രാജസ്ഥാനില്‍ ഇത്തവണ നടക്കാനിരിക്കുന്നത് ഗെലോട്ട്-വസുന്ധര പോരാട്ടം; പക്ഷെ നേരിട്ടല്ല എന്നുമാത്രം
ജയ്പൂര്‍: രാജസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബി ജെ പി - കോണ്‍ഗ്രസ് പോരാട്ടം എന്നതിലുപരിയായി വിശേഷിപ്പിക്കപ്പെടുക അശോക് ഗെഹ്ലോട്ട് - വസുന്ധര രാജെ പോരാട്ടം എന്ന നിലയില്‍. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുന്ന ഉള്‍പോരിനെ അതിജീവിച്ച് വേണം സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിര്‍ന്ന രണ്ട് നേതാക്കള്‍ക്ക് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍.
മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടും രണ്ട് തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെയും 2023 ലെ തെരഞ്ഞെടുപ്പിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്. തന്റെ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നിലവിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇത്തവണ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉള്‍പാര്‍ട്ടി കലാപവും നേരിടേണ്ടി വരും.

എങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും ഗെഹ്ലോട്ടിന് വ്യക്തമായ സ്വാധീനമുണ്ട്. മൂന്ന് പതിറ്റാണ്ടായി രാജസ്ഥാന്‍ കോണ്‍ഗ്രസ്-ബി ജെ പി സര്‍ക്കാരുകളെ മാറിമാറി പരീക്ഷിക്കുകയാണ്. അതിനാല്‍ ഇത്തവണ ഭരണം നിലനിര്‍ത്തി ഒരേ സമയം ബി ജെ പിയേയും സച്ചിന്‍ പൈലറ്റിനേയും വെല്ലുവിളിക്കുക എന്ന ഭഗരീതയത്‌നമാണ് അശോക് ഗെലോട്ടിന്റെ മുന്നിലുള്ളത്.

മറുവശത്ത് വസുന്ധര രാജെ സിന്ധ്യയും സമാന അവസ്ഥയാണ് പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത്. വസുന്ധര രാജെ വിമര്‍ശകനായ സതീഷ് പൂനിയയെ സംസ്ഥാന പ്രസിഡന്റാക്കി ബി ജെ പി കേന്ദ്ര നേതൃത്വം ഇതിനോടകം നയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും സതീഷ് പൂനിയയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കാനുള്ള കരിഷ്മ അവകാശപ്പെടാനാകില്ല. രാജസ്ഥാനില്‍ ബി ജെ പിയുടെ ഒന്നാം നമ്പര്‍ ക്രൗഡ് പുള്ളറായി വസുന്ധര രാജെ തുടരുന്നു.

ബി ജെ പി ജയിക്കുകയാണെങ്കില്‍ ആദ്യ ചോയ്സ് എന്ന നിലയില്‍ ആയി ഉയര്‍ന്നുവരാന്‍ ആര്‍ എസ് എസ് പിന്തുണ കൂടി നിര്‍ണായകമാണ്. അതിനാല്‍ അശോക് ഗെഹ്ലോട്ടിനും വസുന്ധ രാജെയ്ക്കും, ഫലം വരുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ എത്ര പേര്‍ പിന്തുണക്കുന്നു എന്നുള്ളത് കൂടി നിര്‍ണായകമാണ്. അതിനാല്‍ കഴിയുന്നത്ര വിശ്വസ്തരെ കൂടെ നിര്‍ത്താനാണ് ഇരുനേതാക്കളുടേയും ശ്രമം.

ബി ജെ പിയേയും കോണ്‍ഗ്രസിനേയും കൂടാതെ സംസ്ഥാനത്ത് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍ എല്‍ പി), ബി എസ് പി, ആം ആദ്മി പാര്‍ട്ടി, എ ഐ എം ഐ എം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി) എന്നിവക്ക് നേരിയ സ്വാധീനമുണ്ട്. ഇതില്‍ ആര്‍ എല്‍ പി, ബി എസ് പി, ബി ടി പി എന്നിവ ജാതി സമവാക്യങ്ങളും പരിഗണിച്ചായിരിക്കും പിന്തുണ തീരുമാനിക്കുക. ജാട്ടുകള്‍ക്കിടയില്‍ ആര്‍ എല്‍ പിക്ക് നല്ല സ്വാധീനമുണ്ട്.

കിഴക്കന്‍ രാജസ്ഥാനിലെ ദളിത് പോക്കറ്റുകളെ ആണ് ബി എസ് പി ആശ്രയിക്കുക. അതേസമയം ബി ടി പിയുടെ പ്രതീക്ഷ മേവാറിലെ ആദിവാസി മേഖലകളിലാണ്. സ്വന്തം പാര്‍ട്ടിയെ വിജയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം സ്വന്തം സ്ഥാനം കൂടി നഷ്ടപ്പെടാതിരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അശോക് ഗെലോട്ടിനും വസുന്ധര രാജെ സിന്ധ്യയ്ക്കും ഈ തെരഞ്ഞെടുപ്പില്‍ ഉള്ളത്.












Click it and Unblock the Notifications