കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് രാജിവെക്കണമെന്ന് കോൺഗ്രസ്: ഫോൺ ചോർത്തലിൽ സിബിഐ അന്വേഷണം?

Google Oneindia Malayalam News

ജയ്പൂർ: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിയ്ക്കുന്നതിനായി ബിജെപി നേതാക്കൾ ചേർന്ന് ഗൂഢാലോചന നടത്തിയതായി തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നത് ഒഴിവാക്കാനാണ് കോൺഗ്രസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുള്ളത്.

 കോൺസുൽ ജനറലിന് പോലീസ് സുരക്ഷചട്ടം ലംഘിച്ചോ? ആദ്യം അറിയിക്കേണ്ടത് വിദേശകാര്യ മന്ത്രാലയത്തെ കോൺസുൽ ജനറലിന് പോലീസ് സുരക്ഷചട്ടം ലംഘിച്ചോ? ആദ്യം അറിയിക്കേണ്ടത് വിദേശകാര്യ മന്ത്രാലയത്തെ

ഗൂഢാലോചനയിൽ പങ്ക്

ഗൂഢാലോചനയിൽ പങ്ക്

ബിജെപി നേതാക്കൾ രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുന്നതിനായി ഗൂഢാലോചന നടത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ടിരുന്നു. കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്നുള്ള വിമത എംഎൽഎമാരും അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തുന്നത് പുറത്തുവന്ന ശബ്ദരേഖയിൽ വ്യക്തമാണ്.

പങ്കില്ലെന്ന് ബിജെപിയും

പങ്കില്ലെന്ന് ബിജെപിയും

സർക്കാർ അട്ടിമറി ശ്രമത്തിൽ സുർജേവാലയുടെ ആരോപണം തള്ളിക്കളഞ്ഞ് ഷെഖാത്ത് നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ശബ്ദരേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനായി അന്വേഷണം നടത്തണമെന്നാണ് ഷെഖാവത്ത് ഉന്നയിക്കുന്ന ആവശ്യം. രാജസ്ഥാനിലെ ജോധ്പൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് ഷെഖാവത്ത്. ശബ്ദരേഖ കോൺഗ്രസ് കെട്ടിച്ചമച്ചതാണെന്ന വാദമാണ് ബിജെപിയും ഉന്നയിക്കുന്നത്.

 എന്തുകൊണ്ട് ശബ്ദ സാമ്പിൾ നൽകുന്നില്ല?

എന്തുകൊണ്ട് ശബ്ദ സാമ്പിൾ നൽകുന്നില്ല?

ഇപ്പോൾ ഗജേന്ദ്ര ഷെഖാവത്തിനെതിരെ കേസെടുത്തുകയും അദ്ദേഹത്തെ അറിയുന്നവർ പുറത്തുവന്ന ശബ്ദരേഖയിലെ ശബ്ദം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം കേന്ദ്ര മന്ത്രി സ്ഥാനത്ത് തന്നെ തുടരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ജയ്പൂരിൽ വിളിച്ചുചേർത്ത ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്തുവന്നത് തന്റെ ശബ്ദരേഖയിലെ ശബ്ദം തന്റേതല്ലെന്നും മറ്റൊരു ഗജേന്ദ്രസിംഗിന്റേതാണെന്നും അദ്ദേഹം പറയുന്നത് ഞാൻ കേട്ടു. അങ്ങനെയെങ്കിൽ ഇക്കാര്യം തെളിയിക്കുന്നതിനായി അദ്ദേഹം ശബ്ദ സാമ്പിൾ നൽകി അന്വേഷണം പൂർത്തിയാകുന്നത് വരെ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുകയാണ് വേണ്ടതെന്നും അജയ് മാക്കൻ വ്യക്തമാക്കി.

 എന്തുകൊണ്ട് തടഞ്ഞു?

എന്തുകൊണ്ട് തടഞ്ഞു?


