Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഉടന്‍ വരില്ല, ഇടവും വലവും ഉറപ്പിച്ചു, ചൗധരിക്ക് പകരം തരൂര്‍? കോണ്‍ഗ്രസ് മാറും!!

ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. എന്നാല്‍ നിലവില്‍ തിരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം മാറ്റങ്ങള്‍ പക്ഷേ വൈകില്ല. ബാക്കിയെല്ലാ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തി കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിനായി സജ്ജമാക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പ്ലാന്‍. ലോക്‌സഭയില്‍ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി തെറിക്കുമെന്ന് രാഹുല്‍ സൂചന നല്‍കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് വിശദമായി അറിയാം.

1

സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റിട്ട് രണ്ട് വര്‍ഷത്തോളമായി. രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് ഒന്നരവര്‍ഷത്തിനിടെ മൂന്ന് തവണയാണ് നീട്ടിയത്. കോണ്‍ഗ്രസില്‍ കംപ്ലീറ്റ് മാറ്റം വരാതെ താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്നാണ് രാഹുല്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ മാറ്റത്തിനാണ് രാഹുല്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. തെലങ്കാനയില്‍ അടക്കമുള്ള മാറ്റങ്ങള്‍ ഇതിന്റെ ഭാഗമാണ്.

2

അധീര്‍ രഞ്ജന്‍ ചൗധരി മമതാ ബാനര്‍ജിക്കെതിരെ നടത്തിയക കടന്നാക്രമണം രാഹുലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. എത്രയും വേഗം ലോക്‌സഭയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാനാണ് ഒരുങ്ങുന്നത്. ഇനിയും നിന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സഖ്യം രൂപീകരിക്കുമ്പോള്‍ ഉണ്ടാവും. ജി23 നേതാക്കളിലൊരാള്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാനെത്തും. രാഹുല്‍ ഗാന്ധി ഈ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

3

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ജൂലായ് 19ന് ആരംഭിക്കും. അതിനുള്ളില്‍ തന്നെ പുതിയ നേതാവ് ലോക്‌സഭയില്‍ ഉണ്ടാവാനാണ് സാധ്യത. നിലവില്‍ ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുകളാണ് മുന്നിലുള്ളത്. തരൂരിന്റെ പേരിനാണ് മുന്‍തൂക്കം. പക്ഷേ മറ്റ് മൂന്ന് പേരുകള്‍ മുന്നിലുണ്ട്. ഗൗരവ് ഗൊഗോയ്്, റവനീത് സിംഗ് ബിട്ടു, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്. തരൂരും തിവാരിയും ജി23 പട്ടികയിലുള്ളതാണ്. ഇവര്‍ക്കാണ് സ്ഥാനം നല്‍കേണ്ടതെന്നാണ് രാഹുലിന്റെ നിലപാട്.

4

മനീഷ് തിവാരി പഞ്ചാബിലെ അധ്യക്ഷ സ്ഥാനത്തിനുള്ള താല്‍പര്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്. അതിന് വേറെ ലക്ഷ്യവുമുണ്ട്. പഞ്ചാബില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതില്‍ വിജയിച്ചാല്‍ സംസ്ഥാന അധ്യക്ഷന് നല്ലൊരു പേരുണ്ടാവും. അതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ തിവാരിയെ ശക്തനാക്കും. കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം തേടിവരാനും ഇത് തിവാരിയെ സഹായിക്കും. അതുകൊണ്ട് പഞ്ചാബ് അധ്യക്ഷനായി നിയമതിനാവാന്‍ മനീഷ് തിവാരി ആഗ്രഹിക്കുന്നുണ്ട്.

5

സച്ചിന്‍ പൈലറ്റും മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ടിഎസ് സിംഗ് ദേവും വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇവര്‍ക്കാവും സംഘടനാ ചുമതല നല്‍കുക. കെസി വേണുഗോപാലിനെ ഉപയോഗിച്ച് മാറ്റം സാധ്യമാകുന്നില്ലെന്നാണ് രാഹുലിന് ലഭിച്ചിരിക്കുന്ന പരാതി. വേണുഗോപാല്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാത്തത് കൊണ്ട് പുനസംഘടന വൈകലാണ് പതിവ്. എന്നാല്‍ ഈ മാറ്റങ്ങള്‍ രാഹുല്‍ നേരിട്ട് മുന്‍കൈ എടുത്ത് ചെയ്യുന്നതാണ്. അതുകൊണ്ടാണ് സച്ചിനെ അടക്കം വേഗത്തില്‍ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത്.

6

പാര്‍ട്ടി ഒരു നേതാവ് ഒരു പദവി എന്ന രീതി ശക്തമായി തന്നെ നടപ്പാക്കാനാണ് രാഹുലിന്റ പ്ലൊന്‍. അധീര്‍ ചൗധരി ബംഗാള്‍ അധ്യക്ഷനായും ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവാണ് അദ്ദേഹം. ഈ പദവിയാണ് മാറ്റുന്നത്. ജൂലായ് പഞ്ചനഞ്ചിന് തന്തങ്ങള്‍ രൂപീകരിക്കാന്‍ രാഹല്‍ പുതിയൊരു യോഗം ചേരുന്നുണ്ട്. റഫാലില്‍ അടക്കം സംയുക്ത പാര്‍ലമെന്ററി സമിതി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിനെ അടക്കം നയിക്കുന്നതിന് ലോക്‌സഭയില്‍ ഒരു ശക്തമായ മുഖം വേണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?
    7

    ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, യുപി, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിലാണ് മാറ്റമൊരുങ്ങുന്നത്. കേരളത്തിലും ചില മാറ്റങ്ങള്‍ ഇനിയുമുണ്ടാകും. അതേസമയം രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള വരവ് അടുത്ത വര്‍ഷമേ ഉണ്ടാവൂ. ഏപ്രിലില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതില്‍ വലിയ നേട്ടമുണ്ടാക്കി തിരിച്ചുവരാനാണ് രാഹുലിന്റെ പ്ലാന്‍. അതില്‍ കൂടുതല്‍ വൈകാന്‍ സാധ്യതയില്ല. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന് കുറച്ച് സമയം മാത്രമാണ് ഉണ്ടാവുക. പ്രതിപക്ഷത്ത് വരുന്നതിന് മുമ്പ് അധ്യക്ഷനായി രാഹുല്‍ വരേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൂടി പരിഗണിച്ചാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരിക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+