കര്‍ണ്ണാടക മന്ത്രിയുടെ റിസോര്‍ട്ടില്‍ റെയ്ഡ്: ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ലക്ഷങ്ങള്‍...
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമാണ് ബുധനാഴ്ച രാവിലെ റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയത്.
ബെംഗളൂരു: കര്‍ണ്ണാടക മന്ത്രി ഡികെ ശിവകുമാറിന്‍റെ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിട്ടുള്ള ബെംഗളൂരുവിലെ റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്. 42 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരാഴ്ചയായി പാര്‍പ്പിച്ചിട്ടുള്ള ഈഗിള്‍ട്ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിന് പുറമേ മന്ത്രിയുടെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ തിരച്ചിലിന് പുറമേ മന്ത്രിയുടെ ദില്ലിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടി രൂപയും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ 2.5 കോടി രൂപയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. മന്ത്രിയുടെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുമായും ബന്ധപ്പെട്ട 39 ഇടങ്ങളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍തോതില്‍ പണം കൈമാറ്റം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വ്യാപക റെയ്ഡ് നടക്കുന്നത്.

പത്തോളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമാണ് ബുധനാഴ്ച രാവിലെ റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ നിന്നുള്ള 42 എംഎല്‍എമാരെയാണ് വെള്ളിയാഴ്ച രാത്രി മുതല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചുവരുന്നത്.
വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഓഗസ്റ്റ് എട്ടിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ബെംഗളൂരുവിലുള്ള റിസോര്‍ട്ട് മന്ത്രി ശിവകുമാറിന്‍റെ സഹോദരന്‍ ഡികെ സുരേഷാണ് നടത്തുന്നത്.












Click it and Unblock the Notifications