കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തിലേക്ക്.. ട്വിസ്റ്റ് അടിച്ച് മായാവതി

  • By Aami Madhu
Google Oneindia Malayalam News

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തു​​ പ്രഖ്യാപിച്ച പിന്നാലെ രാജസ്ഥാനിലും പിന്തുണ അറിയിച്ച് ബിഎസ്പി നേതാവ് മായാവതി. ബിജെപയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും മായാവതി വ്യക്തമാക്കി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 98 സീറ്റാണ് നേടാനായത്. സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ ഒരു സീറ്റും നേടിയിരുന്നു. ഇതോടെ കേവല ഭൂരിപക്ഷം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മായാവതി പിന്തുണ അറിയിച്ചത്.

rahulsachin-1544603118.jp

അതിനിടെ ആറ് സ്വതന്ത്ര നേതാക്കളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ചര്‍ച്ച നടത്തി. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചും എംഎല്‍എമാരെ സംബന്ധിച്ചുമുള്ള വ്യക്തമായ ചിത്രം വൈകീട്ടോടെ വ്യക്തമാക്കുമെന്നും ഗെഹ്ലോട്ട് പ്രതികരിച്ചു.

Recommended Video

cmsvideo
ബിഎസ്പി കോണ്‍ഗ്രസിനൊപ്പം | Oneindia Malayalam

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച പിന്നാലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിലും തിരുമാനമായിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥുമാണ് പരിഗണനയില്‍ ഉണ്ടായിരുന്നതെങ്കിലും കമല്‍ നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ജ്യോതിരാധിത്യ സിന്ധ്യ തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം. അതേസമയം രാജസ്ഥാനില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗെഹ്ലോട്ടാണോ സച്ചിന്‍ പൈലറ്റാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഹൈക്കമാന്‍റ് മറുപടി പറയുമെന്ന് മാത്രമാണ് ഇരുവരും വ്യക്തമാക്കിയത്.

English summary
Rajasthan Election Result 2018 LIVE: BSP Chief Mayawati Announces Support To Congress In Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X