Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെയുടെ സീറ്റിലേക്ക് രാഹുലിന്റെ വിശ്വസ്തന്‍, ഗുലാം നബിയെ വെട്ടും, ജി23ക്ക് പണി വരുന്നു

ദില്ലി: ജി23യുടെ പ്രതിപക്ഷ യോഗം രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ സീറ്റില്‍ അടിമുടി മാറ്റം കൊണ്ടുവരുമെന്നാണ് സൂചന. സീനിയര്‍ നേതാക്കള്‍ക്കൊന്നും രാജ്യസഭാ സീറ്റ് നല്‍കില്ലെന്ന സൂചനയാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്.

അതേസമയം വന്‍ വെല്ലുവിളി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് രാഹുല്‍ ഗാന്ധി നേരിടുന്നുണ്ട്. ഗുലാം നബി ആസാദിന് ടിക്കറ്റ് കൊടുക്കാന്‍ ഡിഎംകെ നിര്‍ബന്ധിക്കുമെന്ന് ഉറപ്പാണ്. അതിലുപരി എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്നിവരുടെ നിലപാടും നിര്‍ണായകമാകും.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക ഒഴിവ് വരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പ്രഖ്യാപിക്കാന്‍ ഇരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഈ സീറ്റുകളിലൊന്ന് ഡിഎംകെ ഓഫര്‍ ചെയ്തതാണ്. അല്ലാതെ വിജയിക്കാവുന്ന ശക്തി കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ ഇല്ല. എന്നാല്‍ ഡിഎംകെ നിര്‍ദേശിച്ച പേരാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി വെട്ടിയിരിക്കുന്നത്. സീനിയര്‍ ടീമില്‍ നിന്ന് ഒരു നേതാവിനും ടിക്കറ്റ് കൊടുക്കേണ്ട എന്നാണ് തീരുമാനം. പകരം നേതാവിനെ കണ്ടെത്തിയിട്ടുമുണ്ട്. ഗുലാം ആസാദിന്റെ പേരാണ് ഡിഎംകെ നിര്‍ദേശിച്ചത്.

2

ആസാദ്, സോണിയാ ഗാന്ധിക്ക് നേരത്തെ കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കത്തയച്ച ജി23 സംഘത്തിലെ നേതാക്കളാണ്. അതിലുപരി നേരത്തെ കപില്‍ സിബല്‍ വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിര്‍ണായക സാന്നിധ്യവും ആസാദായിരുന്നു. ഇവര്‍ ഉണ്ടാക്കിയ പ്രശ്‌നം കാരണമാണ് സോണിയ ഇപ്പോള്‍ പ്രതിപക്ഷ നേതാക്കളെ യോഗത്തിനായി ക്ഷണിക്കേണ്ടി വന്നത്. രാഹുല്‍ തന്റെ വിശ്വസ്തനായ പ്രവീണ്‍ ചക്രവര്‍ത്തിയെ രാജ്യസഭയിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് സെല്ലിന്റെ അധ്യക്ഷനാണ് പ്രവീണ്‍ ചക്രവര്‍ത്തി.

3

പ്രവീണിന് സീറ്റ് കൊടുക്കാന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നതിന് കാരണമുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രവീണാണ്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. രാഹുലിനെ ഇത്രയും താഴ്ച്ചയിലേക്ക് വീഴ്ത്തിയതിന് കാരണവും പ്രവീണാണ്. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന ക്യാമ്പയിന്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നില്‍ പ്രവീണ്‍ ചക്രവര്‍ത്തിയായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹത്തിന്് നല്ല പേരല്ല ഉള്ളത്. കെസി വേണുഗോപാലിനെയും പ്രവീണിനെയും മാറ്റണമെന്നാണ് ജി23 നേതാക്കളുടെ പ്രധാന ആവശ്യം.

