ടി വരുമെന്ന് വ്യക്തമാണ്.

അതില്‍ പ്രധാന പാര്‍ലമെന്റില്‍ അദ്ദേഹം നേരിടുന്ന പ്രതിഷേധമാണ്. രാഹുലിനെ അയോഗ്യനാക്കാനാണ് ബിജെപിയുടെ ശ്രമം. മാനനഷ്ടക്കേസ് പോലെ ഈ സംഭവത്തിലും തിരിച്ചടി നേരിടാന്‍ സാധ്യത ശക്തമാണ്. ലണ്ടനില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് എംപി സ്ഥാനം വരെ പോകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

രാഹുല്‍ പരസ്യമായി മാപ്പുപറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. മാപ്പുപറയില്ലെന്ന വാശിയിലാണ് രാഹുല്‍. സമാനമായിരുന്നു മാനനഷ്ടക്കേസിലും രാഹുലിന്റെ നിലപാട്. തന്റെ ഉദ്ദേശശുദ്ധി നല്ലതായിരുന്നുവെന്നാണ് രാുല്‍ കോടതിയില്‍ വാദിച്ചത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്നാണ് നാമം എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അതേസമയം കോടതി രാഹുലിന് 30 ദിവസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതിനൊപ്പം അപ്പീല്‍ നല്‍കാനും അനുവദിച്ചിട്ടുണ്ട്. ബിജെപിയുടെ മുന്‍ ഗുജറാത്ത് മന്ത്രി പൂര്‍ണേഷ് മോദിയാണ് ഈ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്. മോദി വിഭാഗത്തിലുള്ളവരെ പൂര്‍ണമായും അപമാനിക്കുന്നതായിരുന്നു രാഹുലിന്റെ പരാമര്‍ശമെന്നാണ് പൂര്‍ണേഷ് മോദി പരാതിയില്‍ പറഞ്ഞിരുന്നത്.

കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം

അതേസമയം പാര്‍ലമെന്റില്‍ സസ്‌പെന്‍ഷന്‍ നേരിടാന്‍ സാധ്യതകള്‍ ഏറെയാണ് രാഹുല്‍ ഗാന്ധിക്ക്. രാഹുലിനെതിരെ ജെപിസി അന്വേഷണമാണ് ബിജെപി ആവശ്യപ്പെടുന്നത്. രാഹുലിനെതിരെ പ്രത്യേക അന്വേഷണം കൊണ്ടുവന്ന ശേഷം, കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ബിജെപിക്ക് ആവശ്യമാണ്.

സ്പീക്കര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയാല്‍ രാഹുലിന് നടപടി നേരിടേണ്ടി വരും. ഇതുവരെ ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ രാഹുലിന് സാധിച്ചിട്ടില്ല. എല്ലാ ദിവസവും രാഹുലിനെതിരെ ബിജെപി എംപിമാരുടെ പ്രതിഷേധം നടക്കുന്നുണ്ട്.

രാഹുലിനെ ഭാരത് ജോഡോ യാത്രയ്ക്ക് മുമ്പുള്ള അതേ ഇമേജിലേക്ക് കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം. അതേസമയം രാഹുല്‍ ശിക്ഷിക്കപ്പെട്ട സംഭവം നടന്നത് 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് റാലിയിലാണ്. മാര്‍ച്ച് 23ന് ഈ കേസിലെ വാദം കേള്‍ക്കുന്നത് അവസാനിച്ചിരുന്നു.

അതേസമയം രാഹുലിനെ പിന്തുണച്ച് കൊണ്ട് സൂറത്ത് കോടതിക്ക് പുറത്ത് പോസ്റ്ററുകള്‍ അടക്കം പതിച്ചിരുന്നു കോണ്‍ഗ്രസ്. ജനാധിപത്യത്തെ പിന്തുണയ്ക്കാന്‍ സൂറത്തിലേക്ക് പോകൂ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. അതില്‍ ഭഗത് സിംഗിന്റെയും,സുഖ്‌ദേവിന്റെയും ചിത്രങ്ങളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+