ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ. വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. രാജീവ് ചൗക്ക്, ഐടിഎ, ഇന്ത്യാ ഗേറ്റ്, ലോധി റോഡ്, നെഹ്‌റു സ്‌റ്റേഡിയം, ലജ്പത് നഗര്‍, എന്‍സിആര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അതേസമയം തലസ്ഥാന നഗരി അതിജാഗ്രതയിലാണ്. യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയും കടന്നാണ് ഉയരുന്നത്.
താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നദിയുടെ സമീപത്ത് താമസിക്കുന്നവരോടും ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയില്‍ അടക്കം കനത്ത മഴ തുടരുകയാണ്. അതേസമയം മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാല്‍ഗഡ്, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മഴക്കെടുതികളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയിലാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

കനത്ത മഴ പെയ്യാന്‍ സാധ്യതുള്ള ഇടങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കും. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേനകളെ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ഫട്‌നാവിസ് പറഞ്ഞു. വിദര്‍ഭില്‍ മഴക്കെടുതിയില്‍ പത്ത് ദിവസത്തിനിടെ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കാണ് വീടുകള്‍ നഷ്ടമായിരിക്കുന്നത്. ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ 27 പേരാണ് സംസ്ഥാനത്ത് മരിച്ചത്. എന്‍ഡിആര്‍എഫ് സംഘം ദൗത്യം അവസാനിപ്പിച്ചിരിക്കുകയാണെനന് മന്ത്രി ഉദയ് സാമന്ത് പറഞ്ഞു.












Click it and Unblock the Notifications