Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പുറത്തിറക്കില്ല, പൈലറ്റ് തന്ത്രം, അതിര്‍ത്തി പൂട്ടി!!

ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അടിമുടി സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. അമിത് ഷാ നേരിട്ടിറങ്ങിയ പദ്ധതിയെ അടിമുടി പൊളിച്ചിരിക്കുകയാണ്. അശോക് ഗെലോട്ടും ക്യാമ്പും സച്ചിന്‍ പൈലറ്റും തല്‍ക്കാലത്തേക്ക് സമവായത്തിലെത്തിയെന്നും സൂചനയുണ്ട്. അതേസമയം റിസോര്‍ട്ടിന് പുറത്തേക്ക് എംഎല്‍എമാരെ ഇറക്കില്ലെന്നാണ് കോണ്‍ഗ്രസ് തീര്‍ത്തും പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളെയാണ് പിളര്‍ത്താന്‍ നോക്കുന്നതെന്ന് ബിജെപിയുടെ സഖ്യകക്ഷിയും പറഞ്ഞു. എന്നാല്‍ പ്രതിസന്ധി ഒഴിവാക്കിയത് പൈലറ്റിന്റെ ഇടപെടലാണെന്ന് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു.

എംഎല്‍എമാര്‍ പുറത്തിറങ്ങില്ല

എംഎല്‍എമാര്‍ പുറത്തിറങ്ങില്ല

കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് വരെ റിസോര്‍ട്ടില്‍ തന്നെ തുടരും. ബിജെപിയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. അതേസമയം ഈ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം തന്നെ ആഘോഷം തുടങ്ങിയിരുന്നു. ഇവര്‍ക്കായി ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം ഗാന്ധി സിനിമയുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെ സച്ചിന്‍ പൈലറ്റ് കണ്ടതിന് പിന്നാലെയായിരുന്നു ഈ സൗകര്യങ്ങള്‍ ഒരുക്കിയത്.

കളി ബിജെപി ക്യാമ്പിലേക്ക്

കളി ബിജെപി ക്യാമ്പിലേക്ക്

റിസോര്‍ട്ടില്‍ ഇരുന്ന് കൊണ്ട് ബിജെപിക്കുള്ള പണിയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ച ചെയ്തത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ബിജെപിയുടെ കൂറുമാറ്റത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു. ഇവര്‍ ബിജെപി നേതാക്കളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ ഫോണ്‍ ചോര്‍ത്തി കുടുക്കാനാണ് തീരുമാനം. ദില്ലിയില്‍ നി്ന്നാണ് നിര്‍ദേശം ലഭിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്. കോണ്‍ഗ്രസും ഇത് ശരിവെക്കുന്നു.

വിജയം ഉറപ്പിച്ചു

വിജയം ഉറപ്പിച്ചു

രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 125 പേരുടെ പിന്തുണയുണ്ടെന്ന് പാണ്ഡെ ഉറപ്പ് പറഞ്ഞു. ഇതില്‍ 107 കോണ്‍ഗ്രസ് എംഎല്‍എമാരുണ്ട്. ഇവരെല്ലാം ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്. കര്‍ണാടകത്തിലും മധ്യപ്രദേശിലും അവര്‍ നടത്തിയ നീക്കങ്ങളൊന്നും രാജസ്ഥാനില്‍ വിജയിക്കില്ലെന്ന് പാണ്ഡെ മുന്നറിയിപ്പ് നല്‍കി. അതേസമയം കോണ്‍ഗ്രസ് നിര്‍ത്തിയ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ക്ക് രാജസ്ഥാനിലെ എംഎല്‍എമാരെ പരിചയം പോലുമില്ലെന്ന് എംഎല്‍എ ഭരത് സിംഗ് പറഞ്ഞു.

പൈലറ്റിന്റെ കളികള്‍

പൈലറ്റിന്റെ കളികള്‍

സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയത് തന്നെ ബിജെപിയെ പൂട്ടാനാണ്. അതിന് മുമ്പ് അദ്ദേഹം റിസോര്‍ട്ടിലെത്തി എംഎല്‍എമാരെ കണ്ട് കൂടെ നില്‍ക്കുമെന്ന് ഉറപ്പ് വരുത്തിയിരുന്നു. പലരെയും പുതുതായി സംസ്ഥാന സമിതിയിലും ഉള്‍പ്പെടുത്തും. അതേസമയം എംഎല്‍എമാരില്‍ ഒരാള്‍ പോലും ബ്രാന്‍ഡായിട്ടുള്ള നേതാക്കളില്ലാത്തത് പൈലറ്റിന് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. അശോക് ഗെലോട്ടിന്റെ സ്വാധീനം കുറയുന്നുവെന്ന തിരിച്ചറിഞ്ഞ പലരും പൈലറ്റ് വിഭാഗത്തിലേക്ക് മാറുന്നുണ്ട്.

അതിര്‍ത്തി അടച്ചുള്ള നീക്കം

അതിര്‍ത്തി അടച്ചുള്ള നീക്കം

രാജസ്ഥാന്റെ അതിര്‍ത്തികള്‍ എല്ലാം വളരെ പെട്ടെന്ന് തന്നെ അശോക് ഗെലോട്ട് അടച്ച് പൂട്ടിയിരിക്കുകയാണ്. ഇത് സച്ചിന്‍ പൈലറ്റിന്റെ നിര്‍ദേശപ്രകാരമാണ്. താന്‍ ദില്ലിയിലെത്തിയാലും കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇത്. കോവിഡിന്റെ പേരിലാണ് അതിര്‍ത്തി അടയ്ക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേഷ് മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമായുള്ള അതിര്‍ത്തിയാണ് അടച്ചത്. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

ലക്ഷ്യമിട്ട നീക്കം

ലക്ഷ്യമിട്ട നീക്കം

അശോക് ഗെലോട്ടാണ് ഈ പ്രതിസന്ധിക്ക് തുടക്കമിട്ടതെന്ന് പൈലറ്റിന് അറിയാം. അതാണ് എംഎല്‍എമാരെ നേരിട്ട് കാണാനുള്ള തീരുമാനത്തിന് കാരണം. സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാനുള്ള ശ്രമമാണ് പൈലറ്റ് നടത്തുന്നത്. കഴിഞ്ഞ തവണ 140 സീറ്റുകളോളം നേടിയാല്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം. എന്നാല്‍ 100 സീറ്റില്‍ ഒതുങ്ങിയതോടെ ഗെലോട്ടിനെ നിയമിക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഗെലോട്ടിന് പ്രായമേറി വരുന്നത് പൈലറ്റിനെ കരുത്തനാക്കുന്ന ഘടകമാണ്. മറ്റ് എതിരാളികളും പാര്‍ട്ടിയിലില്ല.

ബിജെപിയുടെ ഭയം

ബിജെപിയുടെ ഭയം

കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി ആരോപിക്കുന്നു. ആര്‍എല്‍പിക്ക് മൂന്ന് എംഎല്‍എമാരാണ് ഉള്ളത്. നഗൗര്‍ എംപി ഹനുമാന്‍ ബേനിവാളിന്റെ പാര്‍ട്ടിയാണിത്. ഇവര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതാണ്. കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ ആര്‍എല്‍പിയെ ഗെലോട്ട് ക്ഷണിച്ചെന്ന് ബേനിവാള്‍ പറഞ്ഞു. അദ്ദേഹത്തിന് ഏതൊരു പാര്‍ട്ടിയില്‍ കോണ്‍ഗ്രസുമായി ലയിക്കുമെന്ന തെറ്റിദ്ധാരണ ഉണ്ടെന്നും ബേനിവാള്‍ പറഞ്ഞു. ബിജെപി കോണ്‍ഗ്രസിലെ പ്രശ്‌നമായി ഇതിനെ കാണുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബിജെപിയുടെ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+