കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹി ഈസ് കമിങ് ബാക്ക്'; പഞ്ചാബില്‍ കണ്ടത് ട്രെയിലര്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദര്‍ സിങ് രാജിവെച്ചത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്നു വിലയിരുത്തല്‍. അമരീന്ദറിന് പകരക്കാരനെ കണ്ടെത്തല്‍ ഏറെ നാള്‍ നീണ്ടുപോവുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ അമരീന്ദറിന്റെ രാജി പ്രഖ്യാപനം പുറത്ത് വന്ന മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ പകരക്കാരനെ നിയമിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത് അടുത്ത നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അടക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പഞ്ചാബിന് സമാനമായ രീതിയില്‍ രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നുള്ള സൂചനകളും ശക്തമാണ്. കോൺഗ്രസ് നേതൃനിരയിലേക്ക് രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിന്റ ആദ്യ പടിയാണ് ഈ ഉടച്ച് വാര്‍ക്കല്‍ എന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

തന്നെ പോലെ പല പ്രമുഖരും പറ്റിക്കപ്പെട്ടിരിക്കാം; വിവാഹ ആലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം പറയുന്നുതന്നെ പോലെ പല പ്രമുഖരും പറ്റിക്കപ്പെട്ടിരിക്കാം; വിവാഹ ആലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം പറയുന്നു

അമരീന്ദര്‍ സിങ്- നവജ്യോത് സിങ് സിദ്ധു

വര്‍ഷങ്ങളായി തുടരുന്ന അമരീന്ദര്‍ സിങ്- നവജ്യോത് സിങ് സിദ്ധു തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ സിദ്ധുവിനെ പിസിസി തലപ്പത്ത് എത്തിച്ചത് എഐസിസിയുടേയും രാഹുലിന്റെ നിര്‍ണ്ണായക ഇടപെടലായിരുന്നു. ഇപ്പോള്‍ അമരീന്ദര്‍ സിങിന് മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വന്നതിന് പിന്നിലും രാഹുല്‍ ഗാന്ധിയുടെ വ്യക്തമായ ഇടപെടല്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേന്ന് ചുറ്റും കൂടിയവര്‍: കാടുകയറി സൂപ്പര്‍ സ്റ്റാര്‍

ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക്

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് പദ്ധതിയുണ്ട്. ഇതിന്റെ ആദ്യ പരീക്ഷണമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ കണ്ടത്. പ്രമുഖ ഗ്രൂപ്പുകളുടേയും മുതിര്‍ന്ന നേതാക്കളുടേയും അതൃപ്തി മറികടന്ന് വിഡി സതീശന്‍ പ്രതിപക്ഷ നേതാവായും കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായും എത്തിയത് അങ്ങനെയാണ്.

 പഞ്ചാബിലും കണ്ടത്

ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ പഞ്ചാബിലും കണ്ടത്. പഞ്ചാബിലെ നിലവിലെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് വ്യക്തമായി പറഞ്ഞാല്‍ ഏകദേശം നാല് മാസങ്ങള്‍ക്ക് മുന്‍പാണ്. അമരീന്ദറിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ പരസ്യമായി രംഗത്ത് എത്തുകയായിരുന്നു. അപ്പോള്‍ മുതല്‍ തന്നെ സിദ്ധുവിന്റെ നീക്കങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ പിന്തുണയും ലഭിച്ചു. പ്രിയങ്ക ഗാന്ധിയും ഒപ്പം ചേര്‍ന്നത് കാര്യങ്ങള്‍ അതിവേഗത്തിലാക്കി.

പിസിസി അധ്യക്ഷ സ്ഥാനത്ത്

അങ്ങനെയാണ് സിദ്ധു പിസിസി അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. ഇതോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം ആയി എന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ ഇതിന് ശേഷമാണ് പഞ്ചാബില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അമരീന്ദറിന്റെ ജനപ്രീതി ഇടിഞ്ഞെന്ന റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് ലഭിക്കുന്നത്. ഇതോടെ രാഹുല്‍ വീണ്ടും ഇടപ്പെട്ടു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന പരാതിയുമായി നാല് മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ എഐസിസിക്ക് മുന്നില്‍ എത്തിയതും ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ക്ക് ഗുണകരമായി.

കത്തെഴുതിയത്

എംഎല്‍എമാര്‍ അമരീന്ദര്‍ സിങ്ങിനെതിരായി കത്തെഴുതിയത് ഹൈക്കമാന്‍ഡ് അറിവോടെയാണെന്നും സൂചനയുണ്ട്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി നില്‍ക്കെ രാഹുല്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പാര്‍ട്ടിയിലെ ജി-23 നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും മറുപക്ഷത്തുള്ള ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുണ്ട്.

കനയ്യ കുമാറും

രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് മുന്നോടിയായിട്ടാണ് സിപിഐ നേതാവ് കനയ്യ കുമാറിനേയും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയേയും പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കവും നടക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനത്തെ കുറിച്ചും ഉടന്‍ തന്നെ തീരുമാനം ഉണ്ടാവും.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
Rahul Gandhi's strategy to return to the presidency behind the replacement of Amarinder Singh-report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X