എന്തുകൊണ്ടാണ് ഭൻവർലാൽ ശർമ, കോൺഗ്രസ് വിമത എംഎൽഎയും ഗെലോട്ട് സർക്കാരിലെ അംഗവുമായിരുന്ന വിശ്വേന്ദ്ര സിംഗിന്റെയും ശബ്ദ സാമ്പിൾ നൽകുന്നതിൽ നിന്ന് തടഞ്ഞത്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയ സംഘത്തിൽ മറ്റ് വലിയ കേന്ദ്രസർക്കാർ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി സിബിഐ അന്വേഷണം വേണമെന്നും അജയ് മാക്കൻ ആവശ്യപ്പെടുന്നു.

ഭരണഘടനാ വിരുദ്ധം

ഭരണഘടനാ വിരുദ്ധം

രാഷ്ട്രീയ നേതാക്കളുടെ ഫോൺ ടാപ്പ് ചെയ്ത സംഭവം ഭരണഘടനാവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നേതാക്കൾക്ക് 24- 35 കോടി വാഗ്ധാനം ചെയ്ത സാഹചര്യത്തിൽ പണത്തിന്റെ ഉറവിടം എന്താണെന്ന് ബിജെപി വ്യക്തമാക്കണമെന്നും അജയ് മാക്കൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തുകൊണ്ട് വിമതർക്ക് സംരക്ഷണം

എന്തുകൊണ്ട് വിമതർക്ക് സംരക്ഷണം


ബിജെപിക്ക് അട്ടിമറി ശ്രമത്തിൽ പങ്കില്ലെങ്കിൽ പിന്നെന്തിനാണ് പൈലറ്റ് ക്യാമ്പിലെ എംഎൽഎമാർക്ക് സംരക്ഷണംനൽകാൻ ബിജെപി നിർബന്ധിതരാകുന്നത്. സംഭവത്തിൽ ഹരിയാണ സർക്കാർ, കേന്ദ്രസർക്കാർ, ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ദില്ലി പോലീസ് എന്നിവരുടെ പങ്കും മാക്കൻ ചോദ്യം ചെയ്യുന്നുണ്ട്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസിലെ എസ്ഒജി സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ പാർട്ടി ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പരാതിയിലാണ് വെള്ളിയാഴ്ച പോലീസ് കേസെടുത്തത്. സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോൺഗ്രസ് യൂണിറ്റിന്റെ തലപ്പത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് ശബ്ദരേഖകളും പുറത്തുവരുന്നത്.

101 എംഎൽഎമാരുടെ പിന്തുണ

101 എംഎൽഎമാരുടെ പിന്തുണ

200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 101 എംഎൽഎമാരാണ് അശോക് ഗെലോട്ടിനുള്ളത്. ബിജെപിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. 21 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടുന്ന സച്ചിൻ പൈലറ്റ് എംഎൽഎമാർക്കൊപ്പം കഴിഞ്ഞ ഒരാഴ്ചയായി ദില്ലിയിലെ ഐടിസി ഗ്രാൻഡ് ഭാരതിലാണ് കഴിഞ്ഞുവരുന്നത്.

 എംഎൽഎമാർക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് സസ്പെൻഷൻ

ബിജെപിയുമായി ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുന്നതിൽ പങ്കാളികളായെന്ന് കണ്ടെത്തിയ വിമത എംഎൽഎമാരായ വിശ്വവേന്ദ്ര സിംഗ്, ഭൻവർ ലാൽ ശർമ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ പങ്ക് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് കോൺഗ്രസ് നടപടി. ബിജെപി നേതാക്കളുമായി ഇരുവരും നടത്തിയിട്ടുള്ള ചർച്ചകളും ശബ്ദരേഖയിൽ വ്യക്തമാണെന്നും സുർജേവാല ചൂണ്ടിക്കാണിക്കുന്നു.

ശബ്ദരേഖ നിർണായകം

ശബ്ദരേഖ നിർണായകം


കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗും കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമയും ബിജെപി നേതാവ് സഞ്ജയ് ജെയിനും തമ്മിലുള്ള സംഭാഷണത്തിന്റെ രണ്ട് ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രചരിക്കുന്നത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയെന്നത് വോയ്സ്ക്ലിപ്പിൽ വ്യക്തമാണ്. ഇത് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്നാണ് സുർജേവാല മാധ്യമങ്ങളോട് പ്രതികരിച്ചത്.

English summary
Rajastan: Congress seeks resignation of Gajendra Shekhawat over viral audio clips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X