Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിക്കും, പങ്കാളി ഈ തരത്തിലുള്ളവരായിരിക്കണം; മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

rahul gandhi

ദില്ലി: വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വളരെ ഇന്റലിജന്റും, തന്നെ പറ്റി നന്നായി സ്‌നേഹിക്കുന്നവളുമായ ഒരാളെയാണ് താന്‍ ജീവിത പങ്കാളിയായി പരിഗണിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

ശരിയായ ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അവളെ വിവാഹം കഴിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. അങ്ങനെയൊരാള്‍ വരാനുണ്ടെങ്കില്‍ തീര്‍ച്ചയായും വരും. അത് നല്ല കാര്യമാണെന്നും രാഹുല്‍ പറഞ്ഞു.

എന്താണ് പ്രശ്‌നമെന്നാല്‍, എന്റെ മാതാപിതാക്കളുടേത് ശരിക്കുമൊരു പ്രണയ വിവാഹമായിരുന്നു. അവര്‍ തമ്മില്‍ അഗാധമായി പ്രണയിച്ചിരുന്നു. അതുകൊണ്ട് എനിക്ക് മുന്നിലുള്ള ടാസ്‌ക് വളരെ വലുതാണെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളിലും രാഹുല്‍ നിലപാട് വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന വേളയിലാണ് രാഹുല്‍ ഈ അഭിമുഖം നല്‍കിയത്.

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്

രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനായിരിക്കും താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് രാഹുല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല ഒരുപാട് മെച്ചപ്പെടാനുണ്ട്.

ഇതിനുള്ള ശ്രമങ്ങളാണ് താന്‍ പ്രധാനമന്ത്രിയായാല്‍ ആദ്യം തന്നെ ചെയ്യുകയെന്നും രാഹുല്‍ വെളിപ്പെടുത്തി. കര്‍ഷകരുടെയും തൊഴിലാളികളുടെയും, ചെറുകടി കച്ചവടക്കാരുടെയും ക്ഷേമം താന്‍ ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയായാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന മൂന്ന് കാര്യങ്ങളും രാഹുല്‍ വെളിപ്പെടുത്തി. അതേസമയം തന്റെ നീട്ടിവളര്‍ത്തിയ താടി ഷേവ് ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് സമ്മര്‍ദം നേരിടുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം വിവാഹമെന്ന സങ്കല്‍പ്പത്തിനോട് തനിക്ക് എതിരൊന്നുമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. താന്‍ എപ്പോഴും വ്യായാമങ്ങളോ, മറ്റ് കായിക പരിശീലനങ്ങളോ നടത്താറുണ്ട്. മാര്‍ഷ്യല്‍ ആര്‍ട്‌സ് മാത്രമല്ല, തനിക്ക് ഡൈവിങ് അറിയാം. യാത്രയുടെ സമയത്തും സ്ഥിരമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് ക്ലാസുകളില്‍ പങ്കെടുക്കാറുണ്ട്.

തനിക്ക് ഭക്ഷണക്രമങ്ങളുണ്ടെന്ന് രാഹുല്‍ പറഞ്ഞു. കാര്‍ബോഹൈഡ്രേറ്റ്‌സ് ഒഴിവാക്കാറുണ്ട്. ചോറ് വേണോ റോട്ടി വേണോ എന്ന ഓപ്ഷന്‍ വരുമ്പോള്‍ റോട്ടിയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മാംസാഹാരമാണ് കൂടുതല്‍ ഇഷ്ടം. ചിക്കന്‍ ടിക്കയാണ് പ്രിയ ഭക്ഷണം. സീക്ക് കബാബ്, പ്ലെയിന്‍ ഓംലറ്റ്, എന്നിവ കഴിക്കാറുണ്ട്. നിത്യേന രാവിലെ ഒരു കപ്പ് കാപ്പി കഴിക്കാറുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തി.

താന്‍ ഉറങ്ങുന്ന കിടക്കയ്ക്ക് സമീപം ഒന്നും വെക്കാറില്ല. എന്നാല്‍ ഡ്രോയറില്‍ പാസ്‌പോര്‍ട്ട്, ഡോക്യുമെന്റുകള്‍, രുദ്രാക്ഷം, പേഴ്‌സ്, ഫോണ്‍ എന്നിവ വെക്കാറുണ്ട്.

ദില്ലിയില്‍ മോട്ടി മഹല്‍, സാഗര്‍, സ്വാഗത്, ശരവണ ഭവന്‍ എന്നിവ പ്രിയ റെസ്റ്റോറന്റുകളാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ ലണ്ടനില്‍ കണ്‍സള്‍ട്ടിങ് കമ്പനിയുടെ ഭാഗമായിരുന്നു. 3000 പൗണ്ടാണ് തനിക്ക് ശമ്പളമായി ലഭിച്ചത്. വെറും 25 വയസ്സായിരുന്നു അന്ന് തനിക്കെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+