Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ സിങിനെതിരെ അസഭ്യ പ്രയോഗം; ബിജെപി മന്ത്രി ക്ഷമ ചോദിച്ചു

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ അസഭ്യ പ്രയോഗം നടത്തിയ രാജസ്ഥാനിലെ ബിജെപി മന്ത്രി ക്ഷമ ചോദിച്ചു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെയാണ് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ത് കടാരിയ മന്‍മോഹന്‍ സിങിനെ തെറിപദം ഉപയോഗിച്ച് അധിക്ഷേപിച്ചത്.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് അമേരിക്കന്‍ സന്ദര്‍ശനത്തിന് പോകുമ്പോള്‍ ഏതെങ്കിലും മന്ത്രിമാരാണ് സ്വീകരിക്കാന്‍ എത്തിയിരുന്നതങ്കില്‍ നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഒബാമ നേരിട്ടാണ് എത്തിയത് എന്നായിരുന്നു കടാരിയുടെ പരാമര്‍ശം. മന്‍മോഹന്‍ സിങിനെ ഹിന്ദിയിലെ മോശം പദം ഉപയോഗിച്ചായിരുന്നു കടാരി അഭിസംബോധന ചെയ്തത്.

Gulab Chand Kataria

എന്നാല്‍ മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസ് വിവാദമാക്കുകയായിരുന്നു. പിന്നീട് പരസ്യമായി ക്ഷമ ചോദിച്ച് മന്ത്രി രംഗത്തെത്തി. സംസാരത്തിനിടെ പദം അബദ്ധത്തില്‍ വന്നതാണെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചതല്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

ഖേദപ്രകടനംകൊണ്ട് കാര്യമില്ലെന്നും നീചമായ ഭാഷ ഉപയോഗിച്ചതിന് മുഖ്യമന്ത്രി വസുന്ധര രാജെ വിശദീകരണം നല്‍കുകയോ മന്ത്രിയെ പുറത്താക്കുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ആവശ്യപ്പെട്ടു. ബിജെപി നേതാക്കള്‍ അതിര്‍ത്തി ലംഘിക്കുകയാണെന്നും കടാരിയയ്‌ക്കെതിരെ ബിജെപി നേതൃത്വം നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഖെലോട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+