രാഹുല്‍ നാളെ ഇഡിക്ക് മുന്നിലേക്ക്; വന്‍ പ്ലാനിംഗുമായി കോണ്‍ഗ്രസ്, എംപിമാരെല്ലാം ദില്ലിയിലേക്ക്...
ദില്ലി: രാഹുല്‍ ഗാന്ധി ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാളെ ഇഡിക്ക് മുന്നിലേക്ക് വീണ്ടും എത്തുകയാണ്. രാഹുലിന്റെ അറസ്റ്റുണ്ടാകുമെന്ന ഭയം എല്ലാ നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പതറിയിട്ടില്ല. വലിയ പ്ലാനിംഗോടെ ഓരോ കാര്യങ്ങളും ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനം ഒരിക്കല്‍ കൂടി പ്രക്ഷോഭ വേദിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മോദി സര്‍ക്കാര്‍ നാളെ പ്രതിരോധത്തിലാവും എന്ന കാര്യം സംശയമില്ല. കാരണം അഗ്നിപഥുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഒരുസ്ഥലത്തുണ്ട്. പ്രതിപക്ഷ നിലയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രതിഷേധം കൂടിയാവുമ്പോള്‍ അത് ദില്ലി പോലീസിന് പോലും നിയന്ത്രിക്കാന്‍ സാധിച്ചെന്ന് വരില്ല. കോണ്‍ഗ്രസ് പ്ലാനിന്റെ വിശദമായ വിവരങ്ങളിലേക്ക്....

സോണിയാ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസമാണ് നേരത്തെ രാഹുലിനെ തുടര്‍ച്ചയായി രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. എന്നാല്‍ ഇതുകൊണ്ട് കാര്യങ്ങള്‍ അവസാനിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് ഇഡി സൂചിപ്പിക്കുന്നത്. രാജ്യം മുഴുവന്‍ കോണ്‍ഗ്രസിന്റെ കരുത്ത് എന്താണെന്ന് അറിയിക്കാന്‍ പോവുകയാണ് രാഹുല്‍. അത് മാത്രമല്ല മുഴുവന്‍ എംപിമാരോടും ഇന്ന് വൈകുന്നേരത്തോടെ തന്നെ ദില്ലിയിലെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പോലീസ് തടഞ്ഞാല്‍ എംപിമാരുടെ വീടുകളിലോ ജന്തര്‍മന്ദറിലോ സമരം നടത്താനാണ് തീരുമാനം. മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. ഇവര്‍ രാജ്യസഭ-ലോക്‌സഭ അധ്യക്ഷന്മാര്‍ക്ക് നല്‍കിയ പരാതിയിലും ഇപ്രകാരം പറയുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെ തന്നെ മാറ്റുമെന്നാണ് വിലയിരുത്തല്‍. അറസ്റ്റുണ്ടായാല്‍ രാജ്യത്താകെ പ്രതിഷേധം ശക്തിപ്പെടുത്തും. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുലിന്റെ നിര്‍ദേശവും രാഷ്ട്രീയമായി തന്നെയുള്ള കോണ്‍ഗ്രസ് ഗെയിമാണ്.

സുനില്‍ കനുഗോലുവിന്റെ അപ്രതീക്ഷിത തന്ത്രങ്ങളാണ് കോണ്‍ഗ്രസിനെ വീണ്ടും തെരുവിലിറക്കിയത്. ആദ്യ ഘട്ട സമരത്തിലെ വിജയം ഇങ്ങനെയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബിവി ശ്രീനിവാസിനെ പ്രതിഷേധത്തിനിടെ പോലീസ് ചവിടുന്നത് സോഷ്യല്‍ മീഡിയയില്‍ ആകെ നിറഞ്ഞ് നിന്നു. വാര്‍ത്താ ചാനലുകളിലും ഇത് തന്നെയായിരുന്നു പ്രധാന കവറേജ്. കോണ്‍ഗ്രസിന്റെ രണ്ട് മുഖ്യമന്ത്രി ദില്ലിയില്‍ മണിക്കൂറുകളോളം കാറില്‍ തടഞ്ഞു വെച്ചു. ഇതെല്ലാം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. പക്ഷേ ഈ സമരം വിലക്കയറ്റവും, പാചകവാതവും വര്‍ധിപ്പിക്കുമ്പോഴും വേണമെന്ന് ആളുകള്‍ തന്നെ പറയുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ഓരോ നേതാവും അറസ്റ്റിലാവുന്നതും കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം വ്യാപകമായി ഉപയോഗിച്ചിരുന്നു. പക്ഷേ ഗാന്ധി കുടുംബത്തിന് മാത്രമായി ഈ പ്രക്ഷോഭം ഒതുങ്ങരുതെന്നും നിര്‍ദേശം. വിലക്കയറ്റ പ്രക്ഷോഭം അടക്കം കോണ്‍ഗ്രസ് നടത്തമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് ആസ്ഥാനത്ത് പോലീസ് കയറുക കൂടി ചെയ്തതോടെ പാര്‍ട്ടി തല്‍ക്കാം ഒറ്റക്കെട്ടാണ്. നേരത്തെ രണ്‍ദീപ് സുര്‍ജേവാലയ്ക്ക് ഉണ്ടായിരുന്ന പവര്‍ ഇപ്പോള്‍ ജയറാം രമേശിനാണ്. കമ്മ്യൂണിക്കേഷന്‍ വിഭാഗം അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. പ്രതിഷേധങ്ങളുടെ മുനില്‍ രാഹുല്‍-പ്രിയങ്ക വിശ്വസത്രുടെ വലിയൊരു സംഘം തന്നെയുണ്ട്.

ഈ വര്‍ഷം ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ സമരം നേട്ടമാകുമോ എന്ന് പരീക്ഷിക്കാനും കോണ്‍ഗ്രസ് ശ്രമമുണ്ട്. അതിനാണ് ഏറ്റവും പ്രമുഖരെ തന്നെ രംഗത്തിറക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിലൂടെ പുതിയ നേട്ടങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഒരു ലാത്തിച്ചാര്‍ജ് ഉണ്ടായാല്‍ ദില്ലി പോലീസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കും. ഇതെല്ലാം മാധ്യങ്ങളുടെ ഭാഗമാകും. കൃത്യമായ സ്‌പേസിലൂടെ കോണ്‍ഗ്രസ് വേട്ടയാടപ്പെടുന്നു എ്‌ന് ജനങ്ങളിലേക്ക് എത്തികുകയാണ് ലക്ഷ്യം സുനില്‍ കനുഗോലുവിന്റെ ഈ ടാര്‍ഗറ്റ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് ഗുണം ചെയ്‌തേക്കും. അതിനാണ് രാഹുലിന്റെ അറസ്റ്റ് അടക്കം നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications