Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനെ ഇളക്കിമറിച്ച് രാഹുല്‍; സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തും

ദില്ലി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഛത്തീസ്ഗഡ്, മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതുവരെ പുറത്തുവന്ന പ്രീപോള്‍ സര്‍വ്വേകളിലെല്ലാം അഞ്ച് സംസ്ഥാനക്കും ഇഞ്ചോടിച്ച് പോരാട്ടമായിരിക്കും നടക്കുകയെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ഇതുവരെ നടന്ന മൂന്ന് സര്‍വ്വേകളിലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് വ്യക്തമാക്കുന്നത്. സര്‍വ്വേഫലം നല്‍കുന്ന ആത്മവിശ്വാസത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് പോരാട്ടം കടുപ്പിക്കുകയാണ്.

പ്രീപോള്‍ സര്‍വ്വേകളില്‍

പ്രീപോള്‍ സര്‍വ്വേകളില്‍

അധികാരത്തില്‍ ഇരിക്കുന്ന ബിജെപി സര്‍ക്കാറിനെതിരെ രാജസ്ഥാനില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് പ്രീപോള്‍ സര്‍വ്വേകളില്‍ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഇതൊക്കെ വോട്ടായി മാറുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

എതിര്‍ വികാരം

എതിര്‍ വികാരം

മുഖ്യമന്ത്രിയായിരിക്കുന്ന വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരെ ശക്തമായ എതിര്‍ വികാരമാണ് ഉള്ളത്. ഇത് മനസ്സിലാക്കിയ ബിജെപി അമിത്ഷാ പങ്കെടുത്ത റാലിയില്‍ നിന്ന് വസുന്ധര രാജയെ മാറ്റിനിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചരണം രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ നിന്നും തുടങ്ങിതും.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാറിനെതിരേയും സംസ്ഥാനസര്‍ക്കാറിനെതിരേയും ആഞ്ഞടിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വസുന്ധരരാജെയുടെ തട്ടകമായ ധോല്‍പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചത്.

പതിനായിരക്കണക്കിന് അണികള്‍

പതിനായിരക്കണക്കിന് അണികള്‍

പതിനായിരക്കണക്കിന് അണികളാണ് രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തത്. തൊഴില്‍ തരുമെന്ന നരേന്ദ്രമോദിയുടെ വാക്കുകള്‍ വിശ്വസിച്ച യുവാക്കള്‍ വഞ്ചിതരായെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

മോദിയുടെ കണ്ണില്‍ പെടുന്നില്ല

മോദിയുടെ കണ്ണില്‍ പെടുന്നില്ല

രാജസ്ഥാനിലും മധ്യപ്രദേശിലും യിപിയിലും നിന്നും ജോലി ഗുജറാത്തില്‍ പോയ യുവാക്കള്‍ അവിടെ ആക്രമിക്കപ്പെടുകയാണ്. വന്‍കിടക്കാര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. രാജ്യത്തെ കോടാനുകോടികളായ സാധാരണക്കാരുടെ ജീവിതം മോദിയുടെ കണ്ണില്‍ പെടുന്നില്ല.

കുറ്റപ്പെടുത്തല്‍

കുറ്റപ്പെടുത്തല്‍

ഇരുപതോളം വന്‍കിട സ്ഥാപനങ്ങള്‍ക്കായി 3 ലക്ഷം കോടി രൂപയുടെ കടം ഇളവ് ചെയ്തുകൊടുത്ത പ്രധാനമന്ത്രി കര്‍ഷക കടം എഴുതിത്തള്ളാന്‍ മാത്രമാണ് മടികാണിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി

കോണ്‍ഗ്രസ് അധികാരം പിടിക്കും

കോണ്‍ഗ്രസ് അധികാരം പിടിക്കും

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും. രാജസ്ഥാനില്‍ മാത്രമല്ല രാജ്യത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഈ രാജ്യം അതാവശ്യപ്പെടുന്നുണ്ട്. ബിജെപി ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന്റെ പോക്ക് അപകടത്തില്‍പ്പെട്ടിരിക്കുകയാണ്.

ബിജെപിക്കെതിരെ പോരാടാന്‍

ബിജെപിക്കെതിരെ പോരാടാന്‍

ബിജെപിക്കെതിരെ പോരാടാന്‍ നാം സര്‍വ്വ ശക്തിയുമെടുത്ത് പോരാടേണ്ടതുണ്ട്. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമം നടത്തുന്ന കാലത്ത് നാം ഭിന്നതകള്‍ മറന്ന് ഒന്നായി നില്‍ക്കണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇപ്പോഴോ..

എന്നാല്‍ ഇപ്പോഴോ..

യുപിഎ സര്‍ക്കാര്‍ ജനത്തിനും തൊഴിലുറപ്പ് പദ്ധതിയും 70000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസവും കുട്ടികള്‍ക്ക് ഭക്ഷണവും അരിയും നല്‍കി. എന്നാല്‍ ഇപ്പോഴോ.. അത്യാവശ്യത്തിന് ബാങ്കുകളെ സമീപിക്കുന്ന കര്‍ഷകരെ കിട്ടാകടത്തിന്റെ പേരില്‍ തിരിച്ചയക്കുകയാണെന്നും രാഹുല്‍ ഗാന്ധികൂട്ടിച്ചേര്‍ത്തു.

ഇരുനൂറിലേറെ കിലോമീറ്റര്‍

ഇരുനൂറിലേറെ കിലോമീറ്റര്‍

ധോല്‍പൂര്‍, ഭരത്പൂര്‍ ജില്ലകളിലെ ആറുമണ്ഡലങ്ങളിലൂടെ ഇരുനൂറിലേറെ കിലോമീറ്റര്‍ നീണ്ടു നിന്നു രാഹുലിന്റെ റോഡ് ഷോ. ദൗസയിലാണ് റോഡ് ഷോ സമാപിച്ചത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ വൈകിട്ടു ബിക്കാനേറിയിലെ റാലി നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+