4

ഗുലാം നബി ആസാദ് നേരത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്. ഡിഎംകെ പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥിയായി ആസാദിനെ രാജ്യസഭയിലേക്ക് അയക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ടീം രാഹുല്‍ ഇതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയുടെ മാസ്റ്റര്‍ ബ്രെയിനായിട്ടാണ് വരുണ്‍ ചക്രവര്‍ത്തിയെ കാണുന്നത്. കോണ്‍ഗ്രസിലെ പല കമ്മിറ്റികളും ഇപ്പോള്‍ തന്നെ ജി23 നേതാക്കളുണ്ട്. എന്നാല്‍ രാജ്യസഭയിലേക്ക് ആസാദിനെ അയക്കുന്നതിനോട് രാഹുലിന് യോജിപ്പില്ല.

5

അടുത്തിടെ മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ രാജ്യസഭയിലേക്ക് അയച്ചിരുന്നു കോണ്‍ഗ്രസ്. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് അദ്ദേഹമാണ്. ഇനിയൊരു സീനിയര്‍ നേതാവ് വന്നാല്‍ പ്രതിപക്ഷ സ്ഥാനം മാറ്റി നല്‍കാനുമാവില്ല. അതേസമയം കപില്‍ സിബലിനെ പോലെ കടുത്ത രീതിയില്‍ നേതൃത്വത്തെ ആക്രമിക്കാന്‍ ആസാദ് തയ്യാറായിട്ടില്ല. പ്രധാനമായും കശ്മീര്‍ വിഷയങ്ങളിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. പാര്‍ലമെന്റിനുള്ളില്‍ ആസാദിനെ പോലൊരു പരിചയസമ്പന്നന്‍ വേണമെന്നാണ് സ്റ്റാലിന്റെ നിലപാട്. മറ്റ് പ്രതിപക്ഷ കക്ഷികളുടെ നിര്‍ദേശവും സ്റ്റാലിന്‍ ഇക്കാര്യത്തില്‍ തേടും.

6

അതേസമയം പവാറും മമതയും സ്റ്റാലിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇവരോടും കൂടി അഭിപ്രായം ചോദിക്കാനാണ് സാധ്യത. പ്രതിപക്ഷ കക്ഷികളെല്ലാം ആസാദ് പാര്‍ലമെന്റില്‍ വേണമെന്ന അഭിപ്രായത്തിലാണ്. അതേസമയം കോണ്‍ഗ്രസ് ദുര്‍ബലമാവുന്ന സംസ്ഥാനങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ തുടക്കമിട്ട് കഴിഞ്ഞു. തൃണമൂലും എന്‍സിപിയും പല സംസ്ഥാനങ്ങളിലായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിലെ നേതൃമാറ്റം വൈകുന്നത് ഇവര്‍ക്ക് ഗുണകരമാണ്. കോണ്‍ഗ്രസ് ബംഗാളില്‍ വട്ടപൂജ്യമായി. അസമിലും കേരളത്തിലും തകര്‍ന്നു. ബീഹാറിലും നേട്ടമുണ്ടാക്കാനായില്ല. ഇതൊക്കെയാണ് തൃണമൂല്‍ അടക്കമുള്ളവര്‍ വളരാന്‍ ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്
    7

    രാഹുലിന്റെ മികവില്ലായ്മയാണ് ഇതിനെല്ലാം കാരണമെന്ന് പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും കരുതുന്നുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പൂര്‍ണമായും ടിഎംസിയിലേക്കോ ബിജെപിയിലേക്കോ പോയി. അസമിലും, തെലങ്കാനയിലും ആന്ധ്രയിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും സ്ഥിരതയില്ല. മധ്യപ്രദേശും കര്‍ണാടകയും അധികാരം നഷ്ടമായി. ബാക്കി മൂന്നിടത്തും കടുത്ത വിഭാഗീയതാണ്. കോണ്‍ഗ്രസിനെ നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ് ഈ പാര്‍ട്ടികള്‍. അതിലൂടെ അധികാരത്തില്‍ ബലം നോക്കി തുടരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളും അവസാനിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+