മണിക്കൂറുകള്‍ക്കിടെ എംപിക്ക് 2 കൊവിഡ് ടെസ്റ്റ്; ഒന്ന് പോസിറ്റീവും മറ്റൊന്ന് നെഗറ്റീവും
ദില്ലി: ഒരേ ദിവസം മണിക്കൂറുകള്‍ക്കിടയില്‍ നടത്തിയ രണ്ട് കൊവിഡ് പരിശോധനയ്ക്കിടയില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി എംപി. ടെസ്റ്റ് റിസള്‍ട്ടില്‍ ഒന്നില്‍ നെഗറ്റീവും മറ്റൊന്നില്‍ പോസിറ്റീവും ആയിരിക്കുകയാണെന്നാണ് രാജസ്ഥാനില്‍ നിന്നുള്ള എംപിയായ ഹനുമാന്‍ ബെനിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നത്. ഇതോടെ കൊവിഡ് പരിശോധനയുടെ സാധുത ചോദ്യം ചെയ്യുകയാണ് ഇദ്ദേഹം.
മണിക്കൂറുകള്‍ക്കിടയിലെ തന്‍രെ രണ്ട് കൊവിഡ് പരിശോധനയുടെ ഫലവും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ മുന്നോടിയായി ഐസിഎംആര്‍ ആണ് ബെനിവാളിന്‍റെ ആദ്യ കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ അദ്ദേഹത്തിന് കൊവിഡ് പൊസീറ്റീവാണെന്നായിരുന്നു കണ്ടെത്തിയത്. ഇതോടെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനാവാതെ അദ്ദേഹം ജയ്പൂരിലേക്ക് മടങ്ങി.

ജയ്പൂരില്‍ എത്തിയ ഉടന്‍ തന്നെ അദ്ദേഹം സവായ് മന്‍ സിങ് ആശുപത്രിയിലെത്തി വീണ്ടും കൊവിഡ് പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്നും ലഭിച്ച ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടെയാണ് കൊവിഡ് പരിശോധനകളുടെ സാധുതയെ അദ്ദേഹം ചോദ്യം ചെയ്തത്. രണ്ടിടത്ത് നിന്നും ആര്‍ടിപിസിആര്‍ ടെസ്റ്റായിരുന്നു എംപിക്ക് നടത്തിയത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി എംപിമാര്‍ക്കായി നടത്തിയ കൊവിഡ് പരിശോധനയില്‍ 25 എംപിമാര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലായി പാര്‍ലമെന്റ് ഹൗസില്‍ വെച്ചായിരുന്നും എംപിമാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയത്.












Click it and Unblock the Notifications