രാജസ്ഥാനില്‍ 12 വയസുകാരനെ തല്ലിക്കൊന്ന ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു
ജെയ്പൂര്‍ : രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ 12 വയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. കുട്ടിയുടെ രഹസ്യഭാഗവും ഛേദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ചെലുറാം, രത്‌നാറാം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
കൊലപാതകത്തിന് കാരണം കുട്ടികള്‍ തമ്മിലുണ്ടായ വാക് തര്‍ക്കമാണെന്ന് എസ്.പി സത്‌നാം സിങ് പറഞ്ഞു.

മരിച്ച കുട്ടിയും സഹോദനും പ്രതികളായ ചെലുറാം, രത്‌നാറാം ഒരുമിച്ച് കന്നുകാലികളെ മേയ്ക്കാന്‍ പോയപ്പോഴായിരുന്നു സംഭവം നടന്നത്. ഇവര്‍ തമ്മില്‍ കലഹിക്കുകയും ക്ഷുഭിതരായ ചേലുറാമും രത്‌നാറാമും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും രഹസ്യഭാഗം അറുത്തു മാറ്റുകയും ചെയ്തു. ഇതിന് ദൃസാക്ഷിയായ സഹോദരന്‍ ഓംനാഥാണ് മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications