Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി യുപിയിലെ കോടതിയില്‍ ഹാജരാവണം; കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള കേസ് ഇതാണ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഉത്തര്‍പ്രദേശ് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം. ജൂലായ് രണ്ടിനാണ് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപകീര്‍ത്തി കേസിലാണ് രാഹുല്‍ ഹാജരാവേണ്ടത്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ എത്തിയ ഘട്ടത്തിലാണ് നിയമനടപടി വീണ്ടും സജീവമായിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മോശമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് ആരോപണം. ബിജെപി നേതാവ് വിജയ് മിശ്ര 2018ല്‍ നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ആറ് വര്‍ഷത്തോളമായി ഇത് കോടതിയുടെ പരിഗണനയിലാണ്.

rahul-gandhi

അതേസമയം കേസസില്‍ കക്ഷി ചേരാനായി രാം പ്രതാപ് എന്നയാളും എത്തിയിരുന്നു. എന്നാല്‍ പരാതിക്കാരെ അഭിഭാഷകന്‍ സന്തോഷ് കുമാര്‍ പാണ്ഡെ ഇതിനെ എതിര്‍ത്തു. പ്രതാപ് ഈ കേസില്‍ ബാധിക്കപ്പെട്ടയാളോ അതല്ലെങ്കില്‍ ഈ വിഷയവുമായി ബന്ധമുള്ളയാളോ അല്ലെന്ന് പാണ്ഡെ പറഞ്ഞു. രാഹുലിന്റെ അഭിഭാഷകന്‍ കാശി പ്രസാദ് ശുക്ലയും പ്രതാപിന്റെ ഹര്‍ജിയെ എതിര്‍ത്തു. ഇതോടെ കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.

തുടര്‍ന്ന് അടുത്ത വാദം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നും ആവശ്യപ്പെട്ടു. ഫെബ്രുവരി ഇരുപതിന് രാഹുല്‍ നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. അമേഠിയില്‍ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് അദ്ദേഹത്തിന് ജാമ്യവും നല്‍കിയിരുന്നു.

അതേസമയം ഇന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധി ഹസ്തദാനം ചെയ്തിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഓം ബിര്‍ള വിജയം നേടിയ ശേഷമായിരുന്നു രാഹുല്‍ മോദിയുമായി ഹസ്തദാനം ചെയ്തത്. പതിനെട്ടാം ലോക്‌സഭയില്‍ പുതിയൊരു അധ്യായത്തിനാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

അതേസമയം പ്രതിപക്ഷ നേതൃനിരയില്‍ ഇത്തവണ ശക്തമായ സാന്നിധ്യമാവാനും ആദ്യ ദിനത്തില്‍ തന്നെ രാഹുലിന് സാധിച്ചിരിക്കുകയാണ്. രാഹുലിന്റെ വസ്ത്രങ്ങള്‍ അടക്കം ഇത്തവണ ശ്രദ്ധിക്കപ്പെട്ടു. വെള്ള കുര്‍ത്തയും പൈജാമയും ധരിച്ചാണ് രാഹുല്‍ എത്തിയത്. സ്ഥിരമായി ഉപയോഗിക്കുന്ന വൈറ്റ് ടീഷര്‍ട്ടും പാന്റുകളും ഇത്തവണയുണ്ടായിരുന്നില്ല.

ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു. വിശ്വാസത്തിന്റെ പുറത്താണ് സഹകരണം ഉണ്ടാവുക. സഭ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടാവും. പ്രതിപക്ഷത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.

പ്രതിപക്ഷത്തെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ആത്മവിശ്വാസം എനിക്കുണ്ട്. സഭ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനേക്കാള്‍, ഇന്ത്യയുടെ ശബ്ദം എത്രത്തോളം കേള്‍ക്കാന്‍ അനുവദിക്കുമെന്നാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം സഭയുടെ പേരില്‍ സ്പീക്കറെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+