സര്‍ക്കാരിന്റെ കള്ളങ്ങള്‍ പൊളിച്ചടുക്കുമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. സര്‍ക്കാരിന് തന്നെ ഭയമാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറയുകയുണ്ടായി. സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കുക തന്നെ ചെയ്യുമെന്നാണ് രാഹുല്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് ബിജെപി നേതാക്കളും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞപ്പോള്‍ ഇവര്‍ക്കുള്ള മറുപടി പാര്‍ലമെന്റില്‍ നല്‍കുമെന്നാണ് രാഹുല്‍ പറഞ്ഞത്. സത്യമെന്താണെന്ന് ജനങ്ങള്‍ക്ക് മുഴുവന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. തനിക്കും കോണ്‍ഗ്രസിനെതിരെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

ഇത്തരം തെറ്റായ ആരോപണങ്ങള്‍ കൊണ്ട് എത്രനാള്‍ മുന്നോട്ട് പോകും. തെറ്റ് ആരാണ് ചെയ്തതെന്ന് ഒരിക്കല്‍ പുറത്തുവരും. സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ പുറത്തുവരുമെന്നാണ് രാഹുല്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം രാഹുലിനെതിരെ സ്മൃതി ഇറാനി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അനുകൂലിച്ചതിനായിരുന്നു രാഹുലിനെതിരെ സ്മൃതി പ്രതികരിച്ചത്.
സ്മൃതിക്കെതിരെ രാഹുലും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് സ്മൃതി ഉത്തരവാദിയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഏതെങ്കിലും സ്ഥലത്ത് രാഹുല്‍ ഗാന്ധിയെ രണ്ടു തവണ കണ്ടിട്ടുണ്ടോയെന്നാണ് സ്മൃതി ചോദിച്ചത്. ഉണ്ടാവില്ലെന്ന് പറഞ്ഞ സ്മൃതി, അദ്ദേഹം എല്ലാത്തിലും രാഷ്ട്രീയ അവസരങ്ങള്‍ ഉണ്ടാക്കുകയാണെന്നും പറയുകയുണ്ടായി. ഇതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയത്.












Click it and Unblock the Notifications