കേന്ദ്രത്തിന് കണക്ക് മാഷിനെ ആവശ്യമുണ്ട്!!! ഊർജിത് പട്ടേലിനെ പരിഹസിച്ച് രാഹുൽ ഗാന്ധി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അസാധുവാക്കിയതിനു ശേഷം ബാങ്കിൽ മടങ്ങിയെത്തിയ നോട്ടുകൾ എണ്ണി കഴിഞ്ഞിട്ടില്ലെന്ന റിസർവ് ബാങ്ക് ഗവർണർ ഈർജിത് പട്ടേലിന്റെ മറുപടിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ പരിഹസിച്ചത്.കണക്ക് പഠിപ്പിക്കുന്നതിന് കേന്ദ്ര​സർക്കാർ‌ കണക്ക് അധ്യാപകരെ തോടുന്നു. യോഗ്യതയുള്ളവർ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അശ്ലീല സൈറ്റുകൾക്കെതിരെ നടപടി!!! 3500 സൈറ്റുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സർക്കാർ!!

റോഡിൽ മാത്രമല്ല ജോലി സ്ഥലത്തും ഹെൽമെറ്റ് അത്യാവശ്യം!!! ഓഫീസിൽ ഹെൽമെറ്റ് ധരിച്ച് ജീവനക്കാര്‍!!

പാർ‌ലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്നിലാണ് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ നോട്ട് എണ്ണൽ ഇതുവരെ കഴിഞ്ഞില്ലെന്ന് അറിയിച്ചത്. പാർളമെന്റിൽ സമാജ്വാദി പാർട്ടി നേതാവ് നരോഷ് അഗർവാൾ, തൃണമൂൽ നേതാവ് എംപി സൗഗതോ റോയ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർളമെന്റ് സമിതിക്കും മുൻപാകെ മറുപടി പറയുകയായിരുന്നു.നോട്ടെണ്ണൽ ഇപ്പോഴും തുടരുന്നുവെന്നും ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ഊർജിത്ത് പട്ടേൽ അറിയിച്ചു. ഞയർ ഒഴികെ ബാക്കിയെല്ലാ ദിവസവും നടപടിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.

rahul gandi

പോസ്റ്റോഫീസുകൾ ശേഖരിച്ച അസാധുവാക്കിയ നോട്ടുകൾ പൂർണ്ണമായും റിസർ ബാങ്കിൽ ബാങ്കിൽ നിക്ഷോപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നോട്ട് പിൻവലിച്ചതിനു ശേഷം രണ്ടാം തവണയാണ് ഊർജിത് പട്ടേലിനെ പാർളമെന്റ് സമിതിക്കും മുന്നിൽ വിളിപ്പിക്കുന്നത്.കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടെ അധ്യക്ഷതയിലുള്ള സമിതിക്കു മുന്നിലാണ് അദ്ദേഹം വീണ്ടും എത്തിയത്.നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് എംപിമാരുടെ ചോദ്യം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഉർജിത് പട്ടേലിനെ വീണ്ടും വിളിച്ചു വരുത്തിയത്.

English summary
Rahul Gandhi tweeted that Narendra Modi government may well be in search of a Math teacher. Retweeting an article, Congress vice president wrote “GoI needs a math tutor”. Rahul Gandhi’s tweet was in reply to Urjit Patel’s statement that counting of notes has been delayed as the bank is still waiting to receive cash from certain cooperatives and Nepal based banks.
Please Wait while comments are loading...