മാനനഷ്ട കേസില്‍ രാഹുല്‍ മുംബൈ കോടതിയിലേക്ക്, കൂട്ടിന് യെച്ചൂരിയുണ്ടാകുമോ? അധ്യക്ഷനല്ലെങ്കിലും കേസുകൾ
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിക്കഴിഞ്ഞു. തന്റെ രാജിക്കത്തും അദ്ദേഹം പുറത്ത് വിട്ടു. എന്നാല്‍ കോണ്‍ഗ്രസ് പദവികള്‍ വഹിച്ചിരുന്ന കാലത്തുള്ള കേസുകള്‍ അദ്ദേഹത്തെ പെട്ടെന്നൊന്നും വിട്ടുപോവില്ലെന്ന് ഉറപ്പാണ്.
ഗൗരി ലങ്കേഷ് വധക്കേസില്‍ രാഹുല്‍ നടത്തിയ പ്രതികരണത്തില്‍ അദ്ദേഹത്തിനെതിരെ മുംബൈ മസ്ഗാവ് മെട്രോപൊളിറ്റന്‍ കോടതിയില്‍ ഒരു മാനനഷ്ട കേസുണ്ട്. ആ കേസില്‍ രാഹുല്‍ ജൂലായ് 7 ന് ഹാജരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനും ആയ ധ്രുതിമാന്‍ ജോഷിയാണ് പരാതിക്കാരന്. 2017 ല്‍ ആയിരുന്നു ഇയാള്‍ കോടതിയെ പരാതിയുമായി സമീപിച്ചത്.

ഗൗരി ലങ്കേഷ് വധം
2017 സെപ്തംബറില്‍ ആണ് മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആയ ഗൗരിലങ്കേഷ് ബെംഗളൂരുവില്‍ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് 24 മണിക്കൂറിനകം ബിജെപിയേയും ആര്‍എസ്എസ്സിനേയും കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ അഭിഭാഷകനെ ചൊടിപ്പിച്ചത്.

രാഹുല്‍ പറഞ്ഞത്
ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തേയോ ബിജെപി പ്രത്യയശാസ്ത്രത്തേയോ എതിര്‍ത്ത് ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മര്‍ദ്ദത്തിലാക്കപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ഒരുപക്ഷേ കൊല്ലപ്പെടുകയോ ചെയ്തേക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഗൗരിലങ്കേഷിന്റെ കൊലപാതകം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

രാഹുല്‍ മാത്രമല്ല, യെച്ചൂരിയും
കേസില്‍ രാഹുല്‍ ഗാന്ധി മാത്രമല്ല എതിര്‍കക്ഷി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരേയും അഭിഭാഷകന് ഇതേ പരാതി ഉന്നയിച്ചിട്ടുണ്ട്. ഗൗരിലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രവും ആര്‍എസ്എസ്സുകാരും ആണെന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്.

സോണിയയും സിപിഎമ്മും
അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും സിപിഎമ്മിനേയം കുടി പ്രതി സ്ഥാനത്ത് നിര്‍ത്തിയായിരുന്നു. ധ്രുതിമാന്‍ ജോഷിയുടെ പരാതി. എന്നാല്‍ വ്യക്തികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് പാര്‍ട്ടികള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധിയ്ക്കും സീതാറാം യെച്ചൂരിയ്ക്കും കോടതി സമണ്‍സ് അയക്കുകയും ചെയ്തിരുന്നു.

പോലീസ് അന്വേഷണം വേണമെന്ന്
സ്വകാര്യ അന്യായമായിട്ടാണ് ധ്രുതിമാന്‍ ജോഷി കോടതിയെ സമീപച്ചത്. രാഹുല്‍ ഗാന്ധിയുടേയും സീതാറാം യെച്ചൂരിയുടേയും പരാമര്‍ശത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിടണം എന്നാണ് ആവശ്യം. ജൂലായ് നാലിന് രാഹുല്‍ ഗാന്ധിയ്ക്കൊപ്പം യെച്ചൂരിയും കോടതിയില്‍ ഹാജരാകുമോ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications