ജനങ്ങള്‍ അതൃപ്തിയിലാണ്, കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്ന് അമിത് ഷാ
ജയ്പൂര്‍: കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്ന് അമിത് ഷാ. ജനങ്ങള്‍ കടുത്ത അതൃപ്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ അതുകൊണ്ട് ബിജെപി ആത്മവിശ്വാസത്തിലാണ്. ബിജെപി എന്തായാലും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനില്‍ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ എല്ലാ കോണിലും കോണ്‍ഗ്രസ് പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്.
ബിജെപി അതുപോലെ വിജയിച്ച് വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രീണന രാഷ്ട്രീയമാണ് അവര്‍ കളിച്ചത്. അതുപോലെ അഴിമതിയും സംസ്ഥാനത്താകെ നിറഞ്ഞു. ഇതെല്ലാം കൊണ്ട് രാജസ്ഥാനിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തില്‍ അതൃപ്തിയിലാണെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീകളുടെയും ദളിതുകളുടെയും അവസ്ഥയാണ് ഏറ്റവും മോശമായത്.

അശോക് ഗെലോട്ട് സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം അവരുടെ മുഖമുദ്രയാക്കി. വോട്ടുബാങ്ക് രാഷ്ട്രീയം കാരണം കലാപകാരികള്‍ക്കെതിരെ അവര്‍ യാതൊരു നടപടിയുമെടുത്തില്ല. മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു ഗ്യാരന്റിയുമില്ല. പിന്നെന്ത് കാര്യത്തിനാണ് അദ്ദേഹം ഗ്യാരന്റി നല്‍കുന്നതെന്നും അമിത് ഷാ ചോദിച്ചു.
നേരത്തെ ഏഴ് വാഗ്ദാനങ്ങള്‍ ഗെലോട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു അമിത് ഷായുടെ പരിഹാസം. അതേസമയം സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന് നേരത്തെ പുറത്തുവന്ന സര്‍വേകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ പിന്തുണയ്ക്കുന്നത് ഗെലോട്ടിനെ തന്നെയാണ്.ഏറ്റവും കടുത്ത വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുന്നതിന്റെ ട്രാക്ക് റെക്കോര്‍ഡ് ബിജെപിക്കുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുക എന്നിവയെല്ലാം ബിജെപി എടുത്ത കഠിനമായ തീരുമാനങ്ങളാണ്. അതേസമയം ബിജെപി വിജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി ആരാണെന്ന് എംഎല്‍എമാര്‍ തീരുമാനിക്കും. അവര്‍ ഇക്കാര്യം പാര്‍ലമെന്ററി ബോര്‍ഡിനെ അറിയിക്കുമെന്നും അമിത് ഷാ പറയുന്നു.
അതിന് ശേഷം മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കും. പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലാണ് എപ്പോഴും കോണ്‍ഗ്രസ് സംസാരിക്കാറുള്ളത്. ജനങ്ങള്‍ അതിന് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് കേന്ദ്ര പദ്ധതികളുടെ നേരിട്ടുള്ള ഗുണം സുതാര്യമായ രീതിയില്‍ നല്‍കിയതാണ്.
ചുവന്ന ഡയറി ആരോപണം എന്തുകൊണ്ട് അന്വേഷിക്കാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ സ്വന്തം എംഎല്‍എ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ജാതിയുടെ കണ്ണുകൊണ്ടാണ് ഗെലോട്ട് എല്ലാം കാണുന്നത്. രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റിനെ കുറിച്ച്ആദ്യം നല്ല വാക്കുകള്‍ പറയാന്‍ ഗെലോട്ട് ശീലിക്കണം. സ്വന്തം മകന്‍ വൈഭവ് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കുകയാണ് ഗെലോട്ടിന്റെ ആഗ്രഹം. മാന്ത്രികനായ ഗെലോട്ട് രാജസ്ഥാനിലെ ക്രമസമാധാന നിലയെ തന്നെ ഇല്ലാതാക്കി. ഇനി വോട്ടര്‍മാരാണ് മാന്ത്രികന്മാരാകാന്‍ പോകുന്നത്. അവര്‍ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇല്ലാതാക്കുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications