കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ചവരെ ശക്തമായ മഴ: ഇടുക്കിയില്‍ ജാഗ്രത നിര്‍ദ്ദേശം, മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത

  • By Desk
Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ജില്ലദുരന്തനിവാരണ അഅതോറി അറിയിച്ചു. ജൂണ്‍ 11 വരെ ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി സെന്ററിന്റെ സഹായത്തിനായി പൊതുജനങ്ങള്‍ക്ക് 04862 233111, 9383463036, 9061566111, 04862 233130(ഫാക്സ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇടുക്കിയുടെ ഭൂപ്രകൃതിയനുസരിച്ച് അപകടസാധ്യതയേറിയ പ്രദേശങ്ങളില്‍ പ്രാദേശികതലത്തില്‍ മുന്നൊരുക്കങ്ങളും അത്യാവശ്യഘട്ടങ്ങളെ നേരിണ്ടതിനുള്ള ജാഗ്രതാ നിര്‍ദ്ദേശവും ബന്ധപ്പെട്ട വകുപ്പകളോട് സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

rainalert-

നിലവില്‍ രണ്ടു ദിവസങ്ങളിലായി ശക്തമായ മഴയാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്. പലയിടങ്ങളിലും ഇതിനകം ചെറിയതോതില്‍ മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോഡുകളില്‍ മരംകടപുഴകി വീണ് ഗതാതം തടസ്സപ്പെടുന്നതും പതിവായിട്ടുണ്ട്. ജനങ്ങള്‍ കൂടതല്‍ ജാഗ്രതപാലിക്കണമെന്നും അത്യാവശ്യഘട്ടങ്ങളെ നേരിടാന്‍ സജ്ജമായിരിക്കണമെന്നും ജില്ലാദുരന്തനിവരണ അഥോരിറ്റി അറിയിച്ചു.

English summary
Rain alert in Kerala during monsoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X