ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതി: സവർക്കറേയും കടുത്ത ഭാഷയില്‍ വിമർശിച്ച് രാഹുല്‍ ഗാന്ധി
ഡല്‍ഹി: ബിജെപിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി ജെ പി രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് വിമർശിച്ച അദ്ദേഹം ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്നും കുറ്റപ്പെടുത്തി. ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള വൈരുദ്ധ്യവും തന്റെ പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി വരച്ചുകാട്ടി. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യില്‍പിടിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ആർ എസ് എസ് വിഡി സവർക്കർക്കെതിരേയും അദ്ദേഹം നിശിതമായ ഭാഷയില്‍ വിമർശിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ ഇന്ത്യയില്‍ നിന്ന് ഒന്നുമില്ലെന്ന് സവർക്കർ തന്റെ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

"നമ്മുടെ ഭരണഘടനയിൽ ഇന്ത്യയിൽ നിന്ന ഒന്നുമില്ലെന്ന് സവർക്കർ തൻ്റെ രചനകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ നേതാവിൻ്റെ വാക്കുകളിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുണ്ടോ? നിങ്ങൾ പാർലമെൻ്റിൽ ഭരണഘടനയെ പുകഴ്ത്തുമ്പോൾ നിങ്ങൾ സവർക്കറെ പരിഹസിക്കുകയാണ്," ബി ജെ പിയെ ലക്ഷ്യമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഇന്ത്യൻ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതിൽ ഇന്ത്യയില്‍ നിന്നുള്ള ഒന്നുമില്ല എന്നതാണ്. നമ്മുടെ ഹിന്ദു രാഷ്ട്രത്തില്‍ വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവും ആരാധിക്കപ്പെടുന്നതും പുരാതന കാലം നമ്മുടെ സംസ്കാരത്തിനും ആചാരങ്ങൾക്കും ചിന്തകൾക്കും അനുഷ്ഠാനങ്ങൾക്കും അടിസ്ഥാനമായി മാറിയതുമായ ഗ്രന്ഥമാണ് മനുസ്മൃതി. ഈ പുസ്തകം, നൂറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തിൻ്റെ ആത്മീയവും ദൈവികവുമായ യാത്രയെ ക്രോഡീകരിച്ചു. ഇന്ന് മനുസ്മൃതി നിയമമാണ്." സവർക്കറുടെ വാക്കുകള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉദ്ധരിച്ചു.
നമ്മുടെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കണമെന്ന് സവർക്കർ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഭരണഘടന തുറക്കുമ്പോൾ, അംബേദ്കർ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു എന്നിവരുടെ ശബ്ദവും ആശയങ്ങളും നമുക്ക് കേൾക്കാനാകും.ഭരണഘടന ആധുനിക ഇന്ത്യയുടെ രേഖയാണ്, എന്നാൽ പുരാതന ഇന്ത്യയുടെ ആശയങ്ങൾ ഇല്ലാതെ അത് ഒരിക്കലും എഴുതപ്പെടില്ല. സവർക്കറെ വിമർശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സവർക്കെതിരായ പരാമർശത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതി സമന്‍സ് അയച്ചിരുന്നു. 2025 ജനുവരി 10 ന് കോടതിയില്‍ നേരിട്ട് വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ പി സി) 153 (എ), 505 വകുപ്പുകൾ പ്രകാരം മുന്‍ എ ഐ സി സി അധ്യക്ഷനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നേരിട്ട് ഹാജരാകന്‍ സമന്‍സ് അയച്ചത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ 2022 നവംബർ 17 ന് മഹാരാഷ്ട്രയിലെ അകോലയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെച്ച് സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി വർഗീയ കലാപം പടർത്തുന്ന തരത്തിലുള്ള ഗുരുതരമായ പരാമർശങ്ങൾ നടത്തിയെന്ന് കാട്ടി അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications