Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ദില്ലിയിലേക്ക്; തലസ്ഥാന നഗരി തിരിച്ചുപിടിക്കുമോ?

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അടുത്തതായി പ്രവേശിക്കാന്‍ പോകുന്നത് ദില്ലിയില്‍. സെപ്റ്റംബര്‍ ഏഴിന് തുടങ്ങിയ യാത്ര അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് യാത്ര ഹരിയാനയില്‍ പ്രവേശിച്ചിരുന്നു. മണ്ഡക അതിര്‍ത്തി വഴി നൂഹ് ജില്ലയിലായിരുന്നു യാത്ര പ്രവേശിച്ചത്.

ഹരിയാനയിലൂടെയുള്ള യാത്ര ഡിസംബര്‍ 23ന് അവസാനിക്കും. അതേസമയം ദില്ലയില്‍ ഡിസംബര്‍ 24നാണ് പ്രവേശിക്കുക. ഇതിനോടകം രണ്ടായിരം കിലോമീറ്ററുകള്‍ യാത്ര പിന്നിട്ട് കഴിഞ്ഞു. ദില്ലിയിലെ ബദര്‍പൂര്‍ മെട്രോ സ്‌റ്റേഷനിലാണ് യാത്ര തുടങ്ങുക. ഇവിടെ നിന്ന് യാത്ര ജയറാം ആശ്രമത്തിലേക്കും, ആശ്രം ചൗക്കിലേക്കും പ്രവേശിക്കും.

1

ദില്ലിയിലെ മാര്‍ച്ചിന്റെ ആദ്യ ഘട്ടം പതിനാറ് കിലോമീറ്ററാണ് താണ്ടുക. അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നര ശേഷം യാത്ര വീണ്ടും പുനരാരംഭിക്കും. ജയറാം ആശ്രമത്തില്‍ നിന്ന് യാത്ര വീണ്ടും ആരംഭിച്ച ശേഷം, മഥുര റോഡ്, ഡോ സാക്കിര്‍ ഹുസൈന്‍ മാര്‍ഗ്, ഇന്ത്യാ ഗേറ്റ്, തിലക് മാര്‍ഗ്, ഐടിഒ, ബഹദൂര്‍ഷാ സഫര്‍ മാര്‍ഗ്, നേതാജി സുഭാഷ് മാര്‍ഗ്, അനാഗ്പാല്‍ തോമസ് സര്‍ക്കിള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും.

അനാഗ്പാല്‍ തോമസ് സര്‍ക്കിളിലാണ് പിന്നീടൊരു ഇടവേളയുണ്ടാവുക. ചെറിയൊരു ബ്രേക്കിന് ശേഷം വീണ്ടും യാത്ര തുടരും. രാജ്ഗഡ്, ശാന്തിവന്‍, ശക്തിസ്ഥല്‍, വീര്‍ഭൂമി, എന്നിവിടങ്ങളിലേക്കാണ് യാത്ര പിന്നീട് എത്തുക.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

നേതാജി സുഭാഷ് മാര്‍ഗിലും, ലാല്‍ ഖിലയിലും ചെറിയ ബ്രേക്കുകള്‍ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ എടുക്കും. നടനും, മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, ഡിഎംകെ എംപി കനിമൊഴി എന്നിവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. അതേസമയം ദില്ലിയില്‍ യാത്രയുടെ മുന്നൊരുക്കങ്ങള്‍ കെസി വേണുഗോപാല്‍ പരിശോധിക്കുന്നുണ്ട്.

ദില്ലിയിലെ യാത്ര ഗംഭീരമാക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ദില്ലിയിലെ യാത്രയ്ക്ക് ശേഷം ഭാരത് ജോഡോ യാത്രയ്ക്ക് ഒരിടവേളയുണ്ടാവും. ഒന്‍പത് ദിവസത്തോളം ഇടവേളയെടുക്കും. പിന്നീട് ജനുവരി മൂന്നിനാണ് യാത്ര പുനരാരംഭിക്കുക. തുടര്‍ന്ന് പഞ്ചാബിലേക്കാണ് യാത്ര എത്തുക.

പഞ്ചാബില്‍ നിന്നാണ് ജമ്മു കശ്മീരിലേക്ക് എത്തുക. അവിടെയാണ് യാത്ര സമാപിക്കുന്നത്. എന്തുകൊണ്ട് ഒന്‍പത് ദിവസം ഇടവേളയെടുക്കുന്നു എന്നതിനും ജയറാം രമേശ് മറുപടി നല്‍കി. കണ്ടെയിനറുകള്‍ക്ക് ചെറിയ റിപ്പയര്‍ പണിയുണ്ട്. ഒപ്പം തണുപ്പിനെ നേരിടാനായി അതിനെ തയ്യാറാക്കേണ്ടതുമുണ്ട്.

ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യമായിരിക്കും അനുഭവപ്പെടുക. നാല് മാസത്തിന് ശേഷമായിരിക്കും പലരും വീട്ടിലെത്തുക. അവര്‍ക്കും കൂടിയുള്ള ബ്രേക്കാണിത്. അവര്‍ക്ക് കുടുംബത്തെ കാണുകയും ചെയ്യാം. രണ്ടാം ഘട്ട യാത്രയിലാണ് ഹരിയാനയിലും, ഉത്തര്‍പ്രദേശിലും യാത്രയെത്തുക. ഇത് ജനുവരി ആറിനാണ് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+