കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫ് സീസണില്‍ നിരക്ക് കുറച്ച് റെയില്‍വേ; പകുതി നിരക്കില്‍ യാത്ര ചെയ്യാമെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: ഓഫ് സീസണില്‍ നിരക്ക് കുറച്ച് കൊണ്ട് ഇന്ത്യന്‍ റെയില്‍വേ. ഓഫ് സീസണിലും, റിസര്‍വേഷന്‍ കുറവുള്ള സമയത്തും ശതാബ്ദി, രാജധാനി, തുരന്തോ എക്പ്രസ്സുകളില്‍ പുതിയ നിരക്കില്‍ യാത്ര ചെയ്യാമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.പുതിയ സംവിധാനത്തില്‍ മാറ്റം കൊണ്ടുവണമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ നടന്ന അഭിമുഖത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്തിയത്.

2016ല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ട്രെയിനുകളുടെ നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫ്ളെക്സി- ഫെയര്‍ സംവിധാനം നടപ്പിലാക്കിയതോടെ റിസര്‍വേഷന്‍ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകള്‍ 10 ശതമാനം വരെ തുക അധികമായി ഇൗടാക്കുകയും ചെയ്തിരുന്നു. 2016-17 വര്‍ഷത്തില്‍ റെയില്‍വേക്ക് അധിക വരുമാനം ലഭിച്ചെങ്കിലും ഇതുവഴി യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇൗ സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് തീരുമാനം മാറ്റിയത്.

 railway

ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിരക്ക് കൂടുക മാത്രം ചെയ്യുന്ന ഈ സംവിധാനത്തിനു പകരം പരിവര്‍ത്തനാത്മകമായ നിരക്കുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഓഫ് സീസണ്‍ കാലത്ത് ട്രെയിനുകളില്‍ തിരക്ക് കുറവാകുന്ന നിലയ്ക്ക് നിരക്കിലും മാറ്റം വരുത്തേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്.

English summary
indian railway reduces off season rates. people can travel in half rates says central railway minister piyush goal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X