Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡിലെ പ്രശ്‌നത്തില്‍ രാഹുല്‍ ഇടപെട്ടേക്കും, മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്

റാഞ്ചി: ജാര്‍ഖണ്ഡില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടേക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ചിന്തന്‍ ശിവിറില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ഇതില്‍ മന്ത്രിമാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാര്‍ഖണ്ഡില്‍ പല കോണ്‍ഗ്രസ് മന്ത്രിമാരും വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയത്. എല്ലാ നേതാക്കളും താഴേ തട്ടിലുള്ള നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. അവരും ഈ സര്‍ക്കാരിന്റെ ഭാഗമാവണമെന്ന് തോന്നണം. അതിന് നേതാക്കള്‍ ഇറങ്ങി ചെല്ലണം. എന്നാല്‍ മാത്രമേ സംഘടന ശക്തമായി ജാര്‍ഖണ്ഡില്‍ നിലനില്‍ക്കൂ എന്നും രാഹുല്‍ പറഞ്ഞു.

1

നേരത്തെ കോണ്‍ഗ്രസ് മന്ത്രിമാര്‍ പരസ്യമായി തന്നെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമായി കാണാനാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ബന്നാ ഗുപ്ത ആരോപിച്ചിരുന്നു. മധുബനില്‍ ത്രിദിന ചിന്തന്‍ ശിവിറിലാണ് ഞെട്ടിക്കുന്ന പരാമര്‍ശം ബന്ന ഗുപ്ത നടത്തിയത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനും, വോട്ടുബാങ്ക് തട്ടിയെടുക്കാനുമാണ് ഹേമന്ത് സോറന്‍ ശ്രമിക്കുന്നതെന്ന് ബന്നാ ഗുപ്ത പറഞ്ഞു. പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ ചിന്തന്‍ ശിവിറിലാണ് രാഹുലും പരാമര്‍ശങ്ങള്‍ നടത്തിയത്.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമാണ്. എന്നാല്‍ മന്ത്രിമാര്‍ വിദൂരതയിലിരുന്ന പ്രവര്‍ത്തിക്കുന്നത് ഒട്ടും യോജിക്കാനാവാത്ത കാര്യമാണ്. ആരും അവരെന്താണ് ചെയ്യുന്നതെന്ന് അറിയുന്നില്ല. നമ്മള്‍ അധികാരത്തില്‍ ഇരിക്കുന്നത് കൊണ്ട്, കോണ്‍ഗ്രസിന്റെ മന്ത്രിമാരുടെയും സംസ്ഥാന അധ്യക്ഷന്റെയും ചുമതലയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. ഡിസിസി പ്രസിഡന്റിനും, ബിസിസി പ്രസിഡന്റിനും ജാര്‍ഖണ്ഡിലുള്ളത് നമ്മുടെ സര്‍ക്കാരാണെന്ന് തോന്നണം. അതിന് മന്ത്രിമാര്‍ അടക്കമുള്ളവരാണ് പ്രവര്‍ത്തിക്കേണ്ടത്. അവര്‍ ഇവരെയൊന്നും മുഖവിലയ്‌ക്കെടുക്കാതെ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇവരെയൊക്കെ മന്ത്രിമാരാക്കിയത് പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് മനസ്സിലാക്കണം. അതേ പ്രവര്‍ത്തകര്‍ക്ക് ഇവരെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനും സാധിക്കുമെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം ആര്‍പിഎന്‍ സിംഗ് പാര്‍ട്ടി വിട്ട ശേഷം ജാര്‍ഖണ്ഡ് കോണ്‍ഗ്രസില്‍ വിഭാഗീയത വര്‍ധിച്ചിരിക്കുകയാണ്. അതാണ് ഹേമന്ദ് സോറനെ വരെ ആക്രമിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുന്നത്. ആര്‍പിഎന്‍ സിംഗ് ജെഎംഎം സര്‍ക്കാരിനെ താഴെയിടാനും ശ്രമിച്ചെന്ന് ആരോപണമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ അവസ്ഥ ഒരു ഹിന്ദു പാട്ട് പോലെയാണ്. ബോട്ടുകാരന്‍ തന്നെ കപ്പല്‍ മുക്കിയാല്‍, ആരാണ് പിന്നെ ആ കപ്പലിനെ സഹായിക്കുകയെന്നും ബന്ന ഗുപ്ത ചോദിച്ചു. ഗുപ്ത സംസ്ഥാനത്തെ ആരോഗ്യ മന്ത്രി കൂടിